മുൻ ഐ. എസ്. ആർ. ഒ. ചെയർമാൻ ഡോ. കെ രാധാകൃഷ്‌ണനെ IIT കാൺപൂരിന്‍റെ ചെയർപേഴ്‌സൺ ആയി ഇന്ത്യൻ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു

ഇരിങ്ങാലക്കുട : ഐ. എസ്. ആർ. ഒ. മുൻ ചെയർമാനും ഇന്ത്യയുടെ ചൊവ്വ ദൗത്യമായ മംഗളയാനും ചന്ദ്ര ദൗത്യമായ ചന്ദ്രയാനും നേതൃത്വം നൽകിയ ഡോ. കെ രാധാകൃഷ്ണനെ IIT കാൺപൂരിന്‍റെ "ചെയർ പേഴ്സൺ ഓഫ് ദി ബോർഡ് ഓഫ് ഗവർണ്ണേഴ്സ്" ആയി ഇന്ത്യൻ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു. മൂന്ന് വർഷത്തേക്കാണ് നിയമനം . 2009 മുതൽ 2014 വരെ ഐ. എസ്. ആർ. ഒ. ചെയർമാനായിരുന്നു. ഐ. എസ്. ആർ.

എൽ.ഡി.എഫ്.ജില്ലാ ജാഥക്ക് ആളൂരിൽ സ്വീകരണം

ആളൂർ : എൽ.ഡി.എഫ്.സംസ്ഥാനക്കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്നും, മഞ്ചേശ്വരത്തുനിന്നും ആരംഭിച്ചിട്ടുള്ള കേരള സംരക്ഷണ ജാഥയുടെ പ്രചരണാർത്ഥം നടത്തുന്ന എൽ.ഡി.എഫ്.തൃശൂർ ജില്ലാ വാഹന പ്രചാരണ ജാഥ യുടെ സ്വീകരണ സമ്മേളനം യൂജിൻ മൊറേലി ആളൂർ സെന്‍ററിൽ ഉദ്‌ഘാടനം ചെയ്തു. ടി.സി.അർജുനൻ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ എം.എം.വർഗ്ഗിസ്, വൈസ് ക്യാപ്റ്റൻ .കെ.കെ.വത്സരാജ് മാനേജർ.എ.വി.വല്ലഭൻ എന്നിവർ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ജാഥ ക്യാപ്റ്റൻ .എം.എം.വർഗ്ഗിസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കെ.ആർ.ജോജോ സ്വാഗതവും സന്ധ്യ നൈസൺ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുടയില്‍ ലാന്‍റ് ട്രിബ്യൂണല്‍ ഓഫീസ് അനുവദിക്കണം – ജോയിന്‍റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട : റവന്യു ഡിവിഷന്‍ അധികാരപരിധിയാക്കി ഇരിങ്ങാലക്കുടയില്‍ ലാന്‍റ് ട്രിബ്യൂണല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫീസ് അനുവദിക്കണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. ജോയിന്‍റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്.സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി.കെ.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം.നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.ജെ.ക്ലീറ്റസ് കണക്കും അവതരിപ്പിച്ചു. പട്ടയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ജില്ലയില്‍ തൃശ്ശൂരില്‍ ഒരു ഓഫീസ് മാത്രമാണ് നിലവിലുള്ളത്. ഇക്കാരണത്താല്‍ വിവിധയിനം അവകാശങ്ങള്‍

