സ്ഥിരമായി അപകടമുണ്ടാക്കിയ അശാസ്ത്രീയമായ കാനനിര്‍മ്മാണം ബി ജെ പി തടഞ്ഞു

അരിപ്പാലം : കാന നിർമാണത്തിനിടെ അപകടങ്ങൾ സ്ഥിരമായ പൂമംഗലം പഞ്ചായത്തിലെ തോപ്പ്- ചാമക്കുന്ന് റോഡില്‍ വെള്ളക്കെട്ട് ഇല്ലാത്ത മേഖലയില്‍ ആരംഭിച്ച അശാസ്ത്രീയമായി കാന നിര്‍മ്മാണം ബി ജെ പി പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തില്‍ തടഞ്ഞു. പൂമംഗലം ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡിലാണ് വേണ്ടത്ര പരിശോധനകളില്ലാതെ കാനനിര്‍മ്മാണം ആരംഭിച്ചത്. റോഡരുകില്‍ കാന നിര്‍മ്മിക്കുമ്പോള്‍ വണ്ടികളും ആളുകളും അപകടത്തില്‍പ്പെടാതിരിക്കാന്‍ വേണ്ട യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കാത്തത് മൂലം തോപ്പ് ചാമകുന്ന് റോഡില്‍ സ്‌കൂട്ടറടക്കം കാനയില്‍

കാത്തിരിപ്പിനൊടുവിൽ ഊരകം അംബേദ്കർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനം

പുല്ലൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ ഊരകം അംബേദ്കർ സ്റ്റേഡിയത്തിൽ ഫ്ലഡ് ലിറ്റ് സംവിധാനം തയ്യാറായി. മുരിയാട് പഞ്ചായത്തിലെ പത്താം വാർഡിലാണ് പഞ്ചായത്തിലെ ഏക ഫ്ലഡ് ലിറ്റ് ഷട്ടിൽ സ്റ്റേഡിയം പ്രവർത്തനസജ്ജമായത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് അന്നത്തെ എം.പിയായിരുന്ന പി.സി.ചാക്കോയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മിച്ചത്. എല്ലാ തരത്തിലുമുള്ള നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ ഫ്ലഡ് ലിറ്റ് സംവിധാനം പൂർണമാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ഇതിനും

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, യുവാവ് സഹായം തേടുന്നു

വല്ലക്കുന്ന് : ഇരുവൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് തൂയത്ത് ഗംഗാധരൻ മകൻ ബിജു (39)വാണ് ചികിത്സ സഹായം തേടുന്നത്. ബിജു ജൂബിലി ആശുപത്രിയിലും അമൃത ആശുപത്രിയിലും ചീകിത്സയിലാണ് .ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്തുവരുന്ന ബിജുവിന് വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. 5 സെന്റ് സ്ഥലം മാത്രം കൈവശമുള്ള ബിജുവിന് സ്വന്തമായി ഒരു വീടുപോലുമില്ല . അനുജന്റെ വീട്ടിലാണ് താമസം. ആകെയുള്ള

വിദ്യാർത്ഥികൾക്കായി കഞ്ചാവ് കടത്തിയ യുവാക്കളെ എക്‌സൈസ് പിടികൂടി

ഇരിങ്ങാലക്കുട : വിൽപ്പനയ്ക്കായി കഞ്ചാവ് ബൈക്കിൽ കടത്തിയ യുവാക്കളെ എക്‌സൈസ് പിടികൂടി. കാട്ടുർ കരാഞ്ചിറ പൊങ്ങത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അക്ഷയിനെയാണ് തൃശൂർ എക്‌സൈസ് സ്പഷ്യൽ സ്ക്വാഡ് പ്രീവന്റിവ് ഓഫീസർ വി എ ഉമറും സംഘവും പിടികൂടിയത്. KL 45Q 8451 ബൈക്കിൽ കടത്തി കൊണ്ടു വന്ന 50 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ബൈക്കിൽ ചെറു പൊതികളിൽ ആക്കി വില്പന യ്ക്ക് വേണ്ടി കടത്തി കൊണ്ടുപോകുകയായിരുന്നു. ഉപഭോക്താക്കളിൽ

ഊരകം പള്ളിയിൽ മാതൃസംഗമം നടത്തി

പുല്ലൂർ : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ മാതൃവേദി മാതൃസംഗമം നടത്തി.ഡോ. ഷൈനി ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാ.ഡോ. ബെഞ്ചമിൻ ചിറയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡിഡിപി കോൺവെന്റ് സുപ്പീരിയർ മദർ വിമൽ മരിയ, പ്രസിഡന്റ് ജിഷ ജോൺസൻ, സെക്രട്ടറി ലവീന ഷാജി, ഭാരവാഹികളായ ബിനി ജോസഫ്, ബിൻസി ജോസ്, സിജി ഫ്രാൻസിസ്, ലീന ജോർജ്, പ്രീത ലിനോ, ആൻസി ഡേവിസ് എന്നിവർ സംസാരിച്ചു.

കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരം കാണണം – നൂറ്റൊന്നംഗസഭ

ഇരിങ്ങാലക്കുട : രൂക്ഷമായ വേനൽച്ചൂടിൽ കിണറുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെത്തുടർന്ന് കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട നഗരവാസികൾ പാടുപെടുകയാണ്. കരുവന്നൂർ പുഴയിലെ ജലസമൃദ്ധി വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പുഴയിൽനിന്നുള്ള പമ്പിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ എളുപ്പം പരിഹരിക്കാവുന്ന ഈ പ്രശ്നത്തിൽ അധികൃതരുടെ ഭാഗത്തു നിന്നും സത്വര നടപടി ഉണ്ടാകണമെന്ന് ഇരിങ്ങാലക്കുട നൂറ്റൊന്നംഗസഭ ആവശ്യപ്പെട്ടു. നിലവിലുള്ള ജലവിതരണ സംവിധാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി ഇക്കാര്യത്തിൽ ആധുനികവും ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരം ഉണ്ടാക്കണം. ചെയർമാൻ ഡോ.

മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതി മൂന്നാം വാർഷികാഘോഷവും നടന്നു

ഇരിങ്ങാലക്കുട : മൈ ഇരിങ്ങാലക്കുട ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും 'ഫീഡ് എ ഫാമിലി' പദ്ധതി മൂന്നാം വാർഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്‌ഘാടനം നിർവ്വഹിച്ചു. മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് ഹരിനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് എം മോഹൻദാസ് 'ഫീഡ് എ ഫാമിലി' പദ്ധതിയിലെ അംഗങ്ങൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ സുജ സജീവ്‌കുമാർ, നാഷണൽ സ്കൂൾ എൻ

എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്റെ 97-ാം മത് വാർഷികം ആഘോഷിച്ചു

എടക്കുളം : ശ്രീനാരായണഗുരു സ്മാരക സംഘം ലോവർ പ്രൈമറി വിദ്യാലയത്തിന്റെ 97-ാം മത് വാർഷികവും , അധ്യാപക രക്ഷാകർത്തൃദിനവും ആഘോഷിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ ഉദയപ്രകാശ്, ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കെ വി ജിനരാജദാസൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ, ടെലിവിഷൻ ഫെയിം സ്വാതി സുധീർ മുഖ്യാതിഥിയായിരുന്നു. ബിന്ദു ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു

വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനിയറിങ് കോളേജിലെ ടെക്ഫെസ്റ്റ് വൈഭവ് 2019 സമാപിച്ചു – റഫാല്‍ വിമാന മാതൃക ശ്രദ്ധേയമായി

വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനിയറിങ് കോളേജിലെ സാങ്കേതിക മികവിന്റെ പ്രദര്‍ശനമായ ടെക്ഫെസ്റ്റ് വൈഭവ് -2019 സമാപിച്ചു. വൈഭവിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ച റഫാല്‍ വിമാന മാതൃക ശ്രദ്ധേയമായി. കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണ് മാതൃക നിര്‍മ്മിച്ചത്. രണ്ടു പേര്‍ക്ക് അനായാസം കയറിയിരിക്കാന്‍ സാധിക്കുന്ന രീതിയില്‍ നിര്‍മ്മിച്ച വിമാന മാതൃക കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ്.കെ.ജേക്കബ് ടെക്ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ റിനോജ് അബ്ദുള്‍ഖാദര്‍,

കളിസ്ഥലം അപഹരിച്ച് മൈതാനങ്ങളിൽ നഗരസഭാ ടാറിംങ്ങ് സാമഗ്രികൾ സൂക്ഷിക്കുന്നു എന്ന് പരാതി

തളിയക്കോണം : വേനൽ അവധികാലം അടുത്തിരിക്കെ ഇരിങ്ങാലക്കുട നഗരസഭ പട്ടണത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും കളിസ്ഥലങ്ങളായ മൈതാനങ്ങളിൽ വ്യാപകമായി ടാറിംങ്ങ് സാമഗ്രികൾ സൂക്ഷിക്കുന്നു എന്ന് പരാതി ഉയരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ മാസങ്ങളോളം മൈതാനങ്ങളിൽ കിടക്കുന്നതുമൂലം കളിക്കാനെത്തുന്നവർക്ക് പരിക്കേൽക്കുന്നതും നിത്യ സംഭവം ആകുന്നുണ്ട്. തളിയക്കോണം ബാപ്പൂജി സ്മാരക സ്റ്റേഡിയത്തിൽ ടാറിംങ്ങ് നടത്തുന്നത്തിനുള്ള സാമഗ്രികൾ ഇറക്കി വച്ചിരിക്കുകയാണ്ക എന്നും കളിസ്ഥലം മറ്റു പല ആവശ്യങ്ങൾക്കായി ഉപയോഗിച്ച് കേട് വരുത്തുന്നത് സ്ഥിരം സംഭവമാണെന്നും, കളിസ്ഥലങ്ങളിൽ നിന്നും ഇത്തരം പ്രവർത്തിക്കൾ

Top