നഗരസഭ പോലെ തന്നെ ഒരു സർക്കാർ സംവിധാനമാണ് ദേവസ്വവും എന്ന് മറക്കരുതെന്ന് നഗരസഭാ ചെയർപേഴ്‌സനോട് കൂടൽമാണിക്യം ചെയർമാൻ

ഇരിങ്ങാലക്കുട : കേരളത്തിലെ മൂന്നുകോടിയലധികം വരുന്ന ജനങ്ങൾ തെരെഞ്ഞെടുത്ത 140 എം എൽ എ മാർ നോമിനേറ്റ് ചെയ്യുന്ന ഒരു ബോഡിയാണ് കൂടൽമാണിക്യം ദേവസ്വം. നഗരസഭ പോലെ തന്നെ ഒരു സർക്കാർ സംവിധാനമാണ് ദേവസ്വവും എന്ന് ആരും മറക്കരുതെന്ന് കൂടൽമാണിക്യം ചെയർമാൻ യു പ്രദീപ് മേനോൻ. അതിൽ വ്യക്തികൾക്ക് പ്രാധാന്യമില്ല . 750 പേർ അടങ്ങുന്ന ഒരു ഉത്സവ ആഘോഷകമ്മിറ്റിയാണ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഉത്സവം സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ 15ന്

ഇരിങ്ങാലക്കുട : ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 15 വെള്ളിയാഴ്ച മൂന്നുമണിക്ക് ടൗൺഹാളിൽ വിദ്യഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്‌ഘാടനം നിർവ്വഹിക്കും. സി എൻ ജയദേവൻ എം പി, മുരളി പെരുനെല്ലി എം എൽ എ, പ്രൊഫ. കെ യു അരുണൻ എം എൽ എ, ടി കെ ഉണ്ണികൃഷ്ണൻ, പി ടി അഷറഫ്, സി ആർ വത്സൻ, വിദ്യാധരൻ, യൂജിൻ മൊറേലി,

ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ ക്ക് കത്തോലിക്കാ കോൺഗ്രസ്സ് അവാർഡ്

ഇരിങ്ങാലക്കുട : കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന അഖില കേരള കത്തോലിക്കാ കോൺഗ്രസ്സ് നൽകുന്ന 2018 ലെ മികച്ച കല-കായിക പ്രവർത്തനത്തിനുള്ള കത്തോലിക്ക കോൺഗ്രസ്സ് അവാർഡിന് ഇരിങ്ങാലക്കുട രൂപത അംഗവും ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ഫാ. ജോയ് പീണിക്കപ്പറമ്പിൽ സി എം ഐ അർഹനായി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിക്കൽ, പ്രസിഡണ്ട് അഡ്വ. ബിജു പറയനിലം, ഡയറക്ടർ ഫാ.

ദീപക്കാഴ്ച വിവാദം പുകയുന്നു : ദേവസ്വം ആഘോഷകമ്മിറ്റിക്ക് മാത്രമല്ല മറ്റു സ്വകാര്യ വ്യക്തികൾക്കും ഉത്സവം ആഘോഷിക്കാൻ അർഹതയുണ്ടെന്നും നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ദീപാലങ്കാരം നടത്തുന്നതിന് സ്വകാര്യവ്യക്തിക്ക് അനുമതി നല്‍കിയ കാര്യത്തില്‍ നഗരസഭയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു പറഞ്ഞു. ദേവസ്വവത്തിനും ആഘോഷകമ്മിറ്റിക്കും മാത്രമല്ല ഉത്സവം ആഘോഷിക്കാനുള്ള അർഹത പുറമെയുള്ളവർക്കും ഉണ്ടെന്നും നഗരസഭ ചെയർപേഴ്സൺ നിമ്മ്യഷിജു പറഞ്ഞു. അതുകൊണ്ട് സ്വകാര്യാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്ക് ഇത്തരം അനുമതി നൽകുന്നതിൽ തെറ്റില്ല ഇക്കാര്യത്തില്‍ ദേവസ്വം ചെയര്‍മാന്‍ നഗരസഭയെ വിമര്‍ശിക്കുന്നത് അടിസ്ഥാനമില്ലാതെയാണ്. ദേവസ്വത്തിന്റെ അപേക്ഷയോടൊപ്പം ദീപക്കാഴ്ച സംഘാടകരുടെ അപേക്ഷയും ഒരുമിച്ച് പരിഗണിച്ച്