അമ്മന്നൂർ രജനീഷ് ചാക്യാരുടെ കൂടിയാട്ട അവതരണം മുംബെയിൽ ശനിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അമ്മന്നൂർ ചാച്ചു ചാക്യാർ ഗുരുകുലത്തിലെ മുതിർന്ന കലാകാരൻ അമ്മന്നൂർ രജനീഷ് ചാക്യാരുടെ "ബാലിവധത്തിലെ സുഗ്രീവന്‍റെ പ്രശ്നം വയ്ക്കുക" എന്ന ഭാഗം കൂടിയാട്ടമായി 21 ശനിയാഴ്ച വൈകീട്ട് 7:30ന്  മുംബയിലെ തീയേറ്റർ സംഘടനയായ സ്റ്റുഡിയോ തമാശയുടെ ആഭിമുഖ്യത്തിൽ വെർസോവയിൽ അവതരിപ്പിക്കുന്നു. മുംബെയിലെ തിയേറ്റർ നാടക കലാകാരന്മാർക്ക് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. മിഴാവിൽ കലാമണ്ഡലം രവികുമാർ, കലാമണ്ഡലം രാഹുൽ, ചുട്ടി കലാമണ്ഡലം വൈശാഗ്.

ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ കൗമാര വിദ്യഭ്യാസ പരിപാടി “കണ്ണാടി” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി ആർ സിയുടെ ആഭിമുഖ്യത്തിൽ കൗമാര വിദ്യാഭ്യാസ പരിപാടി "കണ്ണാടി" സംഘടിപ്പിച്ചു. 65 വിദ്യാർത്ഥികൾ ക്ലാസിൽ പങ്കെടുത്തു. പഴയന്നൂർ ബി ആർ സി യിലെ സി ആർ സി കോർഡിനേറ്റർ ദിവ്യ എം എസ് NIPMAR ലെ സോഷ്യൽ വർക്കർ കിരൺ സി എന്നിവരാണ് ക്ലാസുകൾ നയിച്ചത്. സമൂഹത്തിന് നന്മ ചെയ്തുകൊണ്ട് ഓരോകുട്ടിയും വളരണമെന്ന്

നടവരമ്പ് ഗവ.എൽ പി സ്കൂളിൽ പഠനോത്സവം നടത്തി

നടവരമ്പ് : നടവരമ്പ് ഗവ .എൽ .പി . സ്കൂൾ പഠനോത്സവം വേളൂക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആമിന അബ്ദുൾ ഖാദർ പഠനോത്സവ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഡെയ്സി ജോസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ടി.എ. പ്രസിഡണ്ട് സി.പി. സജി, ബി.ആർ.സി.ട്രെയിനർ മീര രാധാകൃഷ്ണൻ , പ്രധാന അധ്യാപിക എം.ആർ.ജയസൂനം, പഠനോത്സവം കൺവീനർ പി.ആർ. രമ്യ എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ വിഷയങ്ങളിലെ പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെയും

സേവാഭാരതി പ്രളയബാധിതർക്കായി നിർമ്മിക്കുന്ന മൂന്നാമത് വീടിന്‍റെ തറക്കല്ലിടൽ നടന്നു

ഇരിങ്ങാലക്കുട : പ്രളയബാധിതർക്ക് ഒരു കൈത്താങ്ങ് പദ്ധതി പ്രകാരം സേവാഭാരതി ഇരിങ്ങാലക്കുട പുനർജനി പദ്ധതിയിൽ നിർമ്മിക്കുന്ന മൂന്നാമത് വീടിന്‍റെ തറക്കല്ലിടൽ കാറളം, താണിശ്ശേരിയിൽ നടന്നു. റിട്ടയേർഡ് കസ്റ്റംസ് സീനിയർ സൂപ്രണ്ട് കാക്കര സുകുമാരൻ നായർ വീടിന്‍റെ തറക്കല്ലിടൽ കർമം നിർവ്വഹിച്ചു. പത്തനാപുരം ക്ഷേത്രത്തിനു സമീപം ശങ്കരൻകാട്ടിൽ രാജേഷിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. സേവാഭാരതി പ്രസിഡന്റ് രവീന്ദ്രൻ കണ്ണൂർ അദ്ധ്യക്ഷനായിരുന്നു. കാറളം പഞ്ചായത്ത് മെമ്പർ അംബിക സുരേഷ്, കൃഷ്‌ണ സുകുമാരൻ നായർ,

Top