കെ.എൽ.ഡി.സി കനാലിൽ വെള്ളം ദിനംപ്രതി കുറയുന്നു – മുരിയാട് കായലിലെ 3800 ഏക്കർ കൃഷി ഭീഷണിയിൽ

മുരിയാട് : പ്രളയശേഷം മുരിയാട് കായലിൽ 3800 ഓളം ഏക്കറിൽ ഒന്നാംപൂ കൃഷി കതിരിടാറായപ്പോഴേക്കും കെ.എൽ.ഡി.സി കനാലിൽ ദിനം പ്രതി വെള്ളം കുറയുന്നത് കർഷകരിൽ ആശങ്ക ഉണർത്തുന്നു. ഒരടിയോളം വെള്ളം വീതമാണ് ഇപ്പോൾ കനാലിൽ വെള്ളം കുറഞ്ഞു കൊണ്ടിരിക്കുന്നത്. വെള്ളലഭ്യതക്ക് കുറവ് വരാൻ കാരണം പ്രളയശേഷം ഡാമുകൾക്ക് താഴെ ഉള്ള പല റെഗുലറേറ്ററുകളും ചിറകളും കേടുവരികയോ ജലവിതരണത്തിലെ താളം തെറ്റൽ മൂലമോ ആണെന്ന് കർഷകർ പറയുന്നു. മാഞ്ഞംകുഴി തടയിണയിൽ അഞ്ചടി

ലൈഫ് മിഷൻ പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കുടുംബശ്രീ കാന്റീൻ ഉദ്ഘാടനവും നിർവഹിച്ചു

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പൂർത്തീകരിച്ച 18 വീടുകളുടെ താക്കോൽ ദാനവും നവീകരിച്ച കുടുംബശ്രീ കാന്റീൻ ഉദ്ഘാടനവും പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവഹിച്ചു. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ ആർ ഡേവിസ് സ്വാഗതവും, ജോജോ കെ ആർ സുബീഷ്, എം എസ് മൊയ്‌ദീൻ , അജിത സുബ്രമണ്യൻ , സി ജെ

നൻപൻസ് പ്രീമിയർ ലീഗ് 2019 സീസൺ 1 – നൻപൻസ് ഇരിങ്ങാലക്കുട വിജയികൾ

ഇരിങ്ങാലക്കുട : നൻപൻസ് പ്രീമിയർ ലീഗ് 2019 സീസൺ 1 മത്സരത്തിൽ നൻപൻസ് ഇരിങ്ങാലക്കുട വിജയികൾ . ഫൈനൽ മത്സരത്തിൽ എതിർ ടീം ആയ പീസിസ് വെങ്ങിണിശ്ശേരി ടീമിനെ 8 റൺസ് പരാജയപ്പെടുത്തിയാണ് നൻപൻസ്‌ പ്രീമിയർ ലീഗ് സീസൺ 1 ൽ നൻപൻസ് ഇരിങ്ങാലക്കുട ജേതാക്കൾ ആയത്..ടൂർണമെന്റ് ന്‍റെ ബെസ്റ്റ് ബാറ്റ്സ്മാൻ ഓഫ് ദി സീരിയസ്, ഫാസ്റ്റ് ഫിഫ്റ്റി നൻപൻസ് ഇരിഞ്ഞാലക്കുട യുടെ ക്യാപ്റ്റൻ നിധിൻ പീതുവും . ടൂർണമെന്റ്

കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം നിർവ്വഹിച്ചു

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുന്ന സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. പ്രൊഫസർ കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

മന്നത്തു പത്മനാഭന്‍റെ 49-ാം ചരമവാർഷികം ആചരിച്ചു

മാടായിക്കോണം : എൻ എസ് എസ് സ്ഥാപകനും സാമുദായിക പരിഷ്കർത്താവുമായ മന്നത്തു പത്മനാഭന്‍റെ 49-ാം ചരമവാർഷികം മാടായിക്കോണം എൻ എസ് എസ് കരയോഗം ശാഖ 2868  ആചരിച്ചു. പ്രസിഡന്റ് വി മുകുന്ദമേനോൻ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി കെ മുകുന്ദമേനോൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രതിനിധി ഉണ്ണികൃഷ്‌ണൻ കിഴുത്താനി, വൈസ് പ്രസിഡന്റ് രവീന്ദ്രനാഥ്, ട്രഷറർ കെ സുകുമാരൻ, എന്നിവർ സംസാരിച്ചു. മുഴുവൻ കരയോഗാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടന്നു

