രാജാജി മാത്യു തോമസ് ദാഹജല പന്തൽ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : കൊടും വേനലിൽ കുടിനീരുമായ് ഡി.വൈ.എഫ്.ഐ അരലക്ഷം കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ദാഹജല പന്തലുകളുടെ ഭാഗമായി ഇരിങ്ങാലക്കുട എ.കെ.പി, ക്രൈസ്റ്റ് നഗർ, പോറുത്തിശ്ശേരി കണ്ടാരൻതറ തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ചവ ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ആർ.എൽ. ശ്രീലാൽ, പ്രസിഡണ്ട് വി.എ.അനീഷ്, കെ.എസ്.സുധീഷ്, കെ.യു.ഷനിൽ, വിഷ്ണു, സി.യു.അനീഷ്, സാരംഗി സുബ്രമണ്യൻ, എം.എസ്.സഞ്ജയ് എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ ആത്മവിശ്വാസത്തോടെ ടി.എന്‍. പ്രതാപന്‍റെ സൗഹൃദ പര്യടനം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. തൃശ്ശൂര്‍ ലോക്‌സഭ സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍ സൗഹൃദ പര്യടനം നടത്തി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തി സംഗമേശനെ വണങ്ങിയായിരുന്നു തുടക്കം. പ്രധാനപ്പെട്ട വ്യാപാര സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നിവിടെ നേതാക്കള്‍ക്കൊപ്പം പ്രതാപന്‍ സൗഹൃദ പര്യടനം നടത്തിയത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പം കൂടല്‍മാണിക്യം ക്ഷേത്രത്തിലെത്തിയ സ്ഥാനാര്‍ഥിയെ ക്ഷേത്രം ജീവനക്കാര്‍ സ്വീകരിച്ചു. തുടർന്ന് സമീപത്തുള്ള ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തിലെത്തി ജീവനക്കാരെയും വിദ്ധാർത്ഥികളെയും

സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സൗരോർജ്യത്തെക്കുറിച്ച് ലഘുവിവരണ ക്ലാസ് 30ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെയും ആസ്റ്റ്യൂട്ട്എനർജി സൊല്യൂഷൻസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗരോർജ്യത്തെക്കുറിച്ച് കൂടുതൽ അറിയുവാനും സംശയങ്ങൾ നിവാരണം ചെയ്യുവാനും ഒരു ലഘു വിവരണ ക്ലാസ് 30ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കുന്നു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിക്കാവുന്ന ചെറു സോളാർ സിസ്റ്റങ്ങൾ മുതൽ സങ്കീർണ്ണവും ബൃഹത്തായതുമായ സൗരോർജ പ്ലാന്റുകളെക്കുറിച്ചും ഈ ക്ലാസ്സിൽ വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9946643859 , 7592057777

ബീഡി ചോദിച്ചതിന് ബാർബർ ഷോപ്പിൽ വെച്ച് കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് 3 വർഷം തടവ്

ഇരിങ്ങാലക്കുട : ബീഡി ചോദിച്ചതിന് ബാർബർ ഷോപ്പിൽ വെച്ച് കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടു മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ചത് ഒരു വർഷം തടവിനും, കൊലപാതക ശ്രമത്തിന് മൂന്നുവർഷം തടവിനും, 10000 രൂപ പിഴ അടയ്ക്കാൻ ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു. ശിക്ഷ കാലാവധി ഒന്നിച്ചു അനുഭവിച്ചാൽ മതി. 2014 ഏപ്രിൽ മാസം ആണ് സംഭവം നടന്നത്. മറ്റത്തൂർ പുത്തനോളി സന്തോഷ്

‘വാട്ടർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെളളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

