കേരളത്തില്‍ ആദ്യമായി ക്യാംപസുകളില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ – സംസ്ഥാനതല ഉദ്ഘാടനം സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ വെള്ളിയാഴ്ച

കല്ലേറ്റുംകര : പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളുടെ കണ്ടുപിടിത്തങ്ങള്‍ക്ക് ശരിയായ ദിശാബോധവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും എന്ന ലക്ഷ്യത്തോടെ കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് സ്റ്റുഡിയോ ആരംഭിക്കുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍, മേക്കര്‍ വില്ലേജ് എന്നിവയുടെ സഹകരണത്തോടെ തിരഞ്ഞെടുത്ത 50 കോളേജുകളിലാണ് ആദ്യഘട്ടത്തില്‍ സ്റ്റുഡിയോ തുടങ്ങുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ വെള്ളിയാഴ്ച നടക്കും.രാവിലെ 11:30 ന് ടി.സി.എസ്. റോബോട്ടിക്സ് ആന്റ് കോഗ്നറ്റീവ് സിസ്റ്റംസ് ഗ്ലോബല്‍ ഹെഡ് ഡോ. റോഷി ജോണ്‍ ഉദ്ഘാടനം ചെയ്യും.

ഭരണി ആഘോഷത്തോട് അനുബന്ധിച്ച് കുമരഞ്ചിറ ഭഗവതിക്ഷേത്രത്തിൽ കൊടിക്കൂറ ചാർത്തൽ നടന്നു

കാറളം : കാറളം കുമരഞ്ചിറ ഭഗവതിക്ഷേത്രത്തിൽ മാർച്ച് 11 ന് നടക്കുന്ന ഭരണി ആഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് കൊടിക്കൂറ ചാർത്തൽ നടന്നു. 7 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ ചടങ്ങുകൾ മാർച്ച് 12 ന് കാർത്തിക കാവേറ്റത്തോടുകൂടി അവസാനിക്കും. മാർച്ച് 9-ാം തിയതി രേവതി വേലയും അശ്വതി വേലയും ആഘോഷിക്കുന്നു.

വനിതാദിനത്തോട് അനുബന്ധിച്ച് സേവാഭാരതി സ്ത്രീ സുരക്ഷ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : വനിതാ ദിനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി സഖി വൺ സ്റ്റോപ്പ് സെന്റർ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 9-ാം  തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. സ്ത്രീ സുരക്ഷാ ഇന്നത്തെ സമൂഹത്തിൽ എന്ന വിഷയത്തിൽ സുമി സണ്ണിയും, സ്ത്രീ സുരക്ഷാ നിയമവശങ്ങൾ എന്ന വിഷയത്തിൽ അഡ്വ. ലിജി കെ ജെ യും ക്ലാസ്സെടുക്കുന്നു. സാമൂഹ്യ,

പൊതു ഇടങ്ങളിലെ ഫ്ലെക്സ്, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തവർക്കെതിരെ കർശന നടപടി എടുക്കണം

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ വഴിയോരങ്ങൾ പൂർണ്ണമായി അനധികൃത പരസ്യങ്ങളും ബാനറുകളും കൊടിതോരണങ്ങളും കമാനങ്ങളും ഫ്ലെക്സുകളും കൈയേറി വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും നിരന്തരം ഭീഷണിയായി . ഇതിനെതിരെ സർക്കാർ യാതൊരു നടപടിയും എടുക്കുന്നില്ല. ഹൈക്കോടതി ഉത്തരവുകൾക്കു പോലും ഒരു വിലയും കല്പിക്കുന്നിലെന്നു ദിനംപ്രതി നിറഞ്ഞു കവിയുന്ന ഫ്ലെക്സുകളുടെ വർദ്ധന തെളിവ് നൽകുന്നുവെന്ന് ശക്തി സാംസ്കാരിക വേദി യോഗം എടുത്തുകാട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉദാസീനതയാണ് ഇത്രമാത്രം വഷളാകാൻ കാരണമെന്നും സമിതി ചൂണ്ടിക്കാട്ടി. അതുകൊണ്ട്

കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു

കാട്ടുങ്ങച്ചിറ : കാട്ടുങ്ങച്ചിറ എസ് എൻ സ്കൂളിന് സമീപം ഇരിങ്ങാലക്കുട തൃശൂർ സംസ്ഥാനപാതയിൽ ദിവസങ്ങളായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപോകുന്നു. നാട്ടുകാർ അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ല. കുടിവെള്ളത്തിന് ക്ഷാമം നേരിടുന്ന ഈ കാലത്ത് നട്ടുച്ചക്ക് പോലും പൈപ്പ് പൊട്ടി റോഡിനരികിൽ വെള്ളമൊഴുകുകയാണ് . ഇത് മൂലം നടപ്പാതയിൽ രൂപപ്പെട്ട ചെളിയിൽ നിന്ന് മാറിനടക്കാൻ സ്കൂൾ വിദ്യാർഥികളടക്കം റോഡിലിറങ്ങി നടക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ മധ്യവയസ്ക്കൻ മരിച്ചു

