‘വനിതകൾക്ക് സ്വയംതൊഴിൽ ഇരുചക്രവാഹനം’ എന്ന പദ്ധതിയുടെ താക്കോൽ ദാനം നടന്നു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തികവർഷത്തിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പട്ടികജാതി 'വനിതകൾക്ക് സ്വയംതൊഴിൽ ഇരുചക്രവാഹനം' എന്ന പദ്ധതിയുടെ താക്കോൽദാന ചടങ്ങ് കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ രമേശ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബീന രഘു അധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ പവിത്രൻ, മെമ്പർമാരായ മനോജ് വലിയപറമ്പിൽ, ധീരജ് തേറാട്ടിൽ, സ്വപ്ന നജീം, അമീർ തൊപ്പിയിൽ എന്നിവർ ആശംസകളർപ്പിച്ചു. സെക്രട്ടറി

പ്രളയ ബാധിതരായ ക്ഷീരകർഷകർക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി ധനസഹായവിതരണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്ഷീരവികസന വകുപ്പിന്‍റെയും  ബ്ലോക്ക് പഞ്ചായത്തിന്‍റെയും കാറളം, കാട്ടൂർ, പറപ്പൂക്കര, മുരിയാട്, ഗ്രാമ പഞ്ചായത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2018-19 പ്രളയ ബാധിതരായ ക്ഷീരകർഷകർക്കുള്ള പ്രത്യേക പുനരധിവാസപദ്ധതി ധനസഹായവിതരണം ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം എൽ എ കെ യു അരുണൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗമായ ടി ജി ശങ്കരനാരായണൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സി

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻെറ വിവർത്തന സാഹിത്യ പുരസ്ക്കാരം തുമ്പൂർ ലോഹിതാക്ഷന്

ഇരിങ്ങാലക്കുട : ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻെറ 2018 ലെ വിവർത്തന സാഹിത്യ പുരസ്ക്കാരത്തിന് തുമ്പൂർ ലോഹിതാക്ഷൻ അർഹനായി. നന്ദിനി നയ്യാരുടെ A Tale of 1857 - When Children Make History ( 1857 ലെ കഥ - കുട്ടികൾ ചരിത്രമെഴുതുമ്പോൾ ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വിവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്.

കേരളത്തിലെ രണ്ടാമത്തെ വലിയ ജുഡീഷ്യൽ കോർട്ട് കോംപ്ലക്‌സിന്റെ നിർമ്മാണ ഉദ്‌ഘാടനം ഇരിങ്ങാലക്കുടയിൽ നടന്നു

ഇരിങ്ങാലക്കുട : ഇടതു സർക്കാരിന്‍റെ 1000 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ജുഡീഷ്യൽ കോർട്ട് കോംപ്ലെക്സിന്‍റെ ഉദ്ഘാടനം എം എൽ എ പ്രൊഫ കെ.യു അരുണൻ നിർവ്വഹിച്ചു. കേരള ഹൈ കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ ജുഡീഷ്യൽ കോംപ്ലക്സ് ആയിരിക്കും ഇരിങ്ങാലക്കുട കോടതി സമുച്ചയം. കോടതി സമുച്ചയം പണിയുന്നതിനായി 2015 നവംബറിൽ അന്നത്തെ ഗവൺമെന്റ് 57642 ചതുരശ്ര അടിയിൽ 3 നിലകൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഈ പ്ലാൻ

നഗരസഭയിൽ പൊതുജനങ്ങൾക്കായുള്ള കുടിവെള്ള സൗകര്യം പുനഃസ്ഥാപിച്ചു

ഇരിങ്ങാലക്കുട : നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കടുത്ത വേനലിൽ പോലും കുടിവെള്ള സൗകര്യം ഒരുക്കാതിരുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ വരും ദിവസത്തെ കൗൺസിൽ യോഗത്തിനു മുൻപ് തന്നെ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ നഗരസഭ കുടിവെള്ള സൗകര്യം പുനഃസ്ഥാപിക്കുന്നു. കെ എൽ എഫ് നിർമ്മൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരസഭയുടെ ഫ്രന്റ് ഓഫീസിനു സമീപം വാട്ടർ കൂളർ സ്ഥാപിച്ചത്. കഴിഞ്ഞ വർഷവും ഇത്

