തൃശൂർ ലോകസഭമണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി രാജാജി മാത്യു തോമസ് ഇരിങ്ങാലക്കുടയിൽ റോഡ് ഷോ നടത്തി

ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് തൃശ്ശൂര്‍ ലോക്‌സഭ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി രാജാജി മാത്യൂ തോമസ് ഇരിങ്ങാലക്കുട നഗരത്തില്‍ റോഡ് ഷോ നടത്തി. വൈകീട്ട് അഞ്ചുമണിയോടെയാണ് എല്‍.ഡി.എഫ്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം രാജാജി നഗരത്തിലെ കടകളില്‍ കയറി വേട്ടുതേടിയത്. കുട്ടംകുളം പരിസരത്തുനിന്നും ആരംഭിച്ച റോഡ് ഷോ ഠാണാവില്‍ ബി.എസ്.എന്‍.എല്‍. ഓഫീസ് പരിസരത്ത് സമാപിച്ചു. ടൗണ്‍ഹാളില്‍ നടക്കുന്ന എസ്.എഫ്.ഐ. ജില്ലാ സമ്മേളന വേദിയിലും രാജാജി എത്തി. പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.

കൂടൽമാണിക്യം ഉത്സവത്തിനു മുന്നോടിയായി ദേവസ്വം ‘കലാബോധിനി’ കലാസ്വാദന ശിൽപശാല പരമ്പര സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വിവിധങ്ങളായ കലകളുടെ സംഗമസ്ഥാനമായ കൂടൽമാണിക്യം ഉത്സവത്തെ ദേശിയ സംഗീത നൃത്ത വാദ്യോത്സവമാക്കി മാറ്റുക എന്നതോടൊപ്പം ഇന്നത്തെ പുതിയ തലമുറയിലേക്കും കലാസാംസ്കാരികാവബോധം വളർത്തുക എന്നതിന് മുന്നോടിയായി കൂടൽമാണിക്യം ദേവസ്വം 'കലാബോധിനി' കലാസ്വാദന ശില്പശാല പരമ്പര എന്ന പേരിൽ ഒരു ആസ്വാദന കളരിക്ക് തുടക്കം കുറിക്കുന്നു. വ്യത്യസ്ത കലാരൂപങ്ങളെ കൂടുതൽ അടുത്തറിയുക, യുവജനതക്ക് നമ്മുടെ കലാസാസ്‌കാരിക പൈതൃകം പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേവസ്വം കലാസ്വാദന ശില്പശാല സംഘടിപ്പിക്കുന്നത് . നാല് ഘട്ടമായി

ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ കലാലയരത്‌ന അവാര്‍ഡ് മമ്പാട് എം.ഇ.എസ്‌ കോളേജ്‌ വിദ്യാര്‍ത്ഥിനി ദിയാന നാദിറയ്ക്ക്

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മികച്ച വിദ്യാര്‍ത്ഥിക്ക് മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ്ചുങ്കന്റെ പേരില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌ കോളേജ് ഏർപ്പെടുത്തിയ കലാലയരത്‌ന പുരസ്‌ക്കാരത്തിന് മമ്പാട് എം.ഇ.എസ്. കോളേജ്‌ വിദ്യാര്‍ത്ഥിനി ദിയാന നാദിറ അർഹയായി. പുരസ്‌കാരസമിതി ചെയര്‍മാന്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ കണ്‍വീനര്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവരാണ് പത്രക്കുറിപ്പില്‍ ഇക്കാര്യംഅറിയിച്ചത്. അക്കാദമിക നിലവാരം, സാമൂഹിക പ്രതിബദ്ധത, നേതൃത്വഗുണംഎന്നീ ഘടകങ്ങള്‍ പരിഗണിച്ച് 2007 മുതലാണ്കാലിക്കറ്റ്‌ സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ഗവണ്‍മെന്റ് ,എയ്ഡഡ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി അവാര്‍ഡ് ഏർപ്പെടുത്തിയത്. 5001/-

ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ വിവർത്തനാപുരസ്‌ക്കാര ജേതാവ് തുമ്പൂർ ലോഹിതാക്ഷനെ അനുമോദിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ 2018 ലെ വിവർത്തനാപുരസ്‌ക്കാരം കരസ്ഥമാക്കിയ തുമ്പൂർ ലോഹിതാക്ഷനെ ശക്തി സാംസ്കാരികവേദി അനുമോദിച്ചു. "1857 ലെ കഥ കുട്ടികൾ ചരിത്രമെഴുതുമ്പോൾ" എന്ന കൃതിയാണദ്ദേഹത്തിനു പുരസ്ക്കാരം നേടിക്കൊടുത്തത്. കുട്ടികളുടെ യഥാർത്ഥ സത്തയും സ്വഭാവവും വെളിപ്പെടുത്തുന്ന ഈ കൃതി തലമുറകളുടെ ഈടുവെപ്പായിമാറട്ടെ എന്ന് യോഗം ആശംസിച്ചു. യഥാർത്ഥ അദ്ധ്യാപകന്റെ അന്തസത്ത ഇതിലൂടെ വികസ്വരമാകുന്നുവെന്നും വേദി വിലയിരുത്തി. പ്രസിഡണ്ട് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത വഹിച്ചു. കവി എ പി ഡി