ഇരിങ്ങാലക്കുട : ചൊവ്വൂർ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അരിപ്പാലം ചീനിക്കാപറമ്പിൽ അന്തോണി മകൻ ആൻസിറ്റസ്(59) മരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ : വിജി പിൻഹീറോ, മക്കൾ : ജലീറ്റ പിൻഹീറോ, ജസ്റ്റർ പിൻഹീറോ, ജസ്ലറ്റ് പിൻഹീറോ, മരുമകൻ : ഫ്രജിത്ത് ഡി ആൽമേഡ, സംസ്കാരം : അരിപ്പാലം തിരുഹൃദയ ദേവാലയത്തിൽ വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക്.

കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുയോഗവും വനിതാദിനവും 10ന്

ഇരിങ്ങാലക്കുട : അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനമായ കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുയോഗവും വനിതാദിനവും സംയുക്തമായി മാർച്ച് 10 -ാം തിയ്യതി ഞായറാഴ്ച 2 മണിക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. കേരള ലേബർ മൂവ്മെന്റിന്‍റെ വാർഷിക പൊതുസമ്മേളനം തൃശൂർ അതിരൂപത ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴി ഉദ്‌ഘാടനം നിർവ്വഹിക്കും. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത

‘ഗ്രീൻ ബുക്ക് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : മികച്ച ചിത്രത്തിനുള്ള 2019ലെ ഓസ്കാർ പുരസ്കാരം നേടിയ 'ഗ്രീൻ ബുക്ക് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മാർച്ച് 8 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. 1960 കളിലെ അമേരിക്കയിലെ സാമൂഹ്യ വ്യവസ്ഥയെ അടയാളപ്പെടുത്തുന്ന ചിത്രം, കറുത്ത വർഗ്ഗക്കാരനായ പിയാനിസ്റ്റ് ഡോൺ ഷെർലിയുടെ ജീവിതമാണ് പറയുന്നത്. സംഗീത പര്യടനത്തിനായി ഡോൺ ഷെർലി പുറപ്പെടുന്നത് വെള്ളക്കാരനായ ഡ്രൈവറുടെ കൂടെയാണ്. ഓസ്കാർ അടക്കം

“മൈ ഇരിങ്ങാലക്കുട” ഫീഡ് എ ഫാമിലി പദ്ധതി മൂന്നാം വാർഷികവും ഓഫീസ് ഉദ്‌ഘാടനവും 10ന്

ഇരിങ്ങാലക്കുട : "മൈ ഇരിങ്ങാലക്കുട" ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ഓഫീസ് ഉദ്‌ഘാടനവും "ഫീഡ് എ ഫാമിലി" പദ്ധതി മൂന്നാം വാർഷികവും മാർച്ച് 10 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രം ഹാളിൽ നടക്കും. ചടങ്ങിന്‍റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ നിമ്മ്യ ഷിജു നിർവ്വഹിക്കും. മൈ ഇരിങ്ങാലക്കുട പ്രസിഡന്റ് കെ ഹരിനാഥ് അദ്ധ്യക്ഷത വഹിക്കും. തോമസ് ഉണ്ണിയാടൻ, ആർട്ടിസ്റ്റ് എം മോഹൻദാസ്, കൂടൽമാണിക്യം ദേവസ്വം

ഇന്‍റർ കോളേജിയേറ്റ് ടെക്ക് ഫെസ്റ്റ് “വൈഭവ്” വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിൽ 8,9 തിയ്യതികളിൽ

വള്ളിവട്ടം : എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികൾ അവരുടെ പഠനകാലത്ത് ആർജിച്ചെടുത്ത സാങ്കേതിക മികവുകൾ പ്രദർശിപ്പിക്കുന്നതിനായി വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിംഗ് കോളേജിൽ മാർച്ച് 8,9 തിയ്യതികളിൽ "വൈഭവ് 2019 " എന്ന പേരിൽ ടെക്ക് ഫെസ്റ്റ് നടത്തുന്നു. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിവിധ സെമിനാറുകൾ, വിദ്യാർത്ഥികളുടെ സാങ്കേതിക മികവ് കണ്ടെത്തുന്നതിനുള്ള മത്സരങ്ങൾ, നൂതന ആശയങ്ങളുടെ സ്വയം സംരംഭകത്വ മത്സരങ്ങൾ എന്നിവയും നടന്നു വരുന്നു. സംസ്ഥാനത്തെ എൻജിനിയറിംഗ് കോളേജുകളിലെ ലാബുകളിൽ വച്ച് മികച്ച ലാബുകളും വർക്ക്ഷോപ്പുകളും

Top