മണ്ഡലം മാറിയാലും മണ്ഡലകാലം മറക്കരുത്, എന്‍.ഡി.എ. തിരഞ്ഞെടുപ്പ് ഗാനം ഒരുങ്ങി

ഇരിങ്ങാലക്കുട : എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരവറിയിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ഗാനം ഇരിങ്ങാലക്കുടയിൽ ഒരുങ്ങി. "മണ്ഡലം മാറിയാലും മണ്ഡലകാലം മറക്കരുത്, വിശ്വാസതീമഴയില്‍ ചെയ്ത യുദ്ധം മറക്കരുത് "എന്ന് തുടങ്ങുന്ന ഗാനം കേരളത്തിലെ ആനുകാലിക സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് രചിച്ചിട്ടുള്ളത്. അടുത്ത ദിവസം തൃശ്ശൂരില്‍ നടക്കുന്ന എന്‍.ഡി.എ.യുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഈ ഗാനം പ്രകാശനം ചെയ്യും. ഇതിന്‍റെ രചന നിര്‍വ്വഹിച്ചിട്ടുള്ളത് എഴുത്തുകാരനും ബിജെപി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലറുമായ സന്തോഷ് ബോബനാണ്. സംഗീതം രാജീവ്

സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സർവ്വീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന സെക്രട്ടറി എം. കെ ദേവദാസിന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ യാത്രയയപ്പ് നൽകി. ഐ.ടി.സി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ജോസഫിന്റെ അധ്യക്ഷത വഹിച്ചു. കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.വി ചാർളി, ബാങ്ക് വൈസ്‌ ചെയർമാൻ അഡ്വ. പി.ജെ

യു.ഡി എഫ് ഇരിങ്ങാലക്കുട ടൌൺ മണ്ഡലം കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഇരിങ്ങാലക്കുട ടൌൺ മണ്ഡലം കൺവെൻഷൻ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജോസഫ്‌ ചാക്കോ അധ്യക്ഷത വഹിച്ചു. തോമസ് ഉണ്ണിയാടൻ, മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മ്യ ഷിജു, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ടി വി ചാർളി, ടി കെ വർഗ്ഗീസ് (കേരള കോൺഗ്രസ് എം), റിയാസ്സുദ്ദീൻ (മുസ്‌ലിം ലീഗ്), ലോനപ്പൻ (ഫോർവേഡ് ബ്ലോക്ക്), പി മനോജ്‌ (സി.എം.പി) സരസ്വതി

വ്യക്തിയുടെ വിശ്വാസം തൃപ്തിക്കനുസരിച്ച് നിലനിൽക്കണമെങ്കിൽ വേണ്ടത് മതനിരപേക്ഷ സംസ്ക്കാരം – പ്രൊഫ. സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട : ഒരു വ്യക്തിയുടെ വിശ്വാസം നിലനിർത്താൻ ആ വ്യക്തി ചെയേണ്ടത് മതനിരപേക്ഷതക്ക് വോട്ടു ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ ആശയമെന്നും, മതനിരപേക്ഷത ഉണ്ടെങ്കിൽ ഏതു വിശ്വാസവും ഇവിടെ പോറലേൽക്കാതെ നിലനിൽക്കുമെന്നും പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു വ്യക്തിയുടെ മനസിലുള്ള വിശ്വാസം ആ വ്യക്തിയുടെ തൃപ്തിക്കനുസരിച്ച് നിലനിൽക്കണം എന്നുണ്ടെങ്കിൽ ഇവിടെ ഉണ്ടാകേണ്ടത് മതനിരപേക്ഷ സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത എന്നാൽ നിരീശ്വരവാദം അല്ല. ദൈവവിശ്വാസവും ഒരാളുടെ വിശ്വാസമാണ് നിരീശ്വരവാദവും ഒരാളുടെ

വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം, ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ബി.ആര്‍.സി പരിധിയിലുള്ള വിദ്യാലയങ്ങളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. ബി.ആര്‍.സി ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനം ഇരിങ്ങാലക്കുട എ.ഇ.ഒ ടി.രാധ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് അധ്യക്ഷനായി. പ്രധാനാധ്യാപകര്‍ക്ക് എ.ഇ.ഒ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ഗേള്‍സ് എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക ലാജി വര്‍ക്കി, ഗേള്‍സ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക രമണി ടീച്ചര്‍ , എച്ച്.എം

