പുമംഗലം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 17 പേരോളം ഭവനനിർമ്മാണം പൂർത്തികരിച്ചു

പൂമംഗലം : പുമംഗലം ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 1കരാർ വെച്ച 20 ഗുണഭോക്താക്കളിൽ 17 പേരോളം ഭവനനിർമ്മാണം പൂർത്തികരിച്ചു ബാക്കി അന്തിമഘട്ടത്തിലാണ് ഭവന നിർമ്മാണം പൂർത്തികരിച്ച ഗുണഭോക്തക്കൾക്ക് തക്കോൽ ദാനം എം എൽ എ കെ യു അരുണൻ നിർവ്വഹിച്ചു. കൂടാതെ എല്ലാ ഗുണഭോക്തക്കൾക്കും ഗ്രാമ പഞ്ചാ'യത്ത് ഒരു ഫാൻ കൂടി നൽകി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ആര്‍. വിനോദ്, കവിത സുരേഷ്,

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങി

കല്ലേറ്റുംകര : വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന ലക്ഷ്യത്തോടെ കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ തുടങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ടി.സി.എസ്. റോബോട്ടിക്സ് ആന്റ് കോഗ്നറ്റീവ് സിസ്റ്റംസ് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍ നിര്‍വ്വഹിച്ചു. സഹൃദയ എക്‌സി. ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ അധ്യക്ഷനായിരുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത

ട്രാഫിക്ക് ഐലൻഡും കയ്യേറി കൊടിതോരണങ്ങൾ – ദൃശ്യം മറക്കുന്നതോടൊപ്പം അപകടസാധ്യതയും

ഇരിങ്ങാലക്കുട : റോഡുകളും നടപ്പാതകളും കയ്യേറിയതിനുപുറമെ രാഷ്ട്രീയ പാർട്ടികളും അനുബന്ധ സംഘടനകളും ഠാണാവിലെ ട്രാഫിക്ക് ഐലൻഡ് കയ്യേറി കൊടിതോരണങ്ങൾ സ്ഥാപിച്ചത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. നാലു പ്രധാന റോഡുകൾ ചേരുന്ന ഠാണാ ജംക്ഷനിലെ ട്രാഫിക്ക് ഐലൻഡ് വലിയ കൊടികൾ ചുറ്റും സ്ഥാപിച്ചതുമൂലം എതിർ വശത്തുനിന്നുള്ള കാഴ്ച മറയുന്നതും കൊടികളുടെ കമ്പുകൾ റോഡിലേക്ക് തള്ളി നിൽക്കുന്നതും ഇരുചക്ര യാത്രക്കാർക്കടക്കം മറ്റു വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. നിയമ ലംഘനത്തിനു അധികൃതരുടെ ഭാഗത്തുനിന്ന് മൗനാനുവാദം തുടരുന്നതിനാലാണ് ഇത്തരം

വനിതാ ദിനത്തില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വനിതാ സംരഭകര്‍

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ വനിതാ ദിനാഘോഷം വനിതാ സംരഭകരുമൊത്ത് അവിസ്മരണീയമാക്കി. കേരളത്തിലെ മൂന്ന് പ്രമുഖ വനിതാ സംരഭകരാണ് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ സഹൃദയയിലെത്തിയത്. ഏയ്ക്ക് ബയോകെമിക്കല്‍സ് സി.ഇ.ഒ. ആര്‍ദ്ര ചന്ദ്രമൗലി, മി മെറ്റ് മി ഉടമ നൂതന്‍ മനോഹര്‍, ചാനല്‍ അയാം സ്ഥാപക നിഷ കൃഷ്ണന്‍ എന്നിവര്‍ ചെറു പ്രായത്തില്‍ തന്നെ സ്വന്തമായി കമ്പനികള്‍ തുടങ്ങി വിജയിച്ചവരാണ് മൂവരും. സംരഭകത്വ രംഗത്തെ സാധ്യതകളും തങ്ങളുടെ അനുഭവങ്ങളും വെല്ലുവിളികളും

കൂടല്‍മാണിക്ക്യം രഹസ്യഅജണ്ട അംഗീകരിച്ച മുനിസിപ്പല്‍ നടപടി പ്രതിഷേധാര്‍ഹം – സി പി ഐ

ഇരിങ്ങാലക്കുട : മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്‍റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുവേണ്ടി ദേവസ്വം ഭരണസമിതി നല്‍കിയ അപേക്ഷ നിരാകരിച്ച് അജണ്ടയിലില്ലാത്ത ബി ജെ പി നേതാവിന്‍റെ അപേക്ഷ അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാര്‍ഹവും, ജനാധിപത്യവിരുദ്ധവുമാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി പറഞ്ഞു. 2017ല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുള്ള ദേവസ്വം ഭരണകാലത്താണ് സ്വാർത്ഥതാല്പര്യക്കാരായ ഒരു സംഘം ആളുകള്‍ ദേവസ്വത്തിന്‍റെതാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ദീപാലങ്കാരം നടത്തുകയും, സാമ്പത്തിക

