പൊതുസ്ഥലത്തെ പ്രചരണസാമഗ്രികള്‍ ഇരിങ്ങാലക്കുടയിൽ നീക്കി, വൈദ്യുതി ഭവനിൽ മാറ്റാതെ സ്ഥാപിച്ചിരുന്ന യൂണിയനുകളുടെ കൊടിതോരണങ്ങളും ഫ്ലെക്സും നീക്കം ചെയ്തു

ഇരിങ്ങാലക്കുട : തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ഡീഫേസ്‌മെന്‍റ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുടയിൽ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ച പ്രചരണസാമഗ്രികള്‍ തൃശൂർ അസിസ്റ്റന്‍റ് കളക്ടർ പ്രേം കൃഷ്ണന്‍റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ഇരിങ്ങാലക്കുട  വൈദ്യുതി ഭവന്‍റെ ഉള്ളിൽ സ്ഥാപിച്ചിരുന്ന വിവിധ യൂണിയനു കളുടെ കൊടിതോരണങ്ങളും ഫ്ലെക്സും ചൊവാഴ്ച നീക്കം ചെയ്തു. രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയ ഡീഫേസ്‌മെന്റ് സംഘത്തോട് യൂണിയനുകളുടെ ഫ്ലെക്സും നോട്ടീസ് ബോർഡുകളിൽ പോസ്റ്ററുകളും സ്വയം നീക്കം

കാൽ നൂറ്റാണ്ടായി തകര്‍ന്നുകിടക്കുന്ന കല്ലട-ഹരിപുരം റോഡിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്താഫിസിലെത്തി

താണിശ്ശേരി: കാൽ നൂറ്റാണ്ടായി പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇല്ലാതെ തകര്‍ന്നു കിടക്കുന്ന കല്ലട - ഹരിപുരം റോഡിന്‍റെ പണികൾ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്താഫിസിലെത്തി പ്രസിഡന്റിനെ കണ്ടു. ഇതേതുടർന്ന് ഏപ്രില്‍ ആദ്യവാരം തന്നെ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പ്രദേശവാസികള്‍ക്ക് ഉറപ്പുനല്‍കി. പഞ്ചായത്തിലെ 10, 11 വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡിനാണ് ഈ ദുര്‍ഗതി. മണ്‍പാതയായിരുന്ന റോഡ് 1992 ലാണ് ടാറിങ്ങ്

യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ 28ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍

ഇരിങ്ങാലക്കുട : തൃശൂർ പാര്‍ലിമെന്‍റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍ 28 വ്യാഴാഴ്ച ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ത്ഥനയുമായി എത്തിചേരുമെന്ന് യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എം. പി. ജാക്‌സണ്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്.അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. 28ന് രാവിലെ 7ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം തിരെഞ്ഞടുപ്പു കമ്മറ്റി ഓഫീസായ രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്ന് പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കും. കാലത്ത്

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവ വിളംബര ഘോഷയാത്ര

ഇരിങ്ങാലക്കുട : മാർച്ച് 26 മുതൽ 31 വരെ നടക്കുന്ന കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ   ഭാഗമായി ചൊവാഴ്ച വൈകുന്നേരം കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും മേളം, താലം എന്നിവയുടെ അകമ്പടിയോടെ ഉത്സവവിളംബര ഘോഷ യാത്ര നടന്നു. ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നതോടെ രാത്രി 8:15 ന് കൊടിയേറ്റ് തുടർന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ മാർച്ച് 27ന് രാവിലെ 8

കുഞ്ഞുണ്ണി മാഷെ സാംസ്കാരിക കേരളം മറന്നുവോ ?

ഇരിങ്ങാലക്കുട : പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്നുറക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്ത കവി കുഞ്ഞുണ്ണി മാഷെ സാംസ്കാരിക കേരളം ഏകദേശം മറന്ന മട്ടാണ്. "ദയവു ചെയ്ത് എന്നെ പൊക്കാതിരിക്കുക" എന്നപേക്ഷിക്കുന്ന പാവം മാഷ് പൊക്കിയാൽ മാത്രം സ്ഥാനമാനാദികൾ അടക്കമുള്ള എന്തും ലഭിക്കുന്ന ഇന്നത്തെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ ഈ മൊഴിമുത്തുകൾക്ക് ഏറെ പ്രസക്തിയുണ്ട് . സുഗതകുമാരി മുതൽ ടി വി കൊച്ചുബാവ വരെയുള്ള സർഗ്ഗ സമ്പത്തുള്ള തലമുറയിൽ അക്ഷരാതിരിനാളം പ്രോജ്വലിപ്പിച്ച് എഴുത്തിന്റെയും വായനയുടെയും

ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും ഇരിങ്ങാലക്കുട സേവാഭാരതി കുടിവെള്ള വിതരണം ഏർപ്പെടുത്തി