ഇട്ട്യാതി ശ്രീധരന്‍റെ നിര്യാണത്തിൽ അനുശോചനയോഗം നടന്നു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ മുൻകാല പഞ്ചായത്ത് അംഗവും ഗുരുദേവ പ്രഭാഷകനും എസ് വി പ്രോഡക്ട്സിലെ ഉദ്യോഗസ്ഥനുമായ പാലക്കാട്ടിൽ ഇട്ട്യാതി ശ്രീധരന്‍റെ നിര്യാണത്തിൽ മുകുന്ദപുരം എസ് എൻ ഡി പി യൂണിയൻ അനുശോചനയോഗം നടത്തി. യൂണിയൻ ഹാളിൽ പ്രസിഡന്‍റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ പ്രസന്നൻ, ഡയറക്ടർമാരായ കെ കെ ബിനു സജീവ്കുമാർ കല്ലട, കെ കെ ചന്ദ്രൻ,

യു ഡി എഫ് കാറളം മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

കിഴുത്താണി : യു ഡി എഫ് കാറളം മണ്ഡലം കൺവെൻഷൻ കിഴുത്താണി ആർ എം എൽ പി സ്ക്കൂളിൽ നടന്നു . യു ഡി എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. അഡ്വ.എം എസ് അനിൽകുമാർ, തോമസ് ഉണ്ണിയാടൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കാറളം മണ്ഡലം യു ഡി എഫ് ചെയർമാൻ ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ

ബി ആർ സി യുടെ നേതൃത്വത്തിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി ആർ സി യുടെ നേതൃത്വത്തിൽ "സ്പർശം" എന്ന പേരിൽ രക്ഷാകർതൃ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബി ആർ സി യിലെ റിസോഴ്സ് അദ്ധ്യാപകർ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസംനൽകുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായാണ് ഏകദിന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. ഇരിങ്ങാലക്കുട കെ എസ് പാർക്കിൽ നടന്ന പരിപാടി ബി പി ഓ എൻ എസ് സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ

അഭിനയപരിശീലന ശില്പശാലയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 8 മുതൽ 12 വരെ, ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡനിൽ നടത്തുന്ന അഞ്ചു ദിവസത്തെ അഭിനയ പരിശീലന ശില്പശാലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അഭിനയകലയിൽ താല്പര്യമുള്ള 15 – 30 പ്രായപരിധിയിൽപ്പെട്ടവർക്ക് ശില്പശാലയിലേക്ക് അപേക്ഷിക്കാം. ശില്പശാലയിൽ അന്തർദ്ദേശീയ തലത്തിൽ പ്രവർത്തനപരിചയമുള്ള വിദഗ്ദ്ധരായ അദ്ധ്യാപകർ ക്ലാസെടുക്കും. ഇരുപതു പേർക്കാണു ശില്പശാലയിൽ പ്രവേശനം നൽകുക. രാവിലെ 9 മണി മുതൽ വൈകിട്ട്

ലോക ജലദിന ആചരണത്തിന്‍റെ ഭാഗമായി ബസ്സ് യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദ സഞ്ചിയും കുടിവെള്ളവും ലഘുലേഖയും വിതരണം ചെയ്തു

ആനന്ദപുരം : സ്കൗട്ട് ഗൈഡ്‌സ് ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ ലോക ജലദിന ആചരണത്തിന്‍റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്വകാര്യ ബസ്സുകളിൽ കയറി പ്രചാരണം നടത്തി . യാത്രക്കാർക്ക് പരിസ്ഥിതി സൗഹൃദ സഞ്ചിയും കുടിവെള്ളവും ലഘുലേഖയും വിതരണം ചെയ്തു. ജലസംരക്ഷണ പ്രവർത്തനങ്ങൾ ആനന്ദപുരം പ്രൈമറി ഹെൽത് സെന്ററിലെ ഡോക്ടർ ദീപ പി ഡി ഉദ്‌ഘാടനം ചെയ്തു. ആശുപത്രിയിലെ രോഗികൾക്കും ബന്ധുക്കൾക്കും ലഘുലേഖയും പരിസ്ഥിതി സൗഹൃദ സഞ്ചിയും

Top