പ്രളയത്തിൽ തകർന്ന ഹരിപുരം കെ എൽ ഡി സി ബണ്ട് ശരിയാക്കാമെന്ന വാഗ്ദാനം ഇതുവരെ നടപ്പാക്കിയില്ല – വരുന്ന മഴക്കാലത്ത് ദുരന്തം ആവർത്തിക്കുമെന്ന ഭയത്താൽ നാട്ടുകാർ

താണിശ്ശേരി : പ്രളയക്കാലത്ത് കവിഞ്ഞൊഴുകി പൊട്ടിയ താണിശ്ശേരി ഹരിപുരം കെ എൽ ഡി സി ബണ്ട് മൂന്നുമാസത്തിനകം പണി പൂർത്തിയാക്കുമെന്ന് അധികൃതർ നൽകിയ വാഗ്ദാനം ഇത് വരെ നടപ്പാക്കാത്തതിന്നാലും രണ്ടുമാസത്തിനപ്പുറം വരുന്ന മഴക്കാലത്ത് വീണ്ടും ഈ മേഖലയിൽ കരകവിഞ്ഞൊഴുകുമെന്ന ഭയവും പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നു. കാറളം പഞ്ചായത്തിലെ ഹരിപുരം കെ എൽ ഡി സി ബണ്ട് പ്രളയത്തിൽ കവിഞ്ഞൊഴുകിയതിനെ തുടർന്ന് പൊട്ടുകയും സമീപപ്രദേശങ്ങൾ പൂർണ്ണമായി വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു. ഇരുന്നൂറോളം വീടുകളാണ് അന്ന്

കെട്ടിടം പൊളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ആറായിരം രൂപയും രണ്ടു മൊബൈൽഫോണും കവർന്നു

ഇരിങ്ങാലക്കുട : പഴയ കെട്ടിടം പൊളിക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ആറായിരം രൂപയും രണ്ടു മൊബൈൽ ഫോണും മോഷണം പോയി. ഇരിങ്ങാലക്കുട കോൺഗ്രസ് ഭവന് സമീപം ഉണ്ടായിരുന്ന ഇരുനില കെട്ടിടം പൊളിക്കാൻ എത്തിയവരായിരുന്നു ഇവർ. ഉത്തർപ്രദേശ് സ്വദേശിയായ സുഖ്റാം പ്രജാപതി, കൽക്കട്ട സ്വദേശിയായ തരുൺപാൽ എന്നിവരുടെ പണവും ഫോണും ആണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് ഊണിനു ശേഷം ഇവർ കെട്ടിടത്തിനു മുകളിൽ മെഷീൻ ഉപയോഗിച്ച് ഭിത്തികൾ പൊളിക്കുകയായിരുന്നു. ആറുമണിയോടെ പണികഴിഞ്ഞ് താഴെയെത്തി

എൽ ഡി എഫ് കാറളം മേഖല കൺവെൻഷൻ

കാറളം : തൃശ്ശൂർ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കാറളം മേഖല കൺവെൻഷൻ ഇ ടി ടെെസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിപിഐഎം ലോക്കൽ സെക്രട്ടറി എ വി അജയൻ അധ്യക്ഷനായി. സിപിഐ ലോക്കൽ സെക്രട്ടറി കെ എസ് ബെെജു സ്വാഗതമാശംസിച്ചു. വിവിധ കക്ഷി നേതാക്കളായ ടി കെ സുധീഷ്, എൻ കെ ഉദയപ്രകാശ്, വി എ മനോജ്കുമാർ, ഹരിദാസ് പട്ടത്ത്,

മുരിയാട് ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതന വിതരണം 20, 21, 22 തിയ്യതികളിൽ

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിൽ മാർച്ച് 20, 21, 22 തിയ്യതികളിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 11 മണി മുതൽ 3 മണി വരെ തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നു. തൊഴിൽ രഹിത വേതനത്തിന് അർഹരായവർ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, മറ്റു അനുബന്ധരേഖകളും സഹിതം നേരിൽ ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്നു മുരിയാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കാട്ടൂർ ബസുകളുടെ സമയക്രമം – ബസ്റ്റാന്റിലെ തർക്കം തെരുവിലേക്ക്