കൂടൽമാണിക്യം ദേവസ്വം കെട്ടിടങ്ങൾക്ക് നഗരസഭ നമ്പർ നൽകാത്തത് ആവശ്യമായ രേഖകൾ ദേവസ്വം സമർപ്പിക്കാത്തതിനാലെന്ന് നഗരസഭ ചെയർപേഴ്സൺ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വത്തിന് കീഴിലുള്ള കച്ചേരിവളപ്പിലെ പുതിയ കെട്ടിടങ്ങൾക്കും കൊട്ടിലാക്കൽ പറമ്പിലെ നാലമ്പല ടൂറിസം വിശ്രമകേന്ദ്രത്തിനും നഗരസഭ നമ്പർ നൽകാത്തത് ദേവസ്വം ആവശ്യമായ രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്കാത്തതിനാലാണെന്നു നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജു. കഴിഞ്ഞ ദിവസം ചേർന്ന കൂടൽമാണിക്യം ഭക്തജന കൂട്ടായ്മയിൽ ദീപക്കാഴ്ചക്ക് സ്വകാര്യവ്യക്തിക്കി നഗരസഭ അനുമതി കൊടുത്തതിനെതിരെയും ദേവസ്വം കെട്ടിടങ്ങൾക്ക് നമ്പർ നൽകാത്തത് വിവേചനപരമാണെന്ന ദേവസ്വം ചെയർമാൻ ആരോപിച്ചതിനു മറുപടിയായിട്ടാണ് നഗരസഭ ചെയർപേഴ്സൺ പ്രതികരിച്ചത്. സർക്കാരിൽ

കേരള ലേബർ മൂവ്മെന്‍റ് വാർഷികവും വനിതാദിനവും ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്‍റ് വാർഷികവും വനിതാദിനവും സെന്റ് ജോസഫ് കോളേജിൽ നടന്നു. പൊതുസമ്മേളനം തൃശൂർ അതിരൂപത ബിഷപ്പ് എമരിറ്റസ് ജേക്കബ് തൂങ്കുഴി ഉദ്‌ഘാടനം നിർവ്വഹിച്ചു. വനിതാദിന സന്ദേശം നൽകുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ആന്റോ തച്ചിൽ അനുഗ്രഹ പ്രഭാഷണവും കെ എൽ എം സംസ്ഥാന ഡയറക്ടർ പ്രസാദ് കണ്ടത്തിപ്പറമ്പിൽ മുഖ്യപ്രഭാഷണവും നടത്തി. ഇൻഡസ്ട്രിയൽ എക്സലൻസ് അവാർഡ്

മാനവികതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് എസ്എഫ്‌ഐ 45-ാം ജില്ലാ സമ്മേളനം

ഇരിങ്ങാലക്കുട : രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രക്ഷിക്കുന്നതിന് ലോകസഭാ തെരഞ്ഞെടുപ്പില്‍ മാനവികതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഇരിങ്ങാലക്കുടയിൽ നടന്ന എസ്എഫ്‌ഐ 45-ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാവിലെ അഭിമന്യൂ നഗറില്‍ (ടൗണ്‍ഹാള്‍) ജില്ലാ പ്രസിഡന്റ് ജാസിര്‍ ഇക്ബാല്‍ പതാക ഉയര്‍ത്തി. ഹസന്‍ മുബാരക് രക്തസാക്ഷി പ്രമേയവും റെജില ജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേരള സര്‍വ്വകലാശാല അധ്യാപകന്‍

‘കേപ്പർനോം’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ലെബനീസ് ചിത്രമായ 'കേപ്പർനോം ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. ലെബണിലെ ചേരികളിൽ കഴിയുന്ന 12 വയസ്സുകാരൻ സെയ്ൻ ആണ് സംവിധായക നദീൻ ലബാക്കി ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ അവഗണിച്ച രക്ഷിതാക്കൾക്കെതിരെ നിയമനടപടികൾക്ക് വരെ സെയ്ൻ തുനിയുന്നു..മികച്ച വിദേശ

Top