മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികളടക്കം ആറുപേർക്ക് പരിക്ക്

പുല്ലൂർ : പുല്ലൂർ ഐ.ടി.സിക്ക് സമീപം തിങ്കളാഴ്ച രാവിലെ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഐ ടി സിക്ക് സമീപത്തെ സെന്സേവിയേഴ്സ് സ്കൂളിന് മുൻവശത്ത് രാവിലെ എട്ടേമുക്കാൽ ഓടുകൂടിയാണ് സംഭവം, പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ റോഡ് പുതുക്കി ടാർ ചെയ്തതിനു ശേഷം വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് അമിതവേഗതയാണ് എന്ന് പൊതുവേ പരാതി ഉയർന്നിരുന്നു. രണ്ടു വിദ്യാലയങ്ങളും,ആരാധനാലയവും ഉള്ള ഇവിടെ റോഡിൽ സ്പീഡ് ബ്രേക്കർ

വാഹനം ഇടിച്ച് പരുക്കേറ്റ നിലയിൽ കുറുക്കൻ

പുല്ലൂർ : കുറുക്കന്‍റെ ശല്യം ഉള്ളതായി നാട്ടുകാരുടെ പരാതി ഉയർന്നിരുന്ന പുല്ലൂർ ഊരകത്ത് വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ നിലയിൽ കുറുക്കൻ റോഡരികിൽ. തിങ്കളാഴ്ച പുലർച്ചെയാണ് ഇതുവഴി പോയവർ പരുക്കേറ്റ് നടന്നു നീങ്ങാനാവാതെ കിടക്കുന്ന കുറുക്കന് ശ്രദ്ധിച്ചത്. ആക്രമിക്കുമെന്ന എന്ന ഭയത്തിൽ ആരും അടുത്ത് ചെല്ലുന്നില്ല. ആഴ്ചകൾക്കുമുമ്പ് പകൽപോലും കുറുക്കനെ ഇവിടെ ചിലർ കണ്ടിരുന്നു. വളർത്തു മൃഗങ്ങൾക്കും മനുഷ്യർക്കും ഒരുപോലെ ഭീഷണിയായ കുറുക്കന്‍റെ ശല്യം നാട്ടുകാരിൽ ഭീതി ഉണർത്തിയിട്ടുണ്ട്. തൊമ്മന, കടുപ്പശ്ശേരി,

Top