എങ്ങനെ സിവിൽ സർവ്വീസസ് നേടാം – തൃശൂർ അസിസ്റ്റന്റ് കളക്ടർ എസ് പ്രേംകൃഷ്‌ണൻ ഐ എ എസ്

ഇരിങ്ങാലക്കുട : സ്വന്തം താൽപര്യപ്രകാരം മാത്രം ഈ കാരിയർ തിരഞ്ഞെടുക്കുക, വളരെ നേരത്തെ തന്നെ ലക്ഷ്യബോധം ഉണ്ടായിരിക്കുക, അനുഭവ സമ്പത്തുള്ളവരിൽ നിന്നും ഉപദേശം കേൾക്കുക എന്നാൽ അതിൽ നിന്നും സ്വന്തമായി ഒരു തന്ത്രം രൂപപ്പെടുത്തുക, ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമി എല്ലാ രണ്ടാം ശനിയാഴ്ചയും സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 49-ാംമത് എഡിഷനിൽ പങ്കെടുത്തുകൊണ്ട് തൃശൂർ അസിസ്റ്റന്റ് കളക്ടർ എസ് പ്രേംകുമാർ ഐ എ എസ് സംസാരിക്കുകയായിരുന്നു. വളരെ

മാപ്രാണം നിവേദിത വിദ്യാനികേതൻ ശിശുവാടിക സഹവാസ ശിബിരം

മാപ്രാണം : മാപ്രാണം നിവേദിത വിദ്യാനികേതനിൽ ശിശുവാടിക സഹവാസ ശിബിരം "കിളിക്കൊഞ്ചൽ 2018-19 " വെള്ളി,ശനി ദിവസങ്ങളിൽ നടത്തി. കുട്ടികൾക്കായി വിനോദകരവും വിജ്ഞാനപ്രദവുമായ വിവിധ തരം കളികൾ വിദ്യാലയത്തിൽ തയ്യാറാക്കി. സാഹിത്യകാരനും തിരക്കഥാകൃത്തും അധ്യാപക ദേശീയ അവാർഡ് ജേതാവുമായ ഭരതൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ശനിയാഴ്ച്ച നടക്കുന്ന സമാപനസഭയിൽ ശ്രീകാന്ത് ഗുരുപദം കുട്ടികൾക്ക് ഉപഹാരസമർപ്പണവും നടത്തും

ആനന്ദപുരം ഗവൺമെൻ്റ് യു പി സ്കൂളിൽ 106-ാം വാർഷികം ആഘോഷിച്ചു

ആനന്ദപുരം : ആനന്ദപുരം ഗവൺമെൻ്റ് യു പി സ്കൂളിൽ 106-ാം വാർഷികം ആഘോഷിച്ചു. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി ശങ്കരനാരായണൻ. എൻഡോവ്മെന്റ് വിതരണം നടത്തി. സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർമാൻ ഗംഗാദേവി സുനിൽ കലാപരിപാടികൾക്കുള്ള സമ്മാനവിതരണം നടത്തി. പി ടി എ പ്രസിഡണ്ട്

ഭക്തജനകൂട്ടായ്മയായ ദീപക്കാഴ്ച സംഘടകസമിതിയെ അപകീർത്തിപ്പെടുത്തിയ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ മാപ്പുപറയണം – ദീപക്കാഴ്ച സംഘാടകസമിതി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ 2019 ഉത്സവത്തിനോട് അനുബന്ധിച്ച് നിയമനുസരണമായി ബസ്റ്റാന്റ് പരിസരത്ത് ദീപാലങ്കാര പന്തൽ ഒരുക്കുവാൻ ദീപക്കാഴ്ച സംഘടകസമിതിക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ അമർഷം പൂണ്ട് കഴിഞ്ഞ ദിവസം ദേവസ്വം വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ ദീപാലങ്കാരത്തിന് നഗരസഭ അനുമതി തന്നതിനെക്കുറിച്ചും ദീപക്കാഴ്ച ബാങ്ക് അക്കൗണ്ട് സംബന്ധിച്ചതും സംഘടകസമിതിയെയും അംഗങ്ങളെക്കുറിച്ചും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുകയും സ്വകാര്യവ്യക്തികൾ ധനസമ്പാദനത്തിനു വേണ്ടിയാണ് ee പരിപാടിക്ക് ഇറങ്ങി തിരിച്ചിരിക്കുന്നതെന്നുമുള്ള പ്രസ്താവനയിൽ ദീപാലങ്കാര

ഒരു സുഹൃത്തിന്‍റെ ഓർമ്മയുടെ അറകളിലൂടെ : പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങരയെക്കുറിച്ച് ഉണ്ണികൃഷ്‌ണൻ കിഴുത്താനിയുടെ അനുസ്മരണം

ഇരിങ്ങാലക്കുട : ശാസ്ത്രലോകത്തെ വളർച്ചയും പ്രകാശവും സാധാരണക്കാരിൽ എത്തിയ്ക്കുന്നതിൽ ഒരു ജീവിതകാലമത്രെയും അക്ഷീണം പ്രയത്നിച്ച യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു പ്രൊഫ . കേശവൻ വെള്ളിക്കുളങ്ങര എന്ന കേശവൻ മാഷ്. ശാസ്ത്ര സത്യങ്ങൾ അതിന്റെ മൗലികത്വം നഷ്ടപ്പെടുത്താതെ വായനക്കരെ ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹം അസൂയാവഹമായ പാടവം പ്രദർശിപ്പിച്ചു. ഏതു വിഷയമായാലും അത് കൈകാര്യം ചെയ്യുന്നതിന്റെ പ്രത്യേകതകളിലാണ് സത്യവും സൗന്ദര്യവും അടങ്ങിയിരിക്കുന്നതെന്നു മാഷിന്റെ ക്ലാസുകളും കൃതികളും ഉദാഹരിക്കുന്നു. മറ്റുള്ളവരോട് ഇടപഴകുമ്പോൾ പ്രദർശിപ്പിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കത അദ്ദേഹത്തെ

Top