വൈദ്യുതി വകുപ്പിന്‍റെ സൗജന്യത്താൽ പ്രളയത്തിൽ തകർന്ന വീട്ടിൽ വൈദ്യുതി എത്തി

കരുവന്നൂർ : വൈദ്യുതി വകുപ്പ് സൗജന്യമായി വൈദ്യുതി പോസ്റ്റ് ഇട്ട് കൊടുത്തുകൊണ്ട് പ്രളയത്തിൽ തകർന്ന എട്ടുമന ബണ്ട് വൈക്കോൽ ചിറയിലെ മുഹമ്മദ് റഹീമിന്‍റെ ഓലപ്പുരയിൽ വൈദ്യുതി എത്തിച്ചു . കഴിഞ്ഞ പ്രളയകാലത്ത് പൂർണമായി തകർന്നു ഓലപ്പുര നാട്ടുകാർ സഹകരിച്ചാണ് വീണ്ടും കെട്ടി കൊടുത്തത്. വൈദ്യുതി ഇല്ലാതിരുന്ന ഇവിടെ അതിനുവേണ്ടി ശ്രമിച്ചപ്പോൾ പോസ്റ്റുകൾ ഇടാതെ വൈദ്യുതി ലൈൻ വലിക്കാൻ പറ്റാത്ത അവസ്ഥയായി. ഇതിനു വേണ്ടി വരുന്ന ഭീമമായ ചെലവ് പ്രളയത്തിൽ എല്ലാം

പാലക്കാട്ടിൽ ഇട്ട്യാതി ശ്രീധരൻ അന്തരിച്ചു

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ എസ് എൻ നഗർ .പാലക്കാട്ടിൽ ഇട്ട്യാതി ശ്രീധരൻ (85) അന്തരിച്ചു. ചന്ദ്രിക സോപ്പ്സ് ഉദ്യോഗസ്ഥനായിരുന്നു.  ഭാര്യ പരേതയായ ധർമരത്നം റിട്ടേർഡ് ഹെഡ്മിസ്ട്രസ് എസ്.എൻ സ്കൂൾ ഇരിങ്ങാലക്കുട. മക്കൾ, ബിന്ദു പ്രസന്നൻ, എസ് എൻ ട്രസ്റ്റ് സ്കൂൾ നാട്ടിക, ബിജുന അശോക്‌ ഹെഡ്മിസ്ട്രസ് എസ്.എൻ. എൽ പി സ്കൂൾ ഇരിങ്ങാലക്കുട, ശ്രീജൻ . മരുമക്കൾ ചിഞ്ചു ശ്രീജൻ, പ്രസന്നൻ പൂവത്തുംകടവിൽ, മുകുന്ദപുരം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി

ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് വോട്ട് അഭ്യർത്ഥിച്ചു കൂടൽമാണിക്യം ദേവസ്വം ഓഫീസിൽ

ഇരിങ്ങാലക്കുട : തൃശൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് മൂന്നാംഘട്ട മണ്ഡല തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി വോട്ട് അഭ്യർത്ഥിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം ഓഫീസ് സന്ദർശിച്ചു. ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോനും മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ സ്വീകരിച്ചു. അവിടെയുണ്ടായിരുന്ന ദേവസ്വം ജീവനക്കാരോട് അദ്ദേഹം വോട്ട് അഭ്യർഥിച്ചു. പത്തു മിനിറ്റോളം അദ്ദേഹം അവിടെ ചെലവഴിച്ചു. എൽ ഡി എഫ് നേതാക്കളായ ഉല്ലാസ് കളക്കാട്ട്,

ഇടതുമുന്നണി മുരിയാട് മേഖല തെരഞ്ഞെടുപ്പ് കൺവൻഷൻ ചേർന്നു

മുരിയാട് : ഇടതുമുന്നണി മുരിയാട് മേഖല തെരഞ്ഞെടുപ്പ് കൺവൻഷൻ ആനന്ദപുരം ഇ എം എസ് ഹാളിൽ സി.പി.എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. സി പി ഐ നേതാവ് ലത്തീഫ്, ജനതാദൾ നേതാവ് തോമസ് എന്നിവർ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു. രാഘവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലത ചന്ദ്രൻ 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും 151 അംഗ ജനറൽ കമ്മിറ്റിയും അവതരിപ്പിച്ച് സംസാരിച്ചു. ടി.എം മോഹനൻ