ഇരിങ്ങാലക്കുട : അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ദീപാമേത്ത ചിത്രമായ 'വാട്ടർ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 29 വെളളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ 1940കളിലാണ് കഥ നടക്കുന്നത്. വാരാണസിയിലെ ഒരു ആശ്രമത്തിലെ വിധവകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഫയർ (1996), എർത്ത് (1999) എന്നീ ചിത്രങ്ങളുടെ തുടർച്ചായി ദീപ മേത്ത സംവിധാനം ചെയ്ത 'വാട്ടർ' ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി

ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാജാജിയുടെ ഇരിങ്ങാലക്കുട മണ്ഡല പര്യടനം

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇരിങ്ങാലക്കുട മണ്ഡലത്തിലെത്തി. രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഠാണാവ് , മാപ്രാണം , കുഴിക്കാട്ടുക്കോണം , കാറളം , കിഴുത്താണി , കാട്ടൂര്‍ , എടതിരിഞ്ഞി, കൊരുമ്പിശ്ശേരി , നടവരമ്പ് , മുരിയാട് , ആളൂര്‍ , കൊമ്പിടിഞ്ഞാമാക്കല്‍ , വെള്ളാഞ്ചിറ , തിരുത്തിപ്പറമ്പ് വരെയുള്ള 50

ശാന്തിനികേതൻ കിന്‍റർഗാർട്ടൻ കോൺവക്കേഷൻ 29ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക്ക് സ്കൂളിലെ കിന്‍റർഗാർട്ടൻ വിഭാഗം കോൺവക്കേഷൻ മാർച്ച് 29 വെള്ളിയാഴ്ച നടത്തുന്നു. ഉദ്‌ഘാടനം രാവിലെ 9 മണിക്ക് എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ നിർവ്വഹിക്കുന്നു. പ്രിൻസിപ്പൽ ഗോപകുമാർ പി എൻ, കെ ജി ഹെഡ്മിസ്ട്രസ് രാമ ഗോപാലകൃഷ്‌ണൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നോവൽ സാഹിത്യ യാത്രയിൽ പി കെ ബാലകൃഷ്ണന്‍റെ ‘ഇനി ഞാൻ ഉറങ്ങട്ടെ’ ശനിയാഴ്ച ചർച്ച ചെയ്യും, പ്രൊഫ. എം കെ സാനു പുസ്തകാവതരണം നടത്തും

ഇരിങ്ങാലക്കുട : മലയാളത്തിലെ വിശിഷ്ടമായ 52 നോവലുകളിലൂടെയുള്ള സഞ്ചാരമായ, ഇരിങ്ങാലക്കുട എസ്.എൻ പബ്‌ളിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവൽ സാഹിത്യയാത്രയിൽ ഇരുപത്തിരണ്ടാമത്തെ നോവലായി പി കെ ബാലകൃഷ്ണന്‍റെ 'ഇനി ഞാൻ ഉറങ്ങട്ടെ' മാർച്ച് 30ന് ശനിയാഴ്ച്ച 4 മണിക്ക് എസ് എൻ പബ്‌ളിക് ലൈബ്രറിയിൽ പ്രൊഫ. എം കെ സാനുവിന്‍റെ പുസ്തകാവതരണത്തോടെ ചർച്ച ചെയ്യുന്നു. സംഘാടക സമിതി ചെയർമാനും ലൈബ്രറി പ്രസിഡന്റുമായ ഡോ. സി കെ രവി, സംഘാടക

ടി.എന്‍ പ്രതാപന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടൽമാണിക്യം ക്ഷേത്രദർശനത്തോടെ തുടക്കം

ഇരിങ്ങാലക്കുട : തൃശൂർ പാര്‍ലിമെന്‍റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ മാർച്ച് 28 വ്യാഴാഴ്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്ര ദർശനം നടത്തി. തുടർന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി എത്തിചേരും. തിരെഞ്ഞടുപ്പു കമ്മറ്റി ഓഫീസായ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്ന് പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കും . രാവിലെ 11 മണിവരെ ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍, പൊറത്തിശ്ശേരി, മുരിയാട്, ആളൂര്‍

Top