ഇരിങ്ങാലക്കുട : സമയക്രമത്തെ ചൊല്ലി കാട്ടൂർ റൂട്ടിലോടുന്ന ബസുകൾ തമ്മിൽ ബസ്റ്റാൻഡിലുണ്ടായ സംഘർഷം പിന്നീട് തെരുവിലേക്കും പടരുന്നു. ഇതിനു ശേഷം തർക്കത്തിൽപ്പെട്ട നിമ്മി മോൾ ബസും മംഗലത്ത് ബസും താണിശ്ശേരിയിൽ വച്ച് ഇടിക്കുകയുണ്ടായി. ഇത് മനഃപൂർവം ഉണ്ടാക്കിയ ഒരു അപകടമാണെന്ന് ഇരു ബസ് ജീവനക്കാരും പറയുന്നു. അപകടത്തിൽ ബസിന്റെ ഡോർ ജാമാക്കി പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ എത്തിക്കുകയും തുടർന്ന് അല്പസമയം സംഘർഷാവസ്ഥ തുടരുകയും ചെയ്തു. കാട്ടൂരിൽ നിന്ന് വരുന്ന ബസുകൾ

ഠാണാവിൽ പോകുന്നതിനെ ചൊല്ലി കാട്ടൂർ ബസുകൾ തമ്മിൽ തർക്കം – ഠാണാവിൽ പോകുന്ന ബസിനെ സമയക്രമത്തിന്റെ പേരിൽ അസോസിയേഷന്റെ നേതൃത്വത്തിൽ തടഞ്ഞു

ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്നുള്ള ബസുകൾ ഠാണാവിൽ പോകുന്നത് സംബന്ധിച്ചും സമയക്രമത്തെക്കുറിച്ചും തർക്കമുണ്ടായതിനെ തുടർന്ന് ബസ് സംഘടനയുടെ നേതൃത്വത്തിൽ സമയക്രമം തെറ്റിക്കുന്നുവെന്നാരോപിച്ച് ബസ്റ്റാന്റിൽ ബസ് തടഞ്ഞു. ഇരിങ്ങാലക്കുട തൃപ്രയാർ റൂട്ടിലോടുന്ന നിമ്മി മോൾ ബസിനെയാണ് മറ്റു ബസുകാർ സംഘമായി എത്തി തടഞ്ഞത്. എന്നാൽ എല്ലാ കാട്ടൂർ ബസുകൾക്കും ഠാണാവാണ് ഹോൾട്ടിങ് / സ്റ്റാർട്ടിങ് പോയിന്റ്. തങ്ങളുടെ ബസ്ഉൾപ്പെടെ അപൂർവം ബസുകളെ യാത്രക്കാരുമായി ഠാണാവിൽ പോകാറുള്ളുവെന്നും മറ്റു ബസുകൾ സംഘടിതമായി ഠാണാവിൽ

വേളൂക്കര ഗ്രാമപഞ്ചായത്തിൽ തൊഴിൽ രഹിത വേതന വിതരണം 21, 22 തിയ്യതികളിൽ

കൊറ്റനെല്ലൂർ : വേളൂക്കര ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം മാർച്ച് 21, 22 തിയ്യതികളിൽ രാവിലെ 10 :30 മുതൽ 3 മണി വരെ പഞ്ചായത്ത് ഓഫീസിൽ വിതരണം ചെയ്യുന്നു. അർഹരായവർ എസ് എസ് എൽ സി ബുക്ക്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, ആധാർ കാർഡ്, റേഷൻകാർഡ്, വ്യക്തിഗത വരുമാനം കാണിക്കുന്ന സ്റ്റേറ്റ്മെന്റ്, മറ്റു ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം ഹാജരാകേണ്ടതാണെന്നും കഴിഞ്ഞ തവണ വേതനം കൈപ്പറ്റുന്നതിൽ വീഴ്ച വരുത്തിയാൽ മെഡിക്കൽ

എഴുത്തിന്റെ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ടി പത്മനാഭന്‍റെ കഥകൾ ഇരിങ്ങാലക്കുടയിൽ മാർച്ച് 23ന് ചർച്ചചെയ്യുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നാഷണൽ ബുക്ക്സ്റ്റാളിന്‍റെയും താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 4:30 ന് ഹിന്ദി പ്രചാർ മണ്ഡൽ റോഡിലെ എൻ. ബി. എസ് അങ്കണത്തിൽ മലയാള കഥാസാഹിത്യത്തെ സമ്പന്നമാക്കിയ ടി. പത്മനാഭൻ എഴുത്തിന്‍റെ ഏഴു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ കഥകൾ ചർച്ച ചെയ്യപ്പെടുന്നു. വിഷയാവതരണം പ്രശസ്ത കഥാകൃത്ത് യു. കെ. സുരേഷ്കുമാർ നിർവ്വഹിക്കും. പി കെ ഭരതൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. ചർച്ചയിൽ

Top