കലാസാഗർ പുരസ്‌കാരത്തിനു കലാസ്വാദകരിൽ നിന്ന് നാമനിർദ്ദേശം ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കലാസാഗർ സ്ഥാപകനും കഥകളിയിലെ സവ്യസാചിയായിരുന്ന കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുടെ 95-ാം ജന്മവാർഷികം മെയ് 28 ന് തൃപ്പുണിത്തറ കഥകളി കേന്ദ്രത്തിന്റെ സഹകരണത്തോടെ കലാസാഗർ ആഘോഷിക്കുന്നു. അന്നേദിവസം കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരം നൽകുന്നതാണ് . കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി , തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി , തായമ്പക, പഞ്ചവാദ്യത്തിലെ തിമില,

ജീവിത യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത പാർലമെന്റായി നമ്മുടെ ജനാധിപത്യ സംവിധാനം അധഃപതിച്ചിരിക്കുന്നു – രാജാജി മാത്യു തോമസ്

ഇരിങ്ങാലക്കുട : ജീവിത യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കാത്ത പാർലമെന്റായി നമ്മുടെ ജനാധിപത്യ സംവിധാനം അധഃപതിച്ചിരിക്കുന്നുവെന്നും യഥാർത്ഥ ജനപ്രാധിനിത്യസംവിധാനമായി ഇന്ത്യൻ ജനാധിപത്യം മാറുന്നില്ലെന്നും ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സിൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് പറഞ്ഞു. ഇന്ത്യയെ പോലെ വൈവിധ്യമുള്ള ഒരു ജനതയുടെ ആനുപാതിക പ്രാധിനിത്യം ഉറപ്പു വരുത്തുന്ന ഒരു സംവിധാനമാണ് നമ്മുക്ക് വേണ്ടത്. പല കമ്മിറ്റികളും ഇതിനു വേണ്ടി പഠനം നടത്തുകയും

സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്കാരം

ഇരിങ്ങാലക്കുട : കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്കാരം സമ്മാനിച്ചു. ഭാസ്കേര്‍സ് ആര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അരങ്ങേറിയ കഥകളി മഹോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്കാരം സമ്മാനിച്ചത്‌. അക്കാദമി ഡയറക്ടര്‍ ശാന്ത ഭാസ്കര്‍ പുരസ്കാരം സമ്മാനിച്ചു. തുടര്‍ന്ന്‍ നടന്ന കഥകളി മഹോത്സവത്തിന് സദനം കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കി.

ഇരുപത് വർഷമായിട്ട് അറ്റകുറ്റ പണികളിലാതെ കല്ലട ഹരിപുരം റോഡ്

താണിശ്ശേരി : കാറളം പഞ്ചായത്തിലെ 10 ,11 വാർഡുകളിലൂടെ കടന്നു പോകുന്ന കല്ലട ഹരിപുരം റോഡിൽ കഴിഞ്ഞ ഇരുപത് വർഷമായി അറ്റകുറ്റ പണികൾ നടക്കുന്നില്ല. മൂന്ന് വർഷം മുൻപ് റോഡിൻറെ പുനർനിർമ്മാണത്തിനായി 18 ലക്ഷം രൂപ അനുവദിച്ചതായി പറഞ്ഞു അന്നത്തെ എം എൽ എ തോമസ് ഉണ്ണിയാടൻ ഒരു ഉദ്‌ഘാടനവും നടത്തിയിരുന്നു. പക്ഷെ റോഡിൻറെ അവസ്ഥ പിന്നെയും ദയനീയമായി തന്നെ തുടർന്നു. അതിനു ശേഷം നാലുമാസങ്ങൾക്കു മുൻപ് പ്രൊഫ. കെ

ഉന്നത സ്ഥാന ലബ്ധികൾക്ക് തീവ്രമായ ജീവിതാനുഭവങ്ങൾ ഗുണകരമാകും. -കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ

നടവരമ്പ് : ഉന്നത സ്ഥാനീയരായ ഓരോ വ്യക്തിയുടേയും ജീവിത ചരിത്രം പരിശോധിച്ചാൽ അവർ ലോകം അറിയപ്പെടുന്നതിനു മുൻപ് അവരുടെ ബാല്യം മുതലുള്ള പ്രതിസന്ധികളെ അതിജീവിച്ചരായിരിക്കുമെന്നും കുട്ടികളെ കുടുംബത്തിലെ വിഷമങ്ങൾ ബോധ്യപ്പെടുത്തണമെന്നും ചുറ്റുപാടുകളിൽ നടക്കുന്ന നന്മകൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു കൊടുക്കണമെന്നും കേരള കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ അഭിപ്രായപ്പെട്ടു. നടവരമ്പ് ഗവ. എൽ.പി.സ്കൂൾ വാർഷികവും രക്ഷാകർത്തൃദിനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു

Top