വള്ളിവട്ടം യൂണിവേഴ്സൽ എൻജിനിയറിങ് കോളേജ് യൂണിയൻ ഉദ്ഘാടനം നടന്നു

വള്ളിവട്ടം : വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ "വാക" പ്രശസ്ത ചലച്ചിത്ര പിന്നണിഗായകൻ ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ സർഗാത്മകമായ ഉന്നമനത്തിനായി ഒരാഴ്‌ച്ച നീണ്ടുനിൽക്കുന്ന പരിപാടികൾ ആവിഷ്കരിച്ചു. ആർട്സ് ഫെസ്റ്റിവൽ, യൂണിവേഴ്സൽ കപ്പിനു വേണ്ടിയുള്ള ഫുട്ബോൾ മത്സരം 2k19 ടെക്ഫെസ്റ്റ് എന്നീ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. യൂണിവേഴ്സൽ എഡ്യുക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർമാൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങൾക്ക് പ്രിൻസിപ്പൽ ഡോ ജോസ് കെ ജേക്കബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സിവിൽ സർവീസിൽ മലയാളിസാന്നിധ്യം കുറഞ്ഞ വരാനുള്ള സാഹചര്യം വിലയിരുത്തണം – സി എൻ ജയദേവൻ എംപി

ഇരിങ്ങാലക്കുട : സിവിൽ സർവീസിൽ മലയാളിസാന്നിധ്യം കുറഞ്ഞുവരാൻ ഇടയാകുന്ന സാഹചര്യത്തെക്കുറിച്ച് ഗൗരവപൂർവമായ വിലയിരുത്തൽ ഉണ്ടാകണമെന്ന് സി എൻ ജയദേവൻ എംപി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ അദ്ധ്യാപക അനദ്ധ്യാപകരുടെ വിരമിക്കൽ ചടങ്ങിൽ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് പതിനാലാം സ്ഥാനമാണുള്ളത് എന്ന് കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ പാർലമെൻറിൽ ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. കേരളത്തിൽ അടിസ്ഥാന വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിൽ വിജയിച്ചുവെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം ഉറപ്പാക്കുന്നതിൽ

Top