റോഡ് ഉയർത്താനാണെന്നു പറഞ്ഞു നഗരസഭ മാസങ്ങളായി ഇട്ടിരിക്കുന്ന ബിൽഡിംഗ് വേസ്റ്റ് വഴിയാത്രക്കർക്ക് ശല്യമാകുന്നു , റോഡ് ഉയരുന്നുമില്ല

ഇരിങ്ങാലക്കുട : പാട്ടമാളി റോഡ് വീതി കൂട്ടി ഉയർത്തുവാനാണെന്നു പറഞ്ഞു നഗരസഭ മാസങ്ങൾക്കു മുൻപ് എം ജി റോഡിലും ചാക്യാർ റോഡിലും മൂന്നടിയോളം ഉയരത്തിൽ കൊണ്ടിട്ടിരിക്കുന്ന ബിൽഡിംഗ് വേസ്റ്റ് സമീപ വാസികൾക്കും യാത്രികർക്കും ശല്യമാകുന്നു. രണ്ടാഴ്ചക്കുള്ളിൽ പണികൾ ആരംഭിക്കുമെന്ന് പറഞ്ഞായിരുന്നു വേസ്റ്റ് ഇട്ടു തുടങ്ങിയത്. അന്ന് തന്നെ റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇതിനെ ചോദ്യം ചെയ്തിരുന്നു. പക്ഷെ പണികൾ ഉടനെ ആരംഭിക്കുമ്പോൾ വേസ്റ്റ് ഉടനെ നീക്കമെന്ന ധാരണ ഉണ്ടായിരുന്നു. നഗരസഭയിലെ

വാട്ടർ അതോറിറ്റി ഓഫീസുകളിൽ മാർച്ച് 31 ഞായറാഴ്ച വെള്ളക്കരം സ്വീകരിക്കും

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട ഡിവിഷന്‍റെ പരിധിയിൽപെട്ട എല്ലാ വാട്ടർ അതോറിറ്റി ഓഫീസുകളിലും മാർച്ച് 31 ഞായറാഴ് വെള്ളക്കരം സ്വീകരിക്കുന്നതാണെന്ന് റവന്യൂ ഓഫിസർ അറിയിക്കുന്നു. വെള്ളക്കരം കുടിശ്ശിക വരുത്തിയവർ 31 നകം എത്രയുo പെട്ടെന്ന് കുടശിക തീർത്ത് നടപടികളിൽ നിന്ന് ഒഴിവാകണമെന്ന് അറിയിക്കുന്നു.

ശാന്തിനികേതൻ കിന്‍റർഗാർട്ടൻ കോൺവക്കേഷൻ നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ കിന്‍റർഗാർട്ടൻ വിഭാഗം കോൺവക്കേഷൻ നടന്നു. പരിപാടിയുടെ ഉദ്‌ഘാടനം എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ നിർവ്വഹിച്ചു . പ്രിൻസിപ്പൽ ഗോപകുമാർ പി എൻ, കെ ജി ഹെഡ്മിസ്ട്രസ് രാമ ഗോപാലകൃഷ്‌ണൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടൽമാണിക്യം ക്ഷേത്രത്തിൽ താമരക്കഞ്ഞി വഴിപാട് ഏപ്രിൽ 14ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള താമരക്കഞ്ഞി വഴിപാട് ഏപ്രിൽ 14 ഞായറാഴ്ച രാവിലെ 11 മണിക്ക് ക്ഷേത്ര തെക്കേ ഊട്ടുപുരയിൽ നടത്തും. വഴിപാടിലും തുടർന്ന് ക്ഷേത്ര ഊട്ടുപുരയിൽ നടത്തുന്ന കഞ്ഞി വിതരണത്തിലും എല്ലാഭക്ത ജനങ്ങളും പങ്കെടുക്കണമെന്നു സംഘടക സമിതി അറിയിച്ചു.

ഗള്‍ഫ് കാഴ്ച്ച ഒരുക്കി ഇരിങ്ങാലക്കുട ശാന്തിനികേതൻ ക്യാമ്പസിൽ ഈന്തപ്പനകൾ കുലച്ചു

ഇരിങ്ങാലക്കുട : അറേബ്യൻ നാടുകളിൽ കണ്ടുവരാറുള്ള ഈന്തപ്പന ഇരിങ്ങാലക്കുടയിലും കായ്ച്ചു. ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ പൂന്തോട്ടത്തിലാണ് ഈ കൗതുക കാഴ്ച. ഉഷ്‌ണമേഘല പ്രദേശങ്ങളിലാണ് സാധാരണ ഈന്തപ്പന വളരുന്നത്. എന്നാൽ നമ്മുടെ നാട്ടിലുണ്ടായ കാലാവസ്ഥ മാറ്റമാണ് ഈന്തപ്പന കായ്ക്കാൻ സാഹചര്യമുണ്ടായതെന്നാണ്‌ ഈ മേഖലയിലെ വിദഗ്‌ദ്ധരുടെ അഭിപ്രായം. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ എന്നിവിടങ്ങളിലും ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. സാധാരണയായി പരപരാഗണ സംവിധാനം വഴി ബീജസങ്കലനം നടത്തുന്ന

നൂറ്റൊന്നംഗസഭ നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നു

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്ക്കൂളുകളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലവും ഏറ്റെടുക്കുന്ന വിധത്തിലുള്ള ഒരു സമൂഹ സുരക്ഷാ പദ്ധതിയ്ക്ക് രൂപം നൽകുന്നു. ഇതിനായി ഡോ. ഇ. പി. ജനാർദ്ദനൻ ചെയർമാനായും എം. സനൽകുമാർ ജനറൽ കൺവീനറായും എം. നാരായണൻകുട്ടി ട്രഷററായും കെ. ഹരി പ്രോഗ്രാം കോ - ഓർഡിനേറ്ററായും, പി. കെ. ജിനൻ, എൻ. നാരായണൻകുട്ടി മാസ്റ്റർ എന്നിവർ കൺവീനർമാരായും അമ്പത്തൊന്നംഗ

സ്വർണ്ണ കവർച്ചക്കായി ബന്ധുവിനെ കൊലപ്പെടുത്തിയ ബംഗാൾ സ്വദേശിയായ പ്രതി കുറ്റക്കാരനെന്ന് കോടതി

  ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കണ്ഠേശ്വരത്ത് സ്വർണ്ണം കവർച്ച ചെയ്യുന്നതിന് ഉറ്റബന്ധുവായ യുവാവിനെ അതിദാരുണമായി കൊലപ്പെടുത്തിയ പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതിയെ കൊലപാതക കുറ്റത്തിനും, കവർച്ച നടത്തിയതിനും, ഭവനഭേദനം നടത്തിയതിനും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിക്കുള്ള ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ഹൗറ ജില്ലയിൽ ശ്യാംപൂർ-കാന്തിലാബാർ സ്വദേശിയായ അമിയ സാമന്ത (38 വയസ്സ്) യെയാണ് തൃശൂർ അഡീഷണൽ ജില്ലാ ജഡ്ജി നിസാർ അഹമ്മദ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കണ്ഠേശ്വരം പണ്ഡാരത്ത് പറമ്പിൽ ഭരതൻ എന്നയാളുടെ കീഴിൽ

Top