ഇരിങ്ങാലക്കുട : കടുത്ത വേനലിൽ ദാഹിച്ച് വലയുന്ന യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് ഇരിങ്ങാലക്കുട സേവാഭാരതി ഠാണാവിലും ഗവ: ആശുപത്രിക്ക് മുന്നിലും കുടിവെള്ള വിതരണം ഏർപ്പെടുത്തി. സേവാഭാരതി ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ കുടിവെള്ള വിതരണത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ രവീന്ദ്രൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, നൈമിത്തിക സേവാ അംഗങ്ങളായ പ്രമോദ് ടി എൻ, ,മണികണ്ഠൻ , ബിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

ശ്രീകൂടൽമാണിക്യം ഉത്സവം ഇത്തവണ മേളത്തിന് പ്രത്യേകതകളേറെ

ഇരിങ്ങാലക്കുട : 2019ലെ ശ്രീ കൂടൽമാണിക്യം ഉത്സവം മെയ് 14, ചൊവ്വാഴ്ച രാത്രി 8.10നും 8.40നും ഇടയിൽ കൊടിയേറുന്നു. സൂത്രധാരക്കൂത്ത്, നങ്ങ്യാർകൂത്ത് എന്നിവ കൂത്തമ്പലത്തിൽ അരങ്ങേറുന്നതോടെ ഉത്സവത്തിന്റെ അനുഷ്ഠാനചടങ്ങുകൾക്കും മറ്റാഘോഷങ്ങൾക്കും തുടക്കം കുറിക്കും. തുടർന്ന് രാത്രി 9.15 മണിയോടെ സന്ധ്യാവേലപ്പന്തലിൽ പ്രത്യേകരംഗശോഭയോടെ സജ്ജമാക്കിയ അരങ്ങിൽ കൊരമ്പ് മൃദംഗക്കളരിയൊരുക്കുന്ന മൃദംഗമേള നടക്കും. പിറ്റേദിവസമായ കൊടിപ്പുറത്തുവിളക്കുദിനത്തിൽ കാലത്ത് 8 മണിയോടെ പഞ്ചരത്നകീർത്തനാലാപനം നടക്കുന്നു . അതിനുശേഷം യുവനിരയിലെ പ്രശസ്തനും മികച്ച സംഗീതജ്ഞനുമായ തൃപ്പൂണിത്തുറ ജയറാം ഭാഗവതരും

ഗാന്ധിഗ്രാമം വയനാട് കലാ-സംഗീത കാർഷിക സംസ്കൃതി പുരസ്കാരം ഫാ. ജോസഫ് ചെറുവത്തൂരിന്

ഇരിങ്ങാലക്കുട : ഗാന്ധിഗ്രാമം വയനാട് കലാ-സംഗീത കാർഷിക സംസ്കൃതി പുരസ്കാരം ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങലൂർ സെന്റ് മേരീസ് ദേവാലയത്തിലെ ചിത്രകാരനും ശില്പിയുമായ ഫാ. ജോസഫ് ചെറുവത്തൂരിന്. ബലിവേദിയിൽ തുടക്കം കുറിച്ച ഫാ. ചെറുവത്തൂർ ദേവാലയങ്ങളിൽ നിന്ന് ദേവാലയങ്ങളിലേക്ക് തന്റെ ചിത്രകലയും ശില്പകലയും തുടർന്നുകൊണ്ടിരിക്കുന്നു . മാർച്ച് 31 ന് വൈകീട്ട് 6 മണിക്ക് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ പുരസ്ക്കാരസമർപ്പണം നടത്തും. ചടങ്ങിൽ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി,

ബൈക്ക് ഇടിച്ച സ്കൂട്ടർ യാത്രിക എതിരെ വന്ന കാർ കയറി മരിച്ചു

കല്ലേറ്റുംകര : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്ക് ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽനിന്നും നിയന്ത്രണം തെറ്റി താഴെ വീണ വീട്ടമ്മ എതിരെവന്ന കാറിനടിയിൽ പെട്ടു മരിച്ചു. ആളൂർ കശുവണ്ടി കമ്പനിക്ക് സമീപമായിരുന്നു സംഭവം. താഴെക്കാട് ചക്കാലയ്ക്കൽ പന്തക്കൽ വീട്ടിൽ ലിജോയുടെ ഭാര്യ ജിസ്സ (30) യാണ് മരിച്ചത്. ഇടിച്ചശേഷം നിർത്താതെ പോയ ബൈക്കിനെ കുറിച്ച് ആളൂർ പോലീസ് അന്വേഷണം തുടരുന്നു. ആനന്ദപുരം എലുവുത്തുംങ്കാരൻ യോഹന്നാന്‍റെ മകളാണ് ജിസ. അന്തോണിയോ,

Top