പ്രളയനാന്തരവും ജോബന്‍റെ കരവിരുതിൽ ജീവസുറ്റ രൂപങ്ങൾ പുനർജ്ജനിക്കുന്നു

അവിട്ടത്തൂർ : മാസങ്ങൾക്കു മുൻപുണ്ടായ പ്രളയത്തിൽ നിർമ്മിച്ചെടുത്ത രൂപങ്ങളും ചിത്രങ്ങളും ഒഴുകി പോയെങ്കിലും  അതിജീവനത്തിന്‍റെ പാതയിലാണ് ശില്പിയായ ജോബനിപ്പോൾ. അവിട്ടത്തൂർ തേമാലിതറയിലെ തന്‍റെ വീടിനോട് ചേർന്ന പ്രളയം തകർത്ത പണിപ്പുരയിൽ വീണ്ടും ജോബന്‍റെ കരവിരുതിൽ ജീവസുറ്റ രൂപങ്ങൾ പുനർജ്ജനിക്കുകയാണ്. ദേവാലയങ്ങളിലേക്കും വീടുകളിലേക്കും ആവശ്യമായ വിശുദ്ധരുടെയും ദൈവത്തിന്റെയും രൂപങ്ങളാണ് ജോബൻ നിർമ്മിക്കുന്നത്. ക്ലേ, പ്ലാസ്റ്റർ ഓഫ് പാരീസ്, ഫൈബർ, എന്നിവയിലാണ് ജോബൻ രൂപങ്ങൾ നിർമ്മിച്ചെടുക്കുന്നത്. അതോടൊപ്പം അക്രിലിക്ക്, ഓയിൽ, വാട്ടർ പെയിന്റിങ്ങുകളും

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഗ്രാജുവേഷൻ ഡേയും വാർഷികവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ കെ.ജി. സെക്ഷൻ ഗ്രാജുവേഷൻ ഡേയും വാർഷികാഘോഷവും സെന്റ് ജോസഫ് കോളേജ് പ്രിൻസിപ്പൽ ഡോ. സി ഇസബെൽ ഉദ്ഘാടനം നിർവഹിച്ചു. ഡോൺ ബോസ്കോ റെക്ടർ ഫാ. മാനുവൽ മേവട അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രിൻസിപ്പൽ ഫാ. മനു പീടികയിൽ, ഫാദർ കുര്യാക്കോസ് ശാസ്ത്രംകാല, ഫാദർ ജെയ്സൺ മുളവരിക്കൽ, ഫാ.ജോസിൻ, പിടിഎ പ്രസിഡണ്ട് നെൽസൺ കോട്ടോളി, സ്റ്റാഫ് പ്രതിനിധി ജെറാൾഡ് ജേക്കബ് എന്നിവർ

ഇരിങ്ങാലക്കുടയിൽ ചൊവാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ ടു സെക്ഷൻ കീഴിൽ വരുന്ന മഠത്തിക്കര, ചാലാംപാടം എന്നിവിടങ്ങളിൽ മാർച്ച് 26 ചൊവാഴ്ച രാവിലെ 8 30 മുതൽ വൈകിട്ട് 5 30 വരെ വൈദ്യുതി വിതരണം തടസ്സപെടുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

സാകേതം സേവാനിലയത്തിൽ മാതൃസംഗമം നടത്തി

മാപ്രാണം : ഇരിങ്ങാലക്കുട സേവാഭാരതിയുടെ കുഴിക്കാട്ട്കോണത്ത് പ്രവർത്തിക്കുന്ന അശരണരായ അമ്മമാരുടെ ആലയമായ സാകേതം സേവാനിലയത്തിൽ മാതൃസംഗമം നടത്തി. തൃശൂർ വിഭാഗ് ധർമ ജാഗരൺ പ്രമുഖ് സുബ്രഹ്മണ്യൻ സേവാ സന്ദേശം നൽകി. സേവാനിലയത്തിൽ അമ്മമാർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മാതൃസമിതി അംഗങ്ങളായ ജയന്തി രാഘവൻ, രാധാമണി ടീച്ചർ, ഭാഗ്യലത ടീച്ചർ, ശശികല, രജനി വിനോദ് , ഗംഗ അനിൽകുമാർ, രതി സുരേന്ദ്രൻ, പരിമളം, സതി ടീച്ചർ എന്നിവർ നേതൃത്വം നൽകി. സാമൂഹ്യക്ഷേമ

