ക്ഷേത്ര ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം

വെള്ളാനി : വെള്ളാനി നന്തി സെന്ററിന് സമീപമുള്ള നന്തിക്കൽ ദേവസ്ഥാനം ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് 10,000 രൂപയോളം മോഷ്ടിച്ചതായി പരാതി. തിങ്കളാഴ്ചയാണ് മോഷണശ്രമം ശ്രദ്ധയിൽപ്പെട്ടത്. ചുറ്റുമതിലുള്ള ക്ഷേത്രത്തിനകത്തും പുറത്തുമായി ആയിരുന്നു രണ്ടു ഭണ്ഡാരങ്ങൾ. ഇവയുടെ പൂട്ടുകൾ കുത്തിത്തുറന്ന നിലയിലാണ്.കാട്ടൂർ പോലീസിൽ പരാതി നൽകിയതായി ക്ഷേത്ര ഭാരവാഹി സുധീഷ് നന്തിക്കൽ പറഞ്ഞു. കഴിഞ്ഞ വർഷവും ഇവിടെ മോഷണം നടന്നിരുന്നു , അന്ന് പോലീസ് മോഷ്ട്ടാവിനെ പിടികൂടിയിരുന്നു. ഇപ്പോൾ ഈ മേഖലയിൽ മോഷണ

സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള സീനിയര്‍ പാരീഷ്‌നേഴ്‌സ് സംഗമം നടത്തി

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള സീനിയര്‍ പാരീഷ്‌നേഴ്‌സിന്റെ സംഗമം കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ നടന്നു . കത്തീഡ്രല്‍ വികാരി ഡോ. ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ഏറ്റവും പ്രായം കൂടിയ ഔസേപ്പ് ചേര്യേക്കര , വര്‍ഗ്ഗീസ് മൂക്കനാംപറമ്പില്‍, അന്നം പൊറിഞ്ചു കരപരമ്പില്‍, മറിയം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കത്തീഡ്രല്‍ കൈക്കാരന്‍മാരായ ജോണി പൊഴോലിപറമ്പില്‍, ആന്റോ ആലേങ്ങാടന്‍, ജെയ്‌സന്‍ കരപറമ്പില്‍, അഡ്വ.

തോമസ് ഉണ്ണിയാടൻ യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വരുന്നതിനെതിരെ ഇരിങ്ങാലക്കുട കോൺഗ്രസ് ഓഫീസിനു മുന്നിൽ പോസ്റ്റർ

ഇരിങ്ങാലക്കുട: ടി എൻ പ്രതാപന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടിയുള്ള യുഡിഎഫ് യോഗം ചേരാൻ ഇരിക്കുന്ന ഇരിങ്ങാലക്കുടയിലെ കോൺഗ്രസ് ഓഫീസിനു മുന്നിൽ കേരളാ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ തോമസ് ഉണ്ണിയാടനെതിരെ വ്യാപക പോസ്റ്ററുകൾ. " സിപിഎമ്മിനെ കോട്ടയായിരുന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ കഠിനമായ പ്രവർത്തനംകൊണ്ട് തുടർച്ചയായി വിജയിക്കുകയും, ഒടുവിൽ സ്വന്തം ധാർഷ്ട്യം കൊണ്ട് പരാജയപ്പെടുകയും ചെയ്തപ്പോൾ അതിന്‍റെ പാപഭാരം കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും തലയിൽ കെട്ടിവച്ച് ദൃശ്യമാധ്യമങ്ങൾ

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : കിഴക്കേ നട റസിഡന്റ്‌സ് അസോസിയേഷൻ (KINRA) മൈ ഇരിങ്ങാലക്കുട കൂട്ടായ്മ്മയുമായി സഹകരിച്ചു സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ജനത ഫാർമസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ചാച്ചു ചാക്ക്യാർ റോഡിലുള്ള എൻ. എസ്. എസ് കരയോഗം ഓഫീസിൽ നടന്ന ക്യാമ്പിൽ നൂറോളം പേർ പരിശോധനക്കായി എത്തിയിരുന്നു. സ്ഥാനാർഥിയായ രാജാജി മാത്യു തോമസ്, അഡ്വക്കേറ്റ് രാജേഷ് തമ്പാൻ , കൂടൽമാണിക്യം ദേവസ്വം പ്രസിഡണ്ട് പ്രദീപ് മേനോൻ തുടങ്ങിയവരും മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു.

മൂന്ന് ദിവസങ്ങളിലായി നടന്ന ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു

ഇരിങ്ങാലക്കുട : നല്ല സിനിമകളുടെ കാഴ്ചയൊരുക്കി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസങ്ങളിലായി ഇരിങ്ങാലക്കുട മാസ്സ് തീയേറ്ററിൽ നടന്നു വന്ന അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു. ആറു ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത് . ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യനും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ് കളേഴ്‌സിന്റെ സംവിധായകന്‍ ഷെറീഫ് ഈസ. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ

ദേശീയ സംഗീത-നൃത്തവാദ്യോത്സവമായി ശ്രീകൂടൽമാണിക്യം ഉത്സവം : കലാപരിപാടികൾ നിശ്ചയിച്ചു

ഇരിങ്ങാലക്കുട : ദേശീയ - അന്തർദ്ദേശീയതലത്തിൽ പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തി ഇത്തവണയും *ശ്രീകൂടൽമാണിക്യം ഉത്സവം ദേശീയ സംഗീത-നൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത് എന്ന് ദേവസ്വം. പ്രമുഖരായ കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് വിശേഷാൽപന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉൾച്ചേർത്തിട്ടുണ്ട്. കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15ന് വിശ്വവിഖ്യാത ലയവിദ്വാൻ മൃദംഗ ചക്രവർത്തി ഗുരു കാരൈക്കുടി ആർ. മണി പങ്കെടുക്കുന്ന കുന്നക്കുടി ബാലമുരളി കൃഷ്ണയുടെ സംഗീതക്കച്ചേരിയോടെയാണ് ദേശീയസംഗീതനൃത്തവാദ്യോത്സവത്തിനു തിരിതെളിയുന്നത്. കർണാടകസംഗീതലോകത്തെ അതിപ്രശസ്തരുടെ ഒരു നിരതന്നെ 2019

Top