സെന്‍റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ വനിതാദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സെന്റ് ജോസഫ് കോളേജിലെ എൻ എസ് എസ് യൂണിറ്റുകൾ ലോക വനിതാദിനം ഏറെ വ്യത്യസ്തമായി ആഘോഷിച്ചു. ഇരിങ്ങാലക്കുടയിലെ വജ്ര റബ്ബർ പ്രോഡക്ട്സ് എന്ന സ്ഥാപനം സന്ദർശിച്ചു അവിടെയുള്ള വനിതാ തൊഴിലാളികൾക്ക് ആശംസകൾ നേർന്നു. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് മുഖമുദ്ര പതിപ്പിച്ച വജ്രയിലെ പ്രവർത്തനങ്ങൾ പ്രോജക്ട് എൻജിനിയർ അമൽ സി എസ് പരിചയപ്പെടുത്തി. ഭൂരിഭാഗവും വനിതാതൊഴിലാളികളുള്ള ഈ സ്ഥാപനത്തിലെ സന്ദർശനം വനിതാ ദിനാഘോഷത്തിന് വജ്രത്തിളക്കമേകി. ഇതോടനുബന്ധിച്ച് "ശാന്തിസദൻ"

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സേവാഭാരതി സരിതക്ക് നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ നടന്നു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂർത്തികരിക്കുവാൻ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാര്യ സരിതക്ക് സേവാഭാരതി നിർമ്മിച്ച് നൽകുന്ന വീടിന്‍റെ തറക്കല്ലിടൽ മുരളി ഹരിതം നിർവ്വഹിച്ചു. സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, സെക്രട്ടറി പ്രമോദ് വെള്ളാനി, ആർ എസ് എസ് കാറളം മണ്ഡൽ കാര്യവാഹക് പി.എൻ നവീൻ, പൂർവ്വ

നഗരസഭയെ വിശ്വാസത്തിൽ എടുത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു – കൂടൽമാണിക്യം ദേവസ്വം ചെയർമാൻ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനോട് അനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നത്തിനു നഗരസഭ അനുമതിക്കായി നേരത്തെ സംസാരിച്ച ധാരണയിൽ നഗരസഭയെ വിശ്വാസത്തിൽ എടുത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ. കഴിഞ്ഞ തവണ ദേവസ്വത്തിന്റെ പേര് ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി ദീപാലങ്കാരത്തിനായി 25 ലക്ഷം രൂപയോളം പിരിച്ച സ്വകാര്യ വ്യക്തികൾക്ക് വേണ്ടി നഗരസഭ പക്ഷം പിടിക്കുന്ന നടപടി നീതികരിക്കാനാവുന്നതല്ലെന്ന് ഇതിനു വേണ്ടി വിളിച്ചു ചേർത്ത

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവ് പിടിയിൽ

കല്ലേറ്റുംകര : മോഷിടിച്ച ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെ ആളൂർ പോലീസ് പിടികൂടി. എടതിരിഞ്ഞി ചെട്ടിയാൽ തൃക്കുകാരൻ റോഷൻ (20) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് പ്രതി മോഷണം നടത്തുന്നത്. കഴിഞ്ഞദിവസം കല്ലേറ്റുംകര മേൽപ്പാലത്തിനു മുകളിൽവച്ച് ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ വരികയായിരുന്ന കടുപ്പശ്ശേരി സ്വദേശിനി റിട്ടയേർഡ് അധ്യാപികയുടെ സ്വർണ്ണമാല ഇയാൾ ബൈക്കിലെത്തി പൊട്ടിച്ചിരുന്നു. ആളൂർ കല്ലേറ്റുംകര ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള പന്ത്രണ്ടോളം സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ

ഇന്ന് ലോക വനിതാ ദിനം : കാരുണ്യത്തിലൂടെ മാതൃകയായി ഇരിങ്ങാലക്കുടയിലെ വനിതാ പോലീസ്

ഇരിങ്ങാലക്കുട : സൗമ്യയ്ക്കിപ്പോള്‍ പോലീസിനെ ഭയമില്ല, കുളിക്കാനും വീട്ടുകാര്‍ പറയുന്നതനുസരിക്കാനും സൗമ്യ തയ്യാറാണ്...... ഇരിങ്ങാലക്കുട റൂറല്‍ വനിത സ്റ്റേഷനിലെ റൈറ്ററായ അപര്‍ണ്ണ ലവകുമാറിന്റേയും അസിസ്റ്റന്റ് റൈറ്ററായ പി.എ. മിനിയുടേയും വനിത പോലീസ് കെ.ഡി. വിവയുടേയും ഇടപെടലുകള്‍ സൗമ്യയുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതല്ല. രണ്ടുമാസം മുമ്പുവരെ കൊരുമ്പിശ്ശേരി സ്വദേശിനിയും ചെറിയതോതില്‍ മാനസിക വൈകല്യവുമുള്ള സൗമ്യ (30) യുടെ സ്ഥിതി ഇതായിരുന്നില്ല. ആരേയും കൂസാക്കാതെ, ആരുപറഞ്ഞാലും അനുസരിക്കാത്തതായിരുന്നു സൗമ്യയുടെ പെരുമാറ്റം. അമ്മയും മറ്റുള്ളവരും

Top