4 മാസത്തിൽ കൂടുതൽ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ളവർ ഉടൻ തീർക്കണമെന്ന് ജല അതോറിറ്റി

ഇരിങ്ങാലക്കുട : കേരള ജല അതോറിറ്റിയുടെ കുടിശ്ശിക നിവാരണ യജ്ഞത്തിന് ഭാഗമായി ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിന് കീഴിലുള്ള ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, പൊറുത്തുശ്ശേരി, കാട്ടൂർ, കാറളം, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട്, പറപ്പൂക്കര, ചേർപ്പ്, അന്തിക്കാട്, ആവണിശ്ശേരി, ചാഴൂർ, പാറളം, താന്ന്യം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ 4 മാസത്തിൽ കൂടുതൽ വെള്ളക്കരം കുടിശ്ശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കളുടെ കണക്ഷൻ വിച്ഛേദിച്ച് തുടങ്ങിയിട്ടുള്ളതിനാൽ, ഉപഭോക്താക്കൾ നേരിട്ട് ഓഫീസുമായി ബന്ധപ്പെട്ട് കുടിശ്ശിക അടച്ചു തീർത്ത്

കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം മാർച്ച് 15 ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം മാർച്ച് 14 , 15 തീയതികളിൽ ആഘോഷിക്കും. 14- ാം തീയ്യതി വ്യാഴാഴ്ച വൈകീട്ട് 5 മണി മുതൽ സുനിൽ പുത്തൻപീടിക ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി ഉണ്ടായിരിക്കും. 6.30 മുതൽ ഇരിങ്ങാലക്കുട സംഗമഗ്രാമം തിരുവാതിരക്കളരി അവതിപ്പിക്കുന്ന തിരുവാതിരക്കളി ,7 മണി മുതൽ നിർമ്മല പണിക്കർ ആവിഷ്കാരം ചെയ്ത് നടനകൈശികി മോഹിനിയാട്ട ഗുരുകുലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ

കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മാർച്ച് 14ന്

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം 2019 മാർച്ച് 14- ാം തീയതി വ്യാഴാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. അന്നേദിവസം രാവിലെ കളഭം,വിശേഷാൽ പൂജകൾ, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകിട്ട് ചുറ്റുവിളക്ക്,നിറമാല, രാവിലെ 8.30 മുതൽ ശ്രീ അന്നപൂർണ്ണേശ്വരി നാരായണീയ സഭയുടെ സമ്പൂർണ്ണ നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് 16,17,18 തിയ്യതികളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് 16,17,18 തീയതികളില്‍, ഫെസ്റ്റിവലിന്റെ ഭാഗമായി മാസ് മൂവിസില്‍ ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മലയാള ചലച്ചിത്രങ്ങളായ ഭയാനകം, ബിലാത്തികുഴൽ, തമിഴ് ചിത്രമായ ടുലെറ്റ്, മറാത്തി ചിത്രമായ ആംഹിദോഗി, ജര്‍മ്മന്‍ ചിത്രമായ ഹൗസ് വിത്തൗട്ട് റൂഫ്, സ്പാനിഷ് ചിത്രമായ ലോസ് സൈലന്‍സ് എന്നിവയാണ് മാസ് മൂവിസിലെ രണ്ടാം നമ്പര്‍ സ്‌ക്രീനില്‍ രാവിലെ 10 മണിക്കും 12 മണിക്കും ആയി പ്രദര്‍ശിപ്പിക്കുന്നത്.

അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കണം – അവകാശ സംരക്ഷണ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാനകമ്മിറ്റി യുടെ ആഹ്വാനപ്രകാരം 2018 -ൽ നടത്തേണ്ട ശമ്പള പരിഷ്‌ക്കരണം ഇതുവരെ നടത്താത്തത്തിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട യുണിറ്റ് അവകാശ സംരക്ഷണ ദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് പീറ്റർ ജോസഫ്‌ ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം ആർ ഷാജു മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ചാക്കോ, പി എം ദേവദാസ്, എൻ ജെ ജോയ്, തങ്കമ്മ പി കെ, ഷാജു

സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ മത്സരത്തിൽ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ഏറ്റവും വലിയ ഹാക്കത്തോൺ എന്ന പേരിൽ ലോക റെക്കോർഡ് നേടിയ സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. " സ്മാർട്ട്‌ വാഹനങ്ങളിലെ ഇന്റലിജന്റ് ബാറ്ററി മാനേജ്മെന്റ്"" എന്ന ആശയമാണ് സമ്മാനാർഹമായത്. വാഹനങ്ങളിലെ വൈദ്യുതി തകരാറുകളും അതിനുള്ള പരിഹാര മാർഗ്ഗവും നിർദ്ദേശിക്കുവാനുതകുന്നതാണ് ഈ സംവിധാനം. സ്മാർട്ട്‌ ഇന്ത്യ ഹാക്കത്തോൺ

Top