എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകരും വിദ്യാത്ഥികളും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു

എടതിരിഞ്ഞി : പരിമിതികൾ മൂലം സ്കൂളിലെത്താൻ കഴിയാത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് ചങ്ങാതിക്കൂട്ടം രൂപീകരിക്കുന്നതിന്റെ ഭാഗമായി എച്ച് ഡി പി സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ജനപ്രതിനിധികളും വെള്ളാങ്കല്ലൂർ ബി ആർ സി യിലെ റിസോഴ്‌സ് അദ്ധ്യാപകരും ചേർന്ന് ജന്മനാ തന്നെ ശാരീരിക വിഷമങ്ങൾ അനുഭവിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന പ്രവീണിന്റെ വീട് സന്ദർശിച്ചു. കാക്കാത്തുരുത്തിയിലെ പള്ളയിൽ പ്രതീഷ്കുമാറിന്റെയും ഷീജയുടെയും മകനാണ് പ്രവീൺ. കൂട്ടുക്കാർ മധുരം

തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ലാബ് അറ്റൻഡർമാരുടെ ഒഴിവുകൾ

താണിശ്ശേരി : തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ ലാബ് അറ്റൻഡർമാരുടെ ഒഴിവുകളുണ്ട്. കുറഞ്ഞ യോഗ്യത സയൻസ് ഗ്രൂപ്പ് പ്ലസ് ടു , വി എച്ച് എസ് സി. താൽപര്യമുള്ളവർ മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10:30 ന് കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റും ബയോഡാറ്റയുമായി നേരിട്ട് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04802876986, 9446232558

ഇരിങ്ങാലക്കുടയിൽ നടക്കുന്ന എസ് എഫ് ഐ 45-ാം ജില്ലാസമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടക്കുന്ന എസ് എഫ് ഐ 45-ാം ജില്ലാസമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു. എസ് എൻ ക്ലബ്ബ് ഹാളിൽ സിപിഐ (എം) ജില്ലാസെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ പ്രസിഡൻറ് യാസിർ ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ കെ യു അരുണൻ എംഎൽഎ, സി പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ, ഉല്ലാസ് കളക്കാട്ട്, അഡ്വക്കേറ്റ്

കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ ഗവേഷണ അവാർഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ അധ്യാപകന്

ഇരിങ്ങാലക്കുട : കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന്‍റെ ഗവേഷണ അവാർഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും ജർമനിയിലെ യൂറോപ്പ്യൻ ന്യൂറോ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് വിസിറ്റിങ് പ്രൊഫസറുമായ അദ്ധ്യാപകൻ ഡോക്ടർ ബിനു ആർ അർഹനായി. സസ്തനികളുടെ മസ്തിഷ്കത്തിലെ കാമ്പസിൽ വെച്ച് ഓർമ്മകൾ ക്കുണ്ടാകുന്ന രൂപാന്തരണം എന്ന വിഷയത്തിലെ ഗവേഷണത്തിലാണ് അവാർഡ് ലഭിച്ചത്. ജീവികളുടെ ഫിസിയോളജിയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എങ്ങനെ ഓട്ടിസം പോലുള്ള നാടി രോഗാവസ്ഥകൾക്ക് കാരണമാകുന്നു എന്ന വിഷയത്തിൽ കൂടുതൽ

ബസിൽ നിന്ന് വീണ് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്ക്

കരൂപ്പടന്ന : വിദ്യാർത്ഥികൾ ബസിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ ബസ് മുൻപോട്ട് എടുത്തതിനാൽ റോഡിൽ വീണ് ഇരിങ്ങാലക്കുട ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ ഓടുന്ന ഭാരത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സാണ് അപകടം വരുത്തിയത്.കാരുമാത്ര കടലായി സലീം മൗലവിയുടെ മകൾ ഫാത്തിമത്തുൽ ബത്തൂലിം കാരുമാത്ര തോപ്പിൽ അബ്ദുൽ സലാമിന്റെ മകൾ റൗസിയ എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി

“ഖമർ പാടുകയാണ്” കാവ്യാലാപനവും ചർച്ചയും ബുധനാഴ്ച

ഇരിങ്ങാലക്കുട : സൂഫികവയിത്രി റെജില ഷെറിന്റെ ഖമർപാടുകയാണ് എന്ന കവിതസമാഹാരം പുത്തൻച്ചിറ ഗ്രാമീണ വായനശാലയിൽ 27-ാം തിയ്യതി ബുധനാഴ്ച വൈകീട്ട് 4.30 ന് അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും ചെയ്യും.

Top