തരിശുകിടന്ന തൊമ്മാനയിലെ ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്‌

തൊമ്മാന : വർഷങ്ങളായി തരിശുകിടന്ന ചെമ്മീന്‍ചാല്‍ പാടത്തെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കര്‍ഷകരായ കെ.എം. പ്രവീണ്‍, എ.കെ.പോള്‍, ബാബു, കെ.എസ്.രാജേഷ്‌, മുരളി, നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 15 ഏക്കര്‍ തരിശു നിലത്ത് വിളവൊരുക്കിയത്. ഏകദേശം 110 ദിവസങ്ങള്‍ കൊണ്ട് വിളവെടുക്കുന്ന ജ്യോതി നെല്‍വിത്താണ് ഉപയോഗിച്ചത്. കൊയ്ത്തുത്സവം വേളൂക്കര കൃഷി ഓഫീസര്‍ പി.ഒ.തോമാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍, വാര്‍ഡ്‌ മെമ്പര്‍ കെ.എസ്.പ്രകാശന്‍, ഷാജു പൊറ്റക്കല്‍, അസി.കൃഷി ഓഫീസര്‍

ശനിയാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ വൺ വൈദ്യുതി സെക്ഷനിൽ കീഴിൽവരുന്ന താഴെ പറയുന്ന സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും. ഈസ്റ്റ് നട, കെഎസ്ആർടിസി, വെസ്റ്റ് നട, കണ്ടേശ്വരം, അമേരിക്കൻ കെട്ട്, നാലു മൂല, മാരിയമ്മൻ കോവിൽ, പാറ, മച്ച് സെന്റർ, താണിശ്ശേരി മോസ്ക്റു, കുറുമ്പ് കാവ്, കോടംകുളം, പടിയൂർ പഞ്ചായത്ത്, വി സി രാമൻ എന്നീ സ്ഥലങ്ങളിലാണ് ശനിയാഴ്ച രാവിലെ 8

നികുതിദായകര്‍ക്ക് കെട്ടിട നികുതി അടക്കുന്നതിനായി ഞായര്‍‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്

കല്ലേറ്റുംകര : സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വസ്തു നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയിന്മേല്‍ പലിശയും പിഴപലിശയും ഒഴിവാക്കി ആളൂര്‍ ഗ്രാമപഞ്ചായത്തില്‍ നികുതി അടക്കാവുന്നതാണ്. നികുതിദായകര്‍ക്ക് കെട്ടിട നികുതി അടക്കുന്നതിനായി ഞായര്‍‍ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാവുന്നതും ഉടമസ്ഥാവകാശം സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ് എന്ന് സെക്രട്ടറി അറിയിച്ചു

വേനൽക്കാലത്ത് പതിവായുള്ള വൈദ്യുതി തടസ്സം ഒഴിവാക്കണം

ഇരിങ്ങാലക്കുട : വൈദ്യുതി പ്രവാഹത്തിൽ ഇടക്കിടെ അനുഭവപ്പെടുന്ന തടസ്സം ഉടനെ ഒഴിവാക്കണമെന്ന് മാടായിക്കോണം ഗ്രാമവികസനസമിതി യോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഇതുപോലെയുള്ള ഉത്തരവാദിത്വമില്ലാത്ത പ്രവൃത്തി കുടിവെള്ള പമ്പിങ്ങിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. മാത്രമല്ല കൃഷിക്ക് ജലസേചനത്തിനാവശ്യമുള്ള വെള്ളം ലഭിക്കുന്നതിനും ഇത് തടസ്സം സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് ഇലക്ഷൻ കമ്മീഷൻ ഇടപെടണമെന്നും ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. പലപ്രാവശ്യം പരാതിപ്പെട്ടിട്ടും യാതൊരു പ്രയോജനമുണ്ടായിട്ടില്ലെന്നും സമിതി കുറ്റപ്പെടുത്തി. പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. എം കെ

വേനൽ ചൂടിന് ശമനമേകാൻ തണ്ണിമത്തനോടൊപ്പം പൊട്ടുവെള്ളരിയും ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷ നേടാൻ തണ്ണിമത്തൻ, പൊട്ടുവെള്ളരി വിപണി ഇരിങ്ങാലക്കുടയിൽ സജീവമാകുന്നു. നാടൻ തണ്ണിമത്തനടക്കം മൂന്നുതരമാണ് ഇപ്പോൾ വിപണിയിൽ സജീവം. നാടൻ തണ്ണിമത്തൻ എന്നാണ് പേരെങ്കിലും മൈസൂരിൽ നിന്നാണ് ഇവ എത്തുന്നത്. 20 രൂപയാണ് കിലോക്ക് വില . 14 കിലോയോളം വലുപ്പമുള്ളവയുമുണ്ട്. അതിനാൽ ആവശ്യമുള്ളവർക്ക് പകുതി നാടൻ തണ്ണിമത്തൻ മുറിച്ചു നൽകുന്നുണ്ട്. കടും പച്ചനിറത്തിൽ ഉള്ള ആന്ധ്രയിൽ നിന്നെത്തുന്ന കിരൺ കിലോക്ക് 22

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽരഹിത വേതന വിതരണം 18,19 തിയ്യതികളിൽ

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ തൊഴിൽരഹിത വേതനം മാർച്ച് 18,19 തിയ്യതികളിൽ രാവിലെ 11 മണിമുതൽ 3 മണി വരെ പഞ്ചായത്ത് ഓഫീസിൽ വിതരണം ചെയ്യുന്നു. അർഹരായവർ ആധാർ കാർഡ്, റേഷൻകാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്നു കാട്ടൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കടുത്ത വേനലിൽ പക്ഷികൾക്കും ദാഹജലം ഒരുക്കി സംഘടനകൾ

ഇരിങ്ങാലക്കുട : കടുത്ത വേനലിൽ പട്ടണത്തിലെ നഗരസഭ മുൻസിപ്പൽ പാർക്കിൽ പക്ഷികൾക്കായി ദാഹജല സൗകര്യം ഒരുക്കി ഇരിങ്ങാലക്കുട നേച്ചർ ക്ലബും മൈ ഇരിങ്ങാലക്കുട കൂട്ടായ്മയും. പാർക്കിന്റെ വിവിധ ഭാഗങ്ങളിൽ മൺചട്ടികളിൽ വെള്ളം ശേഖരിച്ച വച്ചിട്ടുണ്ട്, പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ റാഫി കല്ലേറ്റുക്കര ഉദ്‌ഘാടനം ചെയ്തു. മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് ഹരിനാഥ്, സുമേഷ് കെ നായർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നേച്ചർ ക്ലബ്‌ അംഗങ്ങളും മൈ ഇരിങ്ങാലക്കുടയിലെ അംഗങ്ങളും പരിപാടിയിൽ

പ്രളയത്തിൽ തകർന്നുപോയ വീടിനു പകരം പുതിയതായി പണിതു നൽകിയ വീടിന്‍റെ സമർപ്പണം നടന്നു

കാറളം : സംസ്ഥാന സർക്കാരിന്‍റെയും, സഹകരണ വകുപ്പിന്‍റെയും, കാറളം സർവ്വീസ് സഹകരണ ബാങ്കിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മഹാപ്രളയത്തിൽ തകർന്നുപോയ കാറളം പഞ്ചായത്തിലെ 7 വീടുകൾ പുതിയതായി പണിതു നൽകുന്നതിൽ പൂർത്തിയായ കൊരുമ്പിശേരി മുണ്ടക്കൽ ബേബിയുടെ വീടിന്‍റെ സമർപ്പണം ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് വി കെ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്,

Top