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം

ഇരിങ്ങാലക്കുട : ചിരപുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം മാർച്ച് 26 ന് കൊടിയേറി മാർച്ച് 31ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാർച്ച് 26 ന് വൈകുന്നേരം 6 മണിക്ക് ഉത്സവവിളംബര ഘോഷ യാത്ര കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും മേളം താലം എന്നിവയോടെ ആരംഭിച്ചു ക്ഷേത്ര സന്നിധിയിൽ എത്തി ചേരുന്നു. 8:15 ന് കൊടിയേറ്റ് തുടർന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ മാർച്ച്

ക്രൈസ്റ്റ് കോളേജിൽ വിപ്രോ ക്യാമ്പസ് ഇന്‍റർവ്യൂ 29ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിപ്രോ ലിമിറ്റഡ് മൾട്ടിനാഷണൽ കമ്പനി 2019 ബാച്ച് ബി എസ് സി, സി എസ് , ഐ ടി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബി സി എ , ബിരുദധാരികളെ WILP & WIMS തസ്തികകളിലേക്ക് മാർച്ച് 29 വെളളിയാഴ്ച ക്യാമ്പസ് ഇന്‍റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 27 ബുധനാഴ്ച 4 മണിക്ക് മുൻപായി ഹാൾ ടിക്കറ്റിനു രജിസ്റ്റർ ചെയേണ്ടതാണ്.

ഇടതുപക്ഷ യുവജന സംഘടനകളുടെ കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട : തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകാൻ ഇടതുപക്ഷ യുവജന സംഘടനകളുടെ കൺവെൻഷൻ ഇ എം എസ് സ്മാരക മന്ദിരത്തിൽ ചേർന്നു. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കെസി ബിജു ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആർ എൽ ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു.

കല്ലേറ്റുംകര എൻ ഐ പി എം ആറിന്‍റെ നേതൃത്വത്തിൽ ലോക ഓട്ടിസം ദിനാചരണം ഏപ്രിൽ 2ന്

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻറ് റിഹാബിലിറ്റേഷന്റെ (എൻ ഐ പി ആർ) നേതൃത്വത്തിൽ ഏപ്രിൽ 2 ന് ലോക ഓട്ടിസം ദിനാചരണം സംഘടിപ്പിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി 2-ാം തിയ്യതി രാവിലെ 9 മുതൽ 12:30 വരെ രക്ഷിതാക്കൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സെമിനാറുകൾ , പ്രദർശനങ്ങൾ , തെരുവ് നാടകം എന്നിങ്ങനെ ഓട്ടിസം ദിനാചരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള

വെള്ളാനിയിൽ കാട്ടുതീ പടർന്ന് പിടിക്കാതെ വൻദുരന്തം ഒഴിവായത് തലനാരിഴക്ക്

കാറളം : കാറളം വെള്ളാനിയിൽ കോഴിക്കുന്ന് പ്രദേശത്ത് തീ പടർന്നത് യുവാക്കളുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം തീയണക്കാൻ ശ്രമിച്ചത് വൻ ദുരന്തം ഒഴിവാക്കി. പ്രദേശത്ത് ഉയർന്ന് പൊങ്ങിയ തീ ഇരുഭാഗത്തുമുള്ള ജനവാസ മേഖലയിലേക്ക് ആളിപ്പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്, ഒപ്പം കാട്ടൂർ പോലീസിനേയും അഗ്നിശമനാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനയും ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് വീടുകളിലേക്ക് തീ പടരാതെ കരുതലോടെയുള്ള ഇടപെടൽ നടത്തി തീയണക്കുകയായിരുന്നു. കെ.എസ്.സുജിത്ത്, എൻ.ഡി.സന്ദീപ്,

Top