നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി നിർമ്മിക്കുന്ന വീടിന്റെ തറക്കലിടൽ മാർച്ച് 8 ന്

ഇരിങ്ങാലക്കുട : അന്തരിച്ച നാടൻപാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് സേവാഭാരതി ഇരിങ്ങാലക്കുട വീട് നിർമിച്ചു നൽകുന്നു. സുന്ദരൻ ചെമ്മണ്ടയിൽ ദാനം ചെയ്ത ഭൂമിയിൽ പണിയുന്ന വീടിനു മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 9 .45 ന് മുരളി ഹരിതം തറക്കല്ലിടും. നിര്യാതനായ പ്രദീപിന്റെ കുടുംബത്തിനെ സഹായിക്കുവാൻ താൽപ്പര്യമുള്ളവർ സേവാഭാരതിയെ ബന്ധപെടുക : 9946643859   Sevabharathi Irinjalakuda ,Federal Bank Pattamali Road Irinjalakuda , IFSC : FDRL001719 

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തീ പിടുത്തം

ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷനും കോടതികളും പ്രവർത്തിക്കുന്ന പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ചൊവ്വാഴ്ച ഉണങ്ങിയ പുല്ലിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി. ഉച്ചക്കി രണ്ടരയോട് കൂടിയായിരുന്നു സംഭവം. സിവിൽ സ്റ്റേഷനിലെയും കോടതിയിലെയും ജീവനക്കാരും ഇരിങ്ങാലക്കുടയിലെ ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി തീയണച്ചു.

സെന്‍റ് ജോസഫ്‌സ് കോളേജിൽ ദേശിയ ശാസ്ത്രദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ ബോട്ടണി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ദേശിയ ശാസ്ത്രദിനം ആഘോഷിച്ചു. ശാസ്ത്രദിനത്തോട് അനുബന്ധിച്ച് സെമിനാറും വർക്ക്ഷോപ്പും സംഘടിപ്പിച്ചു. കോളേജിലെ പൂർവ്വവിദ്യാർത്ഥിയും പുത്തൻവേലിക്കര പ്രസന്റേഷൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജെസിൻ പി എ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിച്ചു. കോളേജ് ലോക്കൽ മാനേജരും സോഷ്യൽവർക്ക് വിഭാഗം മേധാവിയുമായ ഡോ. സി.ജെസിൻ അദ്ധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം പൂർവ്വവിദ്യാർത്ഥിനിയും സി എം എഫ് ആർ ഐ ശാസ്ത്രജ്ഞയുമായ

ഭഗവത്ദൂത് പ്രബന്ധക്കൂത്തിന്‍റെ മൂന്നാംഘട്ട അവതരണം 5 മുതൽ 12 വരെ

ഇരിങ്ങാലക്കുട : അമ്മന്നൂർ മാധവനാട്യ ഭൂമിയിൽ മേൽപ്പത്തൂർ നാരായണ ഭട്ടതിരിയുടെ ഭഗവത്‍ദൂത് പ്രബന്ധക്കൂത്തിന്‍റെ മൂന്നാംഘട്ടം അവതരണം മാർച്ച് 5 മുതൽ 12 വരെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ, ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ അവതരിപ്പിക്കുന്നു. വൈകീട്ട് 6:30 നാണ് അവതരണം.

“ശിവരാത്രിയുടെ സവിശേഷതകൾ” പ്രഭാഷണം അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : കിഴക്കേ നട റെസിഡൻസ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തിൽ മഹാശിവരാത്രിയോടനുബന്ധിച്ചു "ശിവരാത്രിയുടെ സവിശേഷതകൾ" എന്ന വിഷയത്തെ ആസ്പദമാക്കി ബ്രഹ്മകുമാരി ലത ഗോപിനാഥ് പ്രഭാഷണം നടത്തി . ചടങ്ങിൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ ടി ജീ പദ്മനാഭൻ, സെക്രട്ടറി മുരളി മലയാറ്റിൽ തുടങ്ങി മറ്റു ഭാരവാഹികളും അസോസിയേഷൻ കുടുംബങ്ങളും പങ്കെടുത്തു.

കാരുമാത്ര ഗവ യൂ പി സ്കൂളിൽ സ്മാർട്ട്‌ ക്‌ളാസ്സ്‌ ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന : ചാലക്കുടി എം പി ഇന്നസെന്റിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു അനുവദിച്ചു 2ലക്ഷം രൂപ കൊണ്ട് കാരുമാത്ര ഗവ യൂ പി സ്കൂളിൽ പൂർത്തിയാക്കിയ  സ്മാർട്ട്‌ ക്‌ളാസ്സ് എം പി ഇന്നസെൻറ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ കാതറിൻ പോൾ, വെള്ളാങ്ങല്ലൂർ ബി.പി.ഒ ബിആർസി പ്രസീത ഇ എസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഷാജി, ആരോഗ്യ

ഇരിങ്ങാലക്കുട ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടേയും, തൃശൂർ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റേയും സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 16, 17, 18 തീയ്യതികളിൽ ഇരിങ്ങാലക്കുടയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടത്തും. മാർച്ച് 16 ന് രാവിലെ 10 മണിക്ക് ജയരാജ് സംവിധാനം ചെയ്ത "ഭയാനകം" (മലയാളം), ഉച്ചയ്ക്ക് 12 മണിക്ക് "Silence" (സ്പാനിഷ്), 17 ന് രാവിലെ 10 മണിക്ക് "Sleeplessly Yours" (മലയാളം), ഉച്ചയ്ക്ക് 12 മണിക്ക്

Top