ചർച്ച് ബിൽ – ഇരിങ്ങാലക്കുട സെന്റ് തോമസ് കത്ത്രീഡൽ കമ്മിറ്റി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ദി കേരള ചര്‍ച്ച് (പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍) ബില്‍ - 2019 എന്ന പേരില്‍ നിയമ പരിഷ്‌ക്കരണ കമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡ്രാഫ്റ്റിനെതിരെ പള്ളിക്കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്ത് നിലവിലുള്ള നിയമങ്ങളുടെ പരിധിയിലും നിയന്ത്രണത്തിലും കൈകാര്യം ചെയ്യപ്പെടുന്ന സഭയുടെ സാമ്പത്തിക ഇടപാടുകളെ സംശയത്തിന്റെ മുനയില്‍ നിറുത്തി സഭാ സമൂഹത്തെ അവഹേളിക്കാനും സഭയുടെ സംവിധാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും കടന്നുകയറാനുമുള്ള സഭാവിരോധികളുടേയും, നിരീശ്വര പ്രസ്ഥാനങ്ങളുടേയും ഇടപെടലുകള്‍ തന്നെയാണ് ചര്‍ച്ച് ബില്ലെന്ന്

അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ മഹാശിവരാത്രി ആഘോഷിക്കുന്നു. 4 -ാം തിയ്യതി തിങ്കളാഴ്ച രാവിലെ രാവിലെ 6 മുതൽ വൈകീട്ട് 6 വരെ അഖണ്ഡനാമജപം സന്ധ്യക്ക് ചുറ്റുവിളക്കും, നിറമാലയും ശയനപ്രദക്ഷിണം എന്നിവ നടക്കും. രാത്രി 7:30 മുതൽ ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രം കലാശ്രീ രാമചന്ദ്ര പുലാവർ ആൻഡ് ടീം അവതരിപ്പിക്കുന്ന തോൽപ്പാവകൂത്ത് ഉണ്ടായിരിക്കും. കഥ "രാമായണത്തിലെ പ്രസക്ത ഭാഗങ്ങൾ" . രാത്രി 10:30 ണ് കടുപ്പശ്ശേരി ഭഗവതിയെ

പാർവ്വതിവിരഹം നങ്ങ്യാർകൂത്തായി അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 22-ാമത് നവരസസാധന ശില്പശാലയോട് അനുബന്ധിച്ച് മാർച്ച് 2-ാം തിയ്യതി ഉച്ചക്ക് 3 മണിക്ക് കൂടിയാട്ടം കലാകാരി കപില വേണു പരവ്വതിവിരഹം നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നു. പ്രശസ്ത കലാപണ്ഡിത ഡോ. ശോബിത പുഞ്ച ചടങ്ങിൽ പങ്കെടുക്കുന്നു.

Top