സൗജന്യ നേത്ര പരിശോധനയും തിമിര നിർണായക്യാമ്പും ഞായറാഴ്ച കാറളത്ത്

കാറളം : യുവധാര കലാകായിക സമിതി കാറളവും ആര്യ മെഡിക്കൽ സെന്റർ തൃശ്ശൂരും സംയുക്തമായി നടത്തുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണായക്യാമ്പും മാർച്ച് 17ഞായറാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെ കാറളം സെന്ററിലെ എൻ എസ് എസ് ഹാളിൽ സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്‌കുമാർ ഉദ്‌ഘാടനം നിർവ്വഹിക്കും. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ്, മെമ്പർ കെ.വി. ധനേഷ് ബാബു

ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ഡെവലപ്പ്മെന്റ് ഓഫീസർ ജേക്കബ്ബ് സെബാസ്റ്റ്യനു യാത്രയയപ്പു നൽകി

ഇരിങ്ങാലക്കുട : 32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന എൽ.ഐ.സി ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ഡെവലപ്പ്മെന്റ് ഓഫീസർ ജേക്കബ്ബ് സെബാസ്റ്റ്യനു യൂണിറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകി. അസി. ബ്രാഞ്ച് മാനേജർമാരായ എം.എൻ.സുരേഷ്, ആർ.ധന്യ എന്നിവരും കെ.വേണു, കെ.ഇ. അശോകൻ, സി.എം.ശ്രീലക്ഷ്മി, ബോസ്.പി.സെബാസ്റ്റ്യൻ, കമാൽ കാട്ടകത്ത്, ജോൺസൺ, സുരേഷ്, സജ്ന, ജോസ് തളിയത്ത് എന്നിവരും സംസാരിച്ചു.

എടക്കുളം എസ്.എൻ ജി.എസ്.എസ്. യു.പി. സ്കൂൾ വാർഷികാഘോഷവും, അധ്യാപക രക്ഷാകർത്തൃസംഗമവും നടന്നു

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്.യു.പി.സ്കൂൾ വാർഷികാഘോഷവും അധ്യാപക രക്ഷാകർത്തൃ സംഗമവും ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂർബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ മിമിക്രി ആർട്ടിസ്റ്റ് ദേവരാജ് കൊടകര മുഖ്യാതിഥിയായിരുന്നു. ഈ അധ്യയന വർഷം ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലയിൽ 1 സയൻസ് വിഭാഗം മികച്ച സ്കൂളായി തെരെഞ്ഞെടുക്കപ്പെട്ട എടക്കുളം എസ്.എൻ ജി.എസ്.എസ്. യു.പി സ്കൂളിന് ശ്രീനാരായണ ഗുരു സ്മാരക സംഘം സെക്രട്ടറി

ക്രൈസ്റ്റ് കോളേജിൽ ആക്സിസ് ബാങ്കിന്റെ ക്യാമ്പസ് ഇന്റർവ്യൂ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ആക്സിസ് ബാങ്ക് 2017 - 2018 ബാച്ച് M.sc , M.com, M .A, MCA , MBA, MHRM, MSW, & M. Tech ബിരുദാനന്തര ബിരുദധാരികളെ കസ്റ്റമർ സർവ്വീസ് ഓഫീസർ എന്ന തസ്തികയിലേക്ക് ക്യാമ്പസ് ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18ന് വൈകീട്ട് 5 മണിക്ക് മുൻപായി രജിസ്റ്റർ ചെയേണ്ടതാണ്. ശരാശരി വാർഷിക ശമ്പളം 325000 രൂപ.

മൂന്നു ദിവസത്തെ അന്തർദേശീയ ചലച്ചിത്രോത്സവം ഇരിങ്ങാലക്കുടയിൽ ആരംഭി ച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച ഇരിങ്ങാലക്കുടയിൽ തുടക്കമായി. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് മൂവിസിന്റെ സ്‌ക്രീന്‍ ടുവില്‍ 10നും 12നുമായി പ്രദര്‍ശിപ്പിക്കുന്നത്. തകഴിയുടെ ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത് ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഭയാനകമായിരുന്നു ഉദ്ഘാടന ചിത്രം. തുടര്‍ന്ന് 12ന് തമിഴ് ചിത്രമായ ടു ലെറ്റ് പ്രദര്‍ശിപ്പിക്കും.ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്ത്

Top