പുല്ലൂർ പൊതുമ്പുച്ചിറയിൽ മീനുകൾ ചത്തു പൊങ്ങുന്നു

പുല്ലൂർ : വേനൽ ആരംഭത്തിലും ജലസമൃദ്ധിയുള്ള പുല്ലൂർ അവിട്ടത്തൂർ റോഡരികിലെ പൊതുമ്പുച്ചിറയിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങുന്നത് ആശങ്ക ഉണർത്തുന്നു, ചെറുമീനുകൾ മുതൽ വലിയ ബ്രാലുകൾ വരെ വെള്ളത്തിൽ ചത്തു പൊങ്ങി കിടക്കുന്നത് കാണാം. മീനുകളെ പിടിക്കാൻ ഏതെങ്കിലും സാമൂഹ്യദ്രോഹികൾ വിഷംകലക്കിയതാണെന്ന് സംശയിക്കുന്നു. ആളുകൾക്ക് കുളിക്കുവാനും, നീന്തൽ പഠിക്കുവാനും, വളർത്തുമൃഗങ്ങളെ കുളിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നതാണ് ചിറ. കൃഷി ആവശ്യത്തിന് ഇവിടെ നിന്നാണ് വെള്ളമെടുക്കുന്നത്. രണ്ടുദിവസമായി മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കാണപ്പെടുന്നു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍റെ വിജയത്തിനായി യു.ഡി.എഫ് വേളൂക്കര മണ്ഡലം കൺവൻഷൻ കൊറ്റനല്ലൂരിൽ നടന്നു

വേളൂക്കര : യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍റെ വിജയത്തിനായി യു.ഡി.എഫ് വേളൂക്കര മണ്ഡലം കൺവൻഷൻ കൊറ്റനല്ലൂരിൽ നടന്നു. കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ ഷാറ്റൊ കുരിയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. തോമസ് ഉണ്ണിയാടൻ, അഡ്വ. എം എസ് അനിൽകുമാർ, കെ കെ ശേഭനൻ, കെ കെ ജോൺസൺ, മനോജ്, ടി ഡി ലാസർ,

എൻവയോൺമെന്റ് സയൻസിൽ അഞ്ചാം റാങ്ക് നേടിയ അനീഷ അശോകന് അനുമോദനം നൽകി

നടവരമ്പ് : കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ എൻവയോൺമെന്റ്റ് സയൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിലെ അനീഷ അശോകന് കെ.പി.എം.എസ് 474-ാം ശാഖ അനുമോദനം നൽകി. നടവരമ്പ് അംബേദ്ക്കർ ഗ്രാമത്തിലെ ആദ്യത്തെ റാങ്ക് ഹോൾഡറാണ് അനീഷ അശോകൻ. പരേതനായ കൊറ്റംതോട്ടിൽ അശോകൻ -കുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അനീഷ. നന്നേ ചെറു പ്രായത്തിൽ തന്നെ അച്ഛൻ മരണപ്പെട്ടു. അമ്മ കുമാരി കൂലി പണിക്ക് പോയീട്ടാണ് മക്കളെ പഠിപ്പിച്ച്

ടി.പത്മനാഭന്റെ കഥാലോകം- ചർച്ചയും തുമ്പൂർ ലോഹിതാക്ഷന് അനുമോദനവും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മലയാള കഥാസാഹിത്യത്തെ സമ്പന്നമാക്കിയ ടി. പത്മനാഭൻ എഴുത്തിന്‍റെ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന വേളയിൽ ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ചുള്ള ചർച്ചയും, മികച്ച ബാലസാഹിത്യ വിവർത്തനത്തിനുള്ള അവാർഡ് നേടിയ കഥാകൃത്തും ഗ്രന്ഥകാരനും വിവർത്തകനുമായ തുമ്പൂർ ലോഹിതാക്ഷനെ അനുമോദിക്കലും നടത്തി. പി.കെ.ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥാകൃത്തും ടി വി അവതാരകനുമായ യു.കെ. സുരേഷ്കുമാർ വിഷയം അവതരിപ്പിച്ചു.കെ.കെ. സുനിൽകുമാർ, കെ.മായ ടീച്ചർ,

Top