തൊഴിലുറപ്പു തൊഴിലാളികൾ ആരംഭിച്ച ഇഷ്ടികനിർമ്മാണ യൂണിറ്റിന്‍റെ ഉദ്‌ഘാടനം നടന്നു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾ മാരാം കുളത്തിനു സമീപം ആരംഭിക്കുന്ന ഇഷ്ടിക നിർമ്മാണ യൂണിറ്റിന്‍റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സി എസ് സുധൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുധ വിശ്വഭരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 10 , 11 വാർഡുകളിലെ തൊഴിലാളികളാണ് ലൈഫ് ഭാവന നിർമ്മാണ പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി ഇഷ്ടികനിർമ്മാണം ആരംഭിക്കുന്നത്. യോഗത്തിൽ വാർഡ് മെമ്പർ സി എം ഉണ്ണികൃഷ്‌ണൻ, വാർഡ് മെമ്പർമാരായ

സ്ലാബിടാനുള്ള നഗരസഭ അനുമതിയുടെ മറവിൽ രാമഞ്ചിറ തോട് കയ്യേറാൻ ശ്രമം – ബി ജെ പി നിർമ്മാണം തടഞ്ഞു, നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി

  ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന തോടായ രാമഞ്ചിറയുടെ കിഴക്കുഭാഗത്ത് തോടിനു മുകളിൽ സ്ലാബിടാനുള്ള നഗരസഭാ അനുമതിയുടെ മറവിൽ സ്വകര്യ വ്യക്തി രണ്ടരടിയോളം അതിർത്തിയിൽ നിന്ന് നീക്കി പില്ലർ വാർത്ത് തോട് കയ്യേറാൻ ശ്രമമെന്ന് വ്യാപക പരാതി ഉയരുന്നു. മെട്രോ ആശുപത്രിക്കി സമീപം ചെട്ടിപ്പറമ്പിൽ നിന്ന് വൺവേ റോഡ് ക്രോസ്സ് ചെയ്യുന്നിടത്ത് ഏകദേശം 50 മീറ്ററോളം സ്വകാര്യാ വ്യക്തിയുടെ സ്ഥലത്തിന്റെ അരികിലൂടെ പോകുന്ന തോടിനു മുകളിൽ സ്ലാബിട്ടു മൂടാനുള്ള അപേക്ഷയെ തുടർന്ന്

ചിന്താവിഷ്ടയായ സീത , നൂറുവയസ്സ് – സാംസ്കാരിക സദസ്സ് 16ന്

ഇരിങ്ങാലക്കുട : സ്ത്രീസ്വത്വത്തിന്റെ പുതിയബിംബം കുമാരനാശാൻ ചിന്താവിഷ്ടയായ സീതയിലൂടെ പ്രതിഷ്ഠിച്ചിട്ട് നൂറുവയസ്സു തികയുന്നതിന്റെ ഭാഗമായി ഈ ചരിത്രസംഭവം "ഉർവി" പെൺകൂട്ടായ്മ ഇരിങ്ങാലക്കുടയിൽ മാർച്ച് 16ന് ടൗൺഹാളിനു എതിർവശത്തുള്ള എസ് ആൻഡ് എസ് ഹാളിൽ സാംസ്‌കാരിക സദസ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് വർക്കല ശിവഗിരി മഠം സെക്രട്ടറി ശ്രീമദ് സാന്ദ്രാനന്ദ സ്വാമികൾ ഉദ്‌ഘാടനം നിർവ്വഹിക്കും. പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ

റോഡ് സുരക്ഷയുടെ ഭാഗമായി ബസ്റ്റാൻഡിൽ മോട്ടോർവാഹനവകുപ്പിന്‍റെ മിന്നൽ പരിശോധന

ഇരിങ്ങാലക്കുട : മോട്ടോർ വാഹനവകുപ്പ്, റോഡ് സുരക്ഷയുടെ ഭാഗമായി ബസ്റ്റാൻഡിലെ സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി. സ്പീഡ് ഗവേർണർ, എയർ ഹോൺ, മ്യൂസിക്ക് സിസ്റ്റം, ഡോറുകൾ, ടയർ, എന്നിവയാണ് പരിശോധിക്കുന്നത്. ബസ്റ്റാൻഡിൽ രാവിലെ 10:30ക്ക് തുടങ്ങിയ പരിശോധനയിൽ കണ്ട നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബസ്റ്റാൻഡിൽ വാഹനങ്ങൾ പരിശോധിക്കുന്നതറിഞ്ഞു പല ബസുകളും സ്റ്റാൻഡിൽ എത്താതെ മാറിപ്പോയി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഷിനു ടി എ, വിനേഷ് കുമാർ, മെൽവിൻ

വീട്ടിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം തോട്ടിൽ

കരുവന്നൂർ : കഴിഞ്ഞ ദിവസം തേലപ്പിള്ളിയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കരുവന്നൂരിലെ തോട്ടിൽ നിന്നും ബുധനാഴ്ച രാവിലെ കണ്ടുകിട്ടി. തേലപ്പിള്ളി വിളങ്ങോട്ടുപറമ്പിൽ ശങ്കരന്റെ ഭാര്യ ഓമന (63 ) യെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാതായ പരാതിയെ തുടർന്ന് പോലീസ് അനേഷിച്ചു വരികയായിരുന്നു.

Top