ഇരിങ്ങാലക്കുട : മൈ ഇരിങ്ങാലക്കുട ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ അസ്സോസിയേഷന്റെയും ജനത ഫാർമസി ഇരിങ്ങാലക്കുടയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നമ്പൂതിരിസ് കോളേജിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് "ജീവിതശൈലിയും ആയുർവേദവും" എന്ന വിഷയത്തിൽ ഡോ. കെ പി രഘുനാഥൻ ക്ലാസെടുത്തു. ക്യാമ്പിൽ 60 ഓളം പേർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും, ഷുഗർ ചെക്കപ്പ്, മരുന്നുകൾ എന്നിവയും സൗജന്യമായി ലഭ്യമാക്കി.

സർക്കാർ ഓഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ എപ്ലോയ്മെന്റ് വഴിയാക്കണം – കെ.പി.എം.എസ്

വെള്ളാങ്കല്ലൂർ : സർക്കാർ ആഫീസുകളിലെ താൽക്കാലിക നിയമനങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് എംപ്ലോംയ്മെന്റ് വഴി നിയമിക്കണമെന്ന് കെ.പി.എം.എസ് വെള്ളാങ്കല്ലൂർ യൂണിയൻ സമ്മേളനം പ്രമേയം വഴി സർക്കാരിനോട് ആവശ്യപ്പെട്ടു. കോണത്തുകുന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുബ്രൻ കൂട്ടാല ഉദ്‌ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് സന്തോഷ് ഇടയിലപ്പുര അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് പി എൻ സുരൻ പതാക ഉയർത്തി. പലപ്പോഴും രാഷ്ട്രീയ നേതൃത്വങ്ങൾ തങ്ങളുടെ

വീൽചെയറിനെ ആശ്രയിക്കുന്നവർക്കുള്ള പാരാലിമ്പിക്ക് സ്പോർട്സ്- ബോഷ്യ ഗെയിം പരിശീലന ക്യാമ്പ് എൻ ഐ പി എം ആറിൽ

വല്ലക്കുന്ന് : സെറിബ്രൽ പാൾസി, അപകടം മുതലായ കാരണങ്ങളാൽ വീൽചെയറിനെ ആശ്രയിക്കുന്നവർക്കായുള്ള ഗെയിമായ ബോഷ്യയുടെ പ്രചരണത്തിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏക്ത എന്ന സന്നദ്ധ സംഘടനയുമായി ചേർന്ന് കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ പാരാലിമ്പിക്ക് സ്പോർട്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഏകദേശം ഇരുപത്തിയഞ്ചോളം വീൽചെയറിനെ ആശ്രയിയ്ക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഈ പരീശീലന ക്യാമ്പിൽ പങ്കെടുത്തു."ഏക്ത" യിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് രാജൻ റാമും

“അതും എന്റെ കാലത്ത് ഞാൻ നടത്തിയത്” , ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സിന്റെ നിർമ്മാണോദ്‌ഘാടനം രണ്ടാമത് നടത്തുന്നത് അൽപ്പത്തരമെന്നു മുൻ എം എൽ എ തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സിന്റെ നിർമ്മാണ ഉദ്‌ഘാടനം 2015 ൽ താൻ എം എൽ എ ആയിരുന്നപ്പോൾ യു ഡി എഫ് ഗവൺമെന്റിന്റെ കാലത്ത് ഒരിക്കൽ നടത്തിയതാണെന്നും ഇത് ഇപ്പോൾ വീണ്ടും നിലവിലെ എം എൽ എ പ്രൊഫ. കെ യു അരുണൻ നടത്തുന്നത് ജനങ്ങളെ തെറ്റി ധരിപ്പിക്കലും രാഷ്ട്രീയ അല്പത്തരവുമാണെന്നും മുൻ എം എൽ എ അഡ്വ. തോമസ് ഉണ്ണിയാടൻ ആരോപിച്ചു. നേരത്തെ മൂന്നു നിലകളിൽ വിഭാവനം

Top