അപകടാവസ്ഥയിൽ നിന്നിരുന്ന മരം വീണ് വല്ലക്കുന്ന് – മുരിയാട് റോഡിൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു

വല്ലക്കുന്ന് : യാത്രികർക്ക് ഭീഷണിയായി മാസങ്ങളായി റോഡരികിൽ നിന്നിരുന്ന മരം വീണു വല്ലക്കുന്ന് മുരിയാട് റോഡിൽ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെ കൂടിയാണ് മരം നിലംപൊത്തിയത്. അപകടാവസ്ഥയിലായ ഈ മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല. രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ഇവിടെ തന്നെ മറ്റൊരു മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതേ അവസ്ഥയിൽ അപകടകരമായ

ഇരിങ്ങാലക്കുടയിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ ടു സെക്ഷന്‍റെ കീഴിൽ വരുന്ന മിനി ബസ്സ്റ്റാൻഡ്, മഠത്തിക്കര, ചാലാംപാടം, വല്ലക്കുന്ന് എന്നിവിടങ്ങളിൽ മാർച്ച് 28 വ്യാഴാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി വിതരണം തടസ്സപെടുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു

ഡീഫേസ്മെന്‍റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട പെട്രോള്‍ പമ്പിൽ സ്ഥാപിച്ചിരുന്ന ബോര്‍ഡ് നീക്കം ചെയ്തു

ഇരിങ്ങാലക്കുട : മാതൃകാ പെരുമാറ്റചട്ടം ലംഘിച്ച് പൊതുമേഖല സ്ഥാപമായ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപമുള്ള ഭാരത് പെട്രോളിയത്തിന്റെ കിഴിലുള്ള പമ്പിന്റെ മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡ് ഡീഫേസ്മെന്‍റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബുധനാഴ്ച രാത്രി നീക്കി. കഴിഞ്ഞ ദിവസം ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ പ്രേം കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും പ്രചരണ ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി പെട്രോള്‍ പമ്പില്‍ സ്ഥാപിച്ച വലിയ

രാജാജി മാത്യു തോമസ് വ്യാഴാഴ്ച വോട്ടഭ്യർത്ഥനയുമായി ഇരിങ്ങാലക്കുട മണ്ഡലത്തിൽ

ഇരിങ്ങാലക്കുട : ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനായി വ്യാഴാഴ്ച ഇരിങ്ങാലക്കുടയിലെത്തും. രാവിലെ 7 മണിക്ക് മാര്‍ക്കറ്റില്‍ നിന്ന് പര്യടനം തുടങ്ങും. ഠാണാവ് , മാപ്രാണം , കുഴിക്കാട്ടുക്കോണം , കാറളം , കിഴുത്താണി , കാട്ടൂര്‍ , എടതിരിഞ്ഞി, കൊരുമ്പിശ്ശേരി , നടവരമ്പ് , മുരിയാട് , ആളൂര്‍ , കൊമ്പിടിഞ്ഞാമാക്കല്‍ , വെള്ളാഞ്ചിറ , തിരുത്തിപ്പറമ്പ് വരെയുള്ള 50 കേന്ദ്രങ്ങള്‍ പിന്നിടുന്ന

സ്വകാര്യവ്യക്തി കുളം നികത്തുന്നതിനാൽ കാലവർഷത്തിൽ സമീപ പ്രദേശങ്ങൾ വെള്ളക്കെട്ടിലാകുമെന്ന ഭയത്താൽ നാട്ടുകാർ

കാട്ടൂർ : കാട്ടൂർ പഞ്ചായത്തിലെ വലക്കഴ, ചെമ്പൻചാൽ എന്നീ പ്രദേശങ്ങളിൽ കാലവർഷത്തിൽ മഴ പെയ്തുണ്ടാകുന്ന വെള്ളം ഒഴുകിപോയിരുന്ന കുളം സ്വകാര്യ വ്യക്തി നികത്തുന്നതിനാൽ ഈ പ്രദേശങ്ങൾ വരുന്ന കാലവർഷത്തിൽ വെള്ളക്കെട്ടിലാകുമെന്ന ഭയത്താൽ നാട്ടുകാർ. ഇവിടെ ഒഴുകിയെത്തിരുന്ന വെള്ളം തോടുകൾ വഴി എട്ടടി പാലത്തിനടിയിലൂടെ സ്വകാര്യ വ്യക്തിയുടെ കുളത്തിലേക്കൊഴുകി അവിടെ നിന്നും കനോലി കനാലിലേക്കാണ് ഒഴുകി പോയ്കൊണ്ടിരുന്നത്. ആ കുളം ഇപ്പോൾ കെട്ടി സംരക്ഷിക്കുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിയ വ്യക്തി

