മോദിയുടെ കീഴിൽ ഭാരതം അഭിമാനത്തിന്റെ നെറുകെയിൽ- ശോഭാ സുരേന്ദ്രൻ, മധ്യമേഖലാ പരിവർത്തന യാത്രക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം

ഇരിങ്ങാലക്കുട : നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭാരതം അഭിമാനത്തിന്റെ നെറുകയിലെത്തിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ പറഞ്ഞു. മധ്യമേഖലാ പരിവർത്തന യാത്രക്ക് ഇരിങ്ങാലക്കുടയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പിണറായിയുടെ 1000 ദിനങ്ങൾ മലയാളിക്ക് അപമാനത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ദിനങ്ങളായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ കോമാമുന്നണിയും (കോൺഗ്രസ് - മാർക്സിസ്റ്റ് ) എൻഡിഎയുമായാണ് മത്സരം. മോദിക്കെതിരെ ഇന്ത്യയിൽ എല്ലായിടത്തും ഒന്നിച്ചു മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും

രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമം പഠിച്ച് സെന്‍റ് ജോസഫ്സ് കോളേജ്

ഇരിങ്ങാലക്കുട : ഈഡിസ്, അനോഫിലസ്, ക്യൂലക്സ്, ആർമിജെറ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമവും അവകളുടെ രോഗവാഹക കഴിവുകളെയും കുറിച്ചുള്ള ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജിലെ ഗവേഷക സംഘത്തിന്റെ ഗവേഷണം ശ്രദ്ധേയമാവുന്നു. വയനാട്, നെല്ലിയാമ്പതി വനമേഖലകളിൽ കഴിഞ്ഞ രണ്ട് വർഷത്തെ പഠന ഫലങ്ങളാണ് ജർമ്മനിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര റിസർച്ച് ജേണലായ 'ബയോളജിയ'യിൽ പ്രസിദ്ധീകരിച്ചത്. രോഗവാഹക കൊതുകുകളുടെ പരിണാമവും അവയുടെ ജനിതക വ്യതിയാനങ്ങളും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം – 1-ാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട : അമ്പഴക്കാട് പി പി കെ ടൈൽസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ജഹറൂൾ ഇസ്ലാം (24) കൊല്ലപ്പെട്ട കേസിൽ 1-ാം പ്രതിയായ ബലിറാം ഉറോൺ ബില്യം എന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കുറ്റക്കാരനെന്നുകണ്ട് ജീവപര്യന്തം തടവിനും 50000 രൂപ പിഴ ഉടുക്കാനും ഇരിങ്ങാലക്കുട അഡിഷണൽ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷിച്ചു. 2017 ആഗസ്റ്റ് 7 ന് മരണപ്പെട്ട ജഹറൂൾ ഇസ്ലാമും 1-ാം പ്രതി ബലിറാം ഉറോണും

ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം 9ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഈ വർഷത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 9ന് ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തുന്നു.   മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

മനുഷ്യന്‍റെ ക്രൂരതയ്ക്ക് ഇരയായി ഒരു മിണ്ടാപ്രാണികൂടി

ഇരിങ്ങാലക്കുട : ദേഹമാസകലം മാരകമായി പരിക്കേറ്റ് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്ക്കൂള്‍ പരിസരത്ത് കാണപ്പെട്ട നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകനും മുനിസിപ്പല്‍ കൗണ്‍സിലറുമായ സന്തോഷ് ബോബന്‍റെയും ഇരിങ്ങാലക്കുട മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടര്‍ ബാബുരാജിന്‍റെയും നേതൃത്വത്തില്‍ ചികിത്സിച്ച് വരുന്നു. 5 ദിവസം മുമ്പാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിന്‍റെ തെക്കേ നടയില്‍ വെള്ള നിറത്തിലുള്ള ലാബ്രഡോഗ് ഇനത്തില്‍പെട്ട നായയെ ആരോ കൊണ്ട് കളഞ്ഞിട്ട് പോയത്. ക്ഷീണിതനായ നായയ്ക്ക് നാട്ടുകാര്‍ ഭക്ഷണവും വെള്ളവും നല്‍കി കെട്ടിയിട്ടെങ്കിലും നായ അഴിഞ്ഞ്

ആർട്ടിസ്റ്റ്സ് യുണൈറ്റ് കേരളയുടെ കലാകാരസംഗമം ഇരിങ്ങാലക്കുട വാൾഡനിൽ നടന്നു

ഇരിങ്ങാലക്കുട : ഡൽഹിയിലെ ചെങ്കോട്ടയ്ക്കു മുന്നിലുള്ള ആഗസ്ത് 15 പാർക്കിൽ നടന്ന, ആർട്ടിസ്റ്റ്സ് യുണൈറ്റ് എന്ന കലാകാരന്മാരുടെ ദേശവ്യാപകമായ പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി, ആർട്ടിസ്റ്റ്സ് യുണൈറ്റ് കേരളാ എന്ന പേരിൽ ഇരിങ്ങാലക്കുടയിലെ വാൾഡനിൽ കലാകാരസംഗമം നടന്നു. ഈ പരിപാടിയുടെ ഭാഗമായി പോർച്ചുഗൽ സ്വദേശിയായ സമകാലീനനർത്തകൻ ഡിനിസ് സാഞ്ചെസും, പ്രശസ്ത കുച്ചിപുഡി നർത്തകി ശ്രീലക്ഷ്മി ഗോവർദ്ധനനും നയിച്ച പരിശീലന ക്ലാസുകളുണ്ടായി. പതിനെട്ടോളം യുവാക്കൾ ക്ലാസുകളിൽ പങ്കെടുത്തു. നടനകൈരളിയിൽ പ്രശസ്ത കൂടിയാട്ടകലാകാരി കപിലാ വേണുവിന്‍റെ നങ്ങ്യാർകൂത്ത്

കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ആളൂർ : ആളൂർ കനാൽപാലം സെന്‍ററിൽ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം.മാള ഏരിയ സെക്രട്ടറി എം.രാജേഷ് ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എം.ഇ.അനീഫാ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.ജോജോ ആശംസ അർപ്പിച്ചു. കർഷക സംഘം നേതാക്കൾ എ.ആർ.ഡേവിസ്, അഡ്വ.വിനയൻ, കർഷക സംഘം ആളൂർ നോർത്ത് മേഖല സെക്രട്ടറി പി.ഡി.ഉണ്ണികൃഷ്ണൻ , നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി ഐ.എൻ.ബാബു എന്നിവർ പങ്കെടുത്തു.

Top