ഇരിങ്ങാലക്കുട വനിതാ പോലീസിന്‍റെ മനുഷ്യത്വപരമായ സന്നദ്ധസേവനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ അന്ധവിദ്യാർത്ഥി അഭിനന്ദിക്കാൻ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി

ഇരിങ്ങാലക്കുട : പോലീസ് എന്നാൽ ഒച്ചയെടുത്ത് പേടിപ്പിക്കുന്നവർ എന്ന ധാരണക്ക് മാറ്റം വരുത്തിയ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നന്മ നിറഞ്ഞ സന്നദ്ധ പ്രവർത്തനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ അന്ധവിദ്യാർത്ഥിയായ അശ്വിൻ, അവരെ തേടി നേരിട്ട് അഭിനന്ദിക്കാൻ സ്റ്റേഷനിലെത്തി. ഇരിങ്ങാലക്കുട റൂറൽ വനിതാ സ്റ്റേഷനിലെ റൈറ്ററായ അപർണ്ണ ലവകുമാറും അസിസ്റ്റന്റ് റൈറ്ററായ പി എ മിനിയും വനിതാ പോലീസ് കെ ഡി വിവയും ചേർന്ന് കൊരുമ്പിശേരിയിലെ മാനസിക നില ചെറുതായി തെറ്റിയ

മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്‍ ഡി എഫ് വിജയിച്ചേ തീരു-വി ആര്‍ സുനില്‍ കുമാര്‍ എം എൽ എ

ഇരിങ്ങാലക്കുട : മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടണമെങ്കില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടത്പക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു വരണമെന്ന അനിവാര്യമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോൾ നിലനില്‍ക്കുന്നതെന്ന് വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വി ആര്‍ സുനില്‍ കുമാര്‍. വിദ്യാഭ്യാസ രംഗം തുടങ്ങി സമസ്ത മേഖലകളിലും വളരെ സമര്‍ത്ഥമായി ആര്‍ എസ് എസിന്റെ അജണ്ടകള്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാൽ കർശന നടപടി

ഇരിങ്ങാലക്കുട : സർക്കാർ ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങൾ മുഖേന രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട ഉള്ളടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാനമായവിധം പ്രചരിപ്പിച്ചാൽ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സർക്കുലറിലൂടെ അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്യോഗസ്ഥർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. ചില ഉദ്യോഗസ്ഥർ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരം പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്നാണ് സർക്കുലർ.

പ്രളയദുരിതാശ്വാസം, ദുരന്തനിവാരണ അതോറിറ്റി എടുത്ത തീരുമാനത്തിന്മേല്‍ അപ്പീല്‍ : ലോക്‌ അദാലത്തിനെ സമീപിക്കണം

ഇരിങ്ങാലക്കുട : പ്രളയദുരിതാശ്വാസമായി ബന്ധപ്പെട്ട്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റി എടുത്ത തീരുമാനത്തിന്മേല്‍ അപ്പീല്‍ പെര്‍മനന്റ്‌ ലോക്‌ അദാലത്തിനാണ്‌. ജില്ലാതല അതോറിറ്റി പുറപ്പെടുവിക്കുന്ന ഉത്തരവിന്മേല്‍ 60 ദിവസത്തിനുളളില്‍ പെര്‍മനന്റ്‌ ലോക്‌ അദാലത്തിനെ സമീപിക്കണമെന്ന്‌ ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി സെക്രട്ടറി അറിയിച്ചു.

ഇരിങ്ങാലക്കുട ആൽഫ പാലിയേറ്റിവ് ലിങ്ക് സെന്‍ററിന്‍റെ സ്പീച്ച് തെറാപ്പി 1-ാം വാർഷികം ശനിയാഴ്ച

ഇരിങ്ങാലക്കുട : ആൽഫ പാലിയേറ്റിവ് ഇരിങ്ങാലക്കുട ലിങ്ക് സെന്‍ററിന്‍റെ സ്പീച്ച് തെറാപ്പി വിഭാഗത്തിന്റെ 1-ാം വാർഷിക ദിനാഘോഷം മാർച്ച് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തുമെന്ന്  ലിങ്ക് സെന്റർ പ്രസിഡണ്ട് തോംസൺ വി ജെ അറിയിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൈമാറി

ഇരിങ്ങാലക്കുട : തൃശൂർ പാർലിമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപൻ ഇലക്ഷന് കെട്ടിവയ്ക്കാനുള്ള തുക ഇരിങ്ങാലക്കുട നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൈമാറി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് ബെൻസി ഡേവിഡ്, വേളൂക്കര മണ്ഡലം പ്രസിഡൻറ് ഷിബു നാരായണൻ, കാറളം മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ദീപ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡണ്ട് സിന്ധു അജയൻ, പടിയൂർ മണ്ഡലം പ്രസിഡണ്ട് ഹാജിറ, ആളൂർ മണ്ഡലം പ്രസിഡണ്ട് നീതു, പൂമംഗലം മണ്ഡലം

പ്രളയത്തിൽ തകർന്ന പുത്തൻതോട് കെ എൽ ഡി സി കനാൽ റോഡ് അപകടസ്ഥിതിയിൽ തുടരുന്നു

ഇരിങ്ങാലക്കുട : കഴിഞ്ഞ പ്രളയക്കാലത്ത് തകർന്ന ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അതിർത്തിയിലെ പുത്തൻതോട് കെ എൽ ഡി സി കനലിനോട് ചേർന്ന റോഡിൻറെ വശങ്ങൾ ഇടിഞ്ഞു വൻ അപകടനിലയിൽ തുടരുന്നത് ആശങ്ക ഉണർത്തുന്നു. ഇനിയൊരു കാലവർഷക്കെടുതി ഉണ്ടായാൽ ഇവിടെ വൻ നാശനഷ്ടം സംഭവിക്കാൻ സാധ്യത ഉണ്ട്. പ്രളയം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടിട്ടും റോഡിൻറെ പുനർനിർമ്മാണം തുടങ്ങാത്തത് അത് വഴി പോകുന്ന വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ജീവന് ഭീഷണി സൃഷ്ടിക്കുന്നു. . ഈ

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'ഒറ്റമുറി വെളിച്ചം' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 22 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. മികച്ച ചിത്രം ഉൾപ്പെടെ നാല് അവാർഡുകൾ നേടിയ ചിത്രം വൈവാഹിക ബലാൽസംഗം എന്ന വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ന്യൂയോർക്ക് ഉൾപ്പെടെ നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു കഴിഞ്ഞു. സമയം 102 മിനിറ്റ്.

Top