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ വെളളി മെഡല്‍ കരസ്ഥമാക്കിയ പ്രതീക്ഷഭവന്‍ അംഗം ആര്‍.എസ് അഭിലാഷിനെ വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ ആദരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആദിത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയെ പ്രതീനിധികരിച്ച് അബുദാബിയില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമില്‍ വെളളി മെഡല്‍ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട പ്രതീക്ഷഭവന്‍ അംഗം ആര്‍.എസ് അഭിലാഷിനെ ആദരിച്ചു. ആദരണ സമ്മേളനത്തില്‍ ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് സി.ജെ ആന്റോ അധ്യക്ഷത വഹിച്ചു. ആദിത്ത് ഫൗണ്ടേഷന്‍ ഭാരവാഹികളായ പോള്‍സന്‍ കല്ലുക്കാരന്‍, ബാബു കൂവക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് അഭിലാഷിന് ഉപഹാരം നല്‍കി. പ്രതീക്ഷഭവന്‍ പ്രിന്‍സിപ്പാള്‍ സി.പോള്‍സി,

എഴുത്തുകാരിയും അധ്യാപികയുമായ പി കെ അഷിത അന്തരിച്ചു

ഇരിങ്ങാലക്കുട : എഴുത്തുകാരിയും അധ്യാപികയുമായ പി കെ അഷിത (63) അന്തരിച്ചു. കഥ, കവിത, നോവലൈറ്റ്, ബാലസാഹിത്യം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. റഷ്യന്‍ നാടോടിക്കഥകളും കവിതകളും മലയാളത്തിന് പരിചയപ്പെടുത്തുന്നതിന് അഷിതയുടെ വിവര്‍ത്തനങ്ങള്‍ വഹിച്ച് പങ്ക് ചെറുതല്ല. ഏറെ ശ്രദ്ധനേടിയ അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് അഷിതയായിരുന്നു. വിസ്മയചിത്രങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രിയും പറയാത്തത്, അഷിതയുടെ കഥകള്‍, പദവിന്യാസങ്ങള്‍, തുടങ്ങിയവയാണ് പ്രധാനകൃതികള്‍. ‘അഷിതയുടെ കഥകള്‍’

പട്ടേപ്പാടം റൂറൽ ബാങ്കിന്റെ തുമ്പൂർ ശാഖ പ്രവർത്തനം ആരംഭിച്ചു

കൊറ്റനെല്ലൂർ : പട്ടേപ്പാടം റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ രണ്ടാമത് ശാഖ തുമ്പൂർ പുത്തൻ വെട്ടുവഴി ജംഗ്ഷനിൽ ബാങ്ക് പ്രസിഡന്റ് ആർ.കെ.ജയരാജൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരായ കെ.കെ.ചന്ദ്രശേഖരൻ, ഖാദർ പട്ടേപ്പാടം, ചീഫ് പ്രമോട്ടറായിരുന്ന ദിവാകരൻ ആലയിൽ എന്നിവർ സംസാരിച്ചു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ, വൈസ് പ്രസിഡന്റ് കെ.ടി.പീറ്റർ, കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കൂടൽ മാണിക്യം ദേവസ്വംബോർഡ് ചെയർമാനുമായ യു.പ്രദീപ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബാങ്ക്

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവ കൊടിയേറ്റം നടന്നു

ഇരിങ്ങാലക്കുട : മാർച്ച് 26 മുതൽ 31 വരെ നടക്കുന്ന കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കൊടിയേറ്റം തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിയുടെയും അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടന്നു. തുടർന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയും ഉണ്ടായിരുന്നു. രണ്ടാം ഉത്സവമായ 27-ാം തിയതി ബുധനാഴ്ച രാവിലെ 8 ന് ശീവേലി 10:30 ന് നവകം ,പഞ്ചഗവ്യം, അഭിഷേകം എന്നിവയും നടന്നു. ഇന്ന് വൈകിട്ട് 6 മണിക്ക്

ഡോ .ടി .കെ .ഉണ്ണികൃഷ്ണൻ മാസ്റ്റർ സർവ്വീസിൽ നിന്ന് വിരമിക്കുന്നു

ഇരിങ്ങാലക്കുട : ശ്രീഗോകുലം പബ്ലിക്സ്കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് ഡോ .ടി .കെ .ഉണ്ണികൃഷ്ണൻ മാസ്റ്റർ വിരമിക്കുന്നു. 32 വർഷം പെരിഞ്ഞനം ആർ എം എൻ എച്ച് എസ് എസ് ലും 8 വർഷം ഇരിങ്ങാലക്കുട ശാന്തിനികേതനിലും അധ്യാപക വൃത്തിയിലും പ്രിൻസിപ്പൽ സ്ഥാനത്തും പ്രവർത്തിച്ച അദ്ദേഹം കഴിഞ്ഞ 2 വർഷമായി ശ്രീഗോകുലം പബ്ലിക്സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു .സംസ്ഥാന സർവ്വീസിൽ അദ്ദേഹം എസ് സി ഇ ആർ ടി യുടെ കരിക്കുലം കമ്മിറ്റി,

Top