വേനലിന്‍റെ ആരംഭത്തിൽ തന്നെ കിണറുകൾ വറ്റി വരളുന്നത് ആശങ്കയുണർത്തുന്നു

ഇരിങ്ങാലക്കുട : വേനലിന്‍റെ ആരംഭത്തിൽ തന്നെ കിണറുകൾ വറ്റി വരളുന്നത് ആശങ്ക പരത്തുന്നു . കുടിവെള്ളത്തെയും കാർഷികവൃത്തിയെയും സാരമായി ബാധിക്കുന്നതാണ് നാട്ടിൻ പുറങ്ങളിലെ കിണറിലെ ജലലഭ്യത കുറവ്. പ്രളയശേഷം പല സ്വാഭാവിക നീരുറവകളും വറ്റിപ്പോയത് ഇതിനൊരു കാരണമായി പറയുന്നുണ്ട്. മുരിയാട്, ആളൂർ , വേളൂക്കര, കാറളം പഞ്ചായത്തുകളിൽ ആണ് കിണറുകൾ പതിവില്ലാത്ത വിധം വറ്റുന്നത്.ഇനിയും രണ്ടുമാസം കൂടെ വേനൽ കഴിയാൻ ഉണ്ടെന്നിരിക്കെ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യും എന്നാണ്

ഐ.സി.എൽ ടൂർസ് & ട്രാവൽസിന്‍റെ വിപുലീകരിച്ച ഓഫീസ് ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഐ.സി.എല്‍ ടൂര്‍സ് & ട്രാവൽസിന്‍റെ വിപുലീകരിച്ച ഓഫീസ് മെയിന്‍ റോഡില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപം പ്രവര്‍ത്തനം ആരംഭിച്ചു . ഐ സി എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫിന്‍കോര്‍പ്പ് സി ഇ ഒ ഉമ അനില്‍കുമാര്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ ,ഐ.സി.എല്‍ ബോര്‍ഡ് ഡയറക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാജ്യത്തിന് അകത്തും പുറത്തേക്കുള്ള യാത്രകള്‍ക്കായി

ടി.എന്‍. പ്രതാപന്‍റെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലതല കണ്‍വെന്‍ഷനുകള്‍ 23ന് ആരംഭിക്കും

ഇരിങ്ങാലക്കുട : പാര്‍ലിമെന്റ് യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ടി.എന്‍. പ്രതാപന്‍റെ തിരെഞ്ഞടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ മണഡല തല കണ്‍വെന്‍ഷനുകള്‍ 23, 25, 26 തിയ്യതികളിലായി നടക്കുമെന്ന് നിയോജക മണഡലം തിരെഞ്ഞുടുപ്പ് ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, ജനറല്‍ സെക്രട്ടറി അഡ്വ. എം.എസ്. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. 23ന് ശനിയാഴ്ച കാലത്ത് 11ന് കാറളം മണഡലം തിരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ബാസ്റ്റ്യന്‍ ഫ്രാന്‍സിന്റെ അദ്ധ്യക്ഷതയില്‍ ആര്‍.എം.എല്‍.പി. കിഴുത്താണി സ്‌കൂളില്‍ നടക്കും.

സെന്റ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട സി എൽ സി യുടെ ആഭിമുഖ്യത്തിൽ റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് പ്രവർത്തനം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രൽ സി എൽ സി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നു. ക്രമം തെറ്റിയ ജീവിത ശൈലിയും വിഷമംശങ്ങളടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും മൂലം നിരവധി മനുഷ്യരാണ് വൃക്കരോഗത്തിനു വിധേയമാകുന്നത്. ഈ സാഹചര്യത്തിലാണ് കത്തീഡ്രൽ സി എൽ സി തങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. വൃക്ക രോഗത്തിനുള്ള ചീകിത്സയും

Top