യുവകലാകാരന്‍മാര്‍ക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് പരിശീലന പരിപാടി ബ്ലോക്ക്തല ഉദ്ഘാടനം

ഇരിങ്ങാലക്കുട : നമ്മുടെ സാംസ്‌കാരിക ഉന്നതി നിലനിര്‍ത്തുകയും പരിപോക്ഷിപ്പിക്കുകയും ചെയ്യുക, പുതുതലമുറയില്‍പെട്ട കുട്ടികളിലും പ്രായഭേദമന്യെ കലാഭിമുഖ്യം ഉണര്‍ത്തുക, കലാവിഷയങ്ങളില്‍ യോഗ്യത നേടിയ കലാപ്രതിഭകളെ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സംസ്ഥാന സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ആവിഷ്‌കരിച്ച് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ പരിശീലന പരിപാടിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം കാറളം കമ്മ്യൂണിറ്റി ഹാളില്‍ കേരളാ കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍

എസ് എഫ് ഐ ജില്ലാ സമ്മേളനം മാർച്ച് 12,13,14 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ , സംഘടകസമിതി രൂപീകരണയോഗം ചൊവ്വാഴ്ച

ഇരിങ്ങാലക്കുട : എസ് എഫ് ഐ ജില്ലാ സമ്മേളനം മാർച്ച് 12,13,14 തിയ്യതികളിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്നു. സംഘാടക സമിതി രൂപീകരണ യോഗം ഫെബ്രുവരി 26 ചൊവ്വാഴ്ച വൈകീട്ട് 3:30ന് എസ് എൻ ക്ലബ്ബ് ഹാളിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം വർഗ്ഗിസ് ഉദ്‌ഘാടനം ചെയ്യും.

പാലിയേറ്റീവ് കെയർ രോഗികൾക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയും പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കെയർ രോഗികൾക്കായി ഏകദിന വിനോദയാത്ര സംഘടിപ്പിച്ചു. 28 ഓളം കിടപ്പുരോഗികളെയാണ് വാഴച്ചാൽ, തുമ്പൂർമുഴി എന്നിവടങ്ങളിലേക്ക് നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊണ്ടുപോയത്. യാത്ര, ടൗൺ ഹാളിൽ നഗരസഭ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി എ . അബ്ദുൾ ബഷീർ ഫ്ലാഗ് ഓൺ ചെയ്തു. ഡോ. ബിനു കെ ബി, പാലിയേറ്റിവ് നഴ്സ് ജോളി ജോയ്, കൗൺസിലർമാരായ വത്സല

“പേനയെടുത്തു നിങ്ങളുടെ ആശയം മോദിജിയുമായി നേരിട്ട് പങ്കുവയ്ക്കുക” പ്രകടനപത്രികയിലേക്കുള്ള ആശയസമാഹരണം ഇരിങ്ങാലക്കുടയിൽ

  ഇരിങ്ങാലക്കുട : പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി യുടെ പ്രകടന പത്രികയിൽ ഉൾപെടുത്താൻ രാജ്യമെമ്പാടുമുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളുടെ ആവശ്യങ്ങളും ആശയങ്ങളും നേരിട്ട് വാങ്ങാനുള്ള പ്രചാരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ ആശയ സമാഹരണ പെട്ടി സ്ഥാപിച്ചു. "പേനയെടുത്തു നിങ്ങളുടെ ആശയം മോദിജിയുമായി നേരിട്ട് പങ്കുവയ്ക്കുക" എന്ന് എഴുതിയ സ്ലിപ്പിൽ പൊതുജനങ്ങൾക്ക് അവരുടെ ആശയങ്ങൾ എഴുതാം ഇവ ബി ജെ പി ദേശിയ കാര്യാലയത്തിൽ എത്തിക്കുമെന്നാണ് നേതൃത്വം പറയുന്നത്. ചടങ്ങിന്‍റെ

Top