ഹരിദാസ് പൊഴേക്കടവിലിന്‍റെ ‘തൃപ്പാദങ്ങളിൽ’ ഗദ്യകവിതാ പുസ്തകത്തിന്‍റെ പ്രകാശനം നടന്നു

കാറളം : ഹരിദാസ് പൊഴേക്കടവിൽ രചിച്ച 'തൃപ്പാദങ്ങളിൽ' എന്ന ഗദ്യകവിതാ പുസ്തകത്തിന്‍റെ പ്രകാശനം കാറളം കുമരഞ്ചിറ ഭഗവതി ക്ഷേത്രം ട്രസ്റ്റി ചിറ്റൂർമന ഹരി നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ക്ഷേത്രം ഭരണി ആഘോഷക്കമ്മിറ്റി സെക്രട്ടറി അനിൽ പുത്തൻപുര പുസ്തകം സ്വീകരിച്ചു. കാറളം രാമചന്ദ്രൻ നമ്പ്യാർ, കെ.കെ. ഭരതൻ, കെ. ഹരി എന്നിവർ ആശംസകൾ അർപ്പിച്ചു.

അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഡെലഗേറ്റ് പാസിന്‍റെ വിതരണോദ്ഘാടനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 16,17,18 തീയതികളില്‍ നടക്കുന്ന ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയുടെ ഡെലഗേറ്റ് പാസിന്‍റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ അധ്യക്ഷനായിരുന്നു. ലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാന്‍ അനിൽകുമാർ വി.കെ പാസ് ഏറ്റുവാങ്ങി. സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളും മറ്റ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. ഫിലിം ഫെസ്റ്റ്‌വെലിന്‍റെ

ചർച്ച് ബില്ലിനെതിരെ അവിട്ടത്തൂർ ഇടവക സമൂഹം പ്രതിഷേധിച്ചു

അവിട്ടത്തൂർ : ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലുള്ള ചർച്ച് ബിൽ 2019നെതിരെ അവിട്ടത്തൂർ ഇടവക സമൂഹം കത്തോലിക്കാ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ അണിനിരന്നു. ഈ ബിൽ അതിന്‍റെ സമ്പൂർണ്ണതയിൽ തന്നെ തള്ളി കളയുന്നതായി ഇടവകാ സമൂഹം പ്രമേയം അവതരിപ്പിച്ചു പാസ്സാക്കുകയും ബിൽ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇടവകജനം രക്തം ദാനം ചെയ്ത് പ്രതിഷേധിക്കുവാൻ തീരുമാനിച്ചു. നിയമ കമ്മീഷന് ലഭിച്ച നിവേദനമാണ്

പൂപ്പച്ചിറ ലിഫ്റ്റ് ഇറിഗേഷൻ കുടിവെള്ള പദ്ധതിയുടെ പുനർനിർമ്മാണവും ആധുനികവത്ക്കരണവും പൂർത്തീകരിച്ചു

ആളൂർ : ആളൂർ പഞ്ചായത്തു മൂന്നാം വാർഡ് പൂപ്പച്ചിറ ലിഫ്റ്റ് ഇറിഗേഷൻ കുടിവെള്ള പദ്ധതിയുടെ പുനർനിർമ്മാണവും ആധുനികവത്ക്കരണവും പൂർത്തീകരിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു.അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കേരള സർക്കാർ സഹസ്രദിനാഘോഷ പരിപാടിയുടെ ഭാഗമായി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5350000 രൂപ ചിലവഴിച്ചു പൂർത്തീകരിച്ച ഈ പദ്ധതിയിൽ നിന്നും ആറ്‌ വാർഡുകളിലേക്കു കുടിവെള്ള വിതരണം നടത്തുന്നു. പഞ്ചായത്തു പ്രസിഡന്‍റ് സന്ധ്യ നൈസൺ അദ്ധ്യക്ഷനായി. സി.പി.ഐ.എം.ആളൂർ

Top