ക്രൈസ്റ്റ് കോളേജിലെ ആശ സുരേഷ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി-സോൺ കലാതിലകം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി. സോൺ കലോൽസവത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ആറാം സെമസ്റ്റർ ഇക്കണോമിക്സ് വിദ്യാർത്ഥിനി ആശ സുരേഷ് കലാതിലകപ്പട്ടം നേടി. രണ്ട് വ്യക്തിഗത ഇനങ്ങളിൽ നിന്ന് 10 പോയിന്റ് നേടി. കാവ്യാലാപന രംഗത്ത് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ക്രൈസ്റ്റിന്റെ അഭിമാനതാരം. ഇരിങ്ങാലക്കുട സ്വദേശി സുരേഷിന്റെയും മുൻ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ രാജി സുരേഷിന്റെയും മകളാണ് ആശ സുരേഷ്.

100 % നികുതി പിരിവ്: പൂമംഗലം ഗ്രാമ പഞ്ചായത്ത് ട്രോഫി ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : സാമ്പത്തിക വർഷാവസാനത്തിന് രണ്ടു മാസങ്ങൾക്കു മുമ്പ് തന്നെ മുഴുവൻ നികുതികളും പിരിച്ചെടുത്ത ജില്ലയിലെ ആദ്യ പഞ്ചായത്തായ പൂമംഗലം ഗ്രാമ പഞ്ചായത്തിന് അംഗീകാരം. തൃശ്ശൂരിൽ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് വർഷ രാജേഷ്, സെക്രട്ടറി എൻ.ജി.ദിനേശ്, വൈസ് പ്രസിഡണ്ട് ഇ.ആർ. വിനോദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, പഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. കഴിഞ്ഞ സാമ്പത്തിക വർഷവും പൂമംഗലം പഞ്ചായത്ത് ജനുവരി 31

ഉത്സവദിനത്തിൽ കളഞ്ഞുകിട്ടിയ സ്വർണ്ണ കമ്മൽ തിരിച്ചു നൽകി തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മ മാതൃകയായി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രോത്സവദിനത്തിൽ അമ്പലത്തിന്‍റെ വടക്കേ നടയിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണ കമ്മൽ തിരിച്ചു നൽകി തൊഴിലുറപ്പു തൊഴിലാളിയും വീട്ടമ്മയുമായ ബിന്ദു മാതൃകയായി. മുളങ്ങിൽ ഉണ്ണികൃഷ്‌ണന്‍റെ ഭാര്യ ബിന്ദു കെ വി ക്കാണ് കമ്മൽ ലഭിച്ചത്. ഉടൻതന്നെ സമാജം ഭാരവാഹികളെ കമ്മൽ ഏൽപ്പിച്ചു. അടുത്ത ദിവസം കമ്മൽ നഷ്ടപെട്ട കാക്കാത്തുരുത്തി സ്വദേശി കൊച്ചിപറമ്പത്ത് ഗോവിന്ദൻ മകൻ അനിൽ അന്വേഷിച്ചെത്തുകയായിരുന്നു. അനിലിന്റെ മകളുടെ കമ്മലാണ്

റൂറൽ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനം 23ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റൂറൽ ജില്ലാ ട്രഷറിയുടെയും മുകുന്ദപുരം സബ് ട്രഷറിയുടെയും പുതിയ മന്ദിരങ്ങളുടെ പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 23 ന് രാവിലെ 11 മണിക്ക് മിനി സിവിൽ സ്റ്റേഷൻ അഡിഷണൽ ബ്ലോക്ക്‌ കെട്ടിടത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിർവ്വഹിക്കും. പ്രൊഫ കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ

മുരിയാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു  – ഉൽപ്പാദന മേഖലക്ക് ഊന്നൽ

മുരിയാട് : ഉൽപ്പാദന മേഖലക്ക് ഊന്നൽ നൽകിയ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷാജു വെളിയത്ത് ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് സരള വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. ബജറ്റിൽ 359146961 രൂപ വരവും 352962625 രൂപ ചിലവും 6184336 രൂപ നീക്കിയിരിപ്പുമാണുള്ളത്. ഉൽപ്പാദന മേഖലക്ക് 16881675 രൂപയും, പാലിയേറ്റിവ് കെയറിനു 800000 രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് ലൈഫ് മിഷൻ പദ്ധതിക്ക് 16850000 രൂപയും നീക്കി വച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ

ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് ടെക്ക്ഫെസ്റ്റായാ ടെക്ക്ലറ്റിക്ക്സിന്റെ ഭാഗമായി മോട്ടർ ഷോ ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് നടത്തുന്ന ടെക്ക്ഫെസ്റ്റായാ ടെക്ക്ലറ്റിക്ക്സിന്റെ ഭാഗമായി മെക്കാനിക്കൽ വിദ്യാർത്ഥികളൊരുക്കുന്ന മോട്ടർ ഷോ *PRAVEGA* 2K19 ആരംഭിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മൈതാനത്തിൽ വച്ച് നടക്കുന്ന മോട്ടർ ഷോ വൈകീട്ട് 6 മണി വരെ ഉണ്ടാക്കും. പുതുതായി മാറ്റങ്ങൾ വരുത്തിയ വാഹനങ്ങളും ആഡംഭര വാഹനങ്ങളുമാണ് ഷോയുടെ പ്രധാന ആകർഷണങ്ങൾ.

സെന്‍റ് മേരീസ് സ്കൂൾ ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർത്ഥികൾ ശാന്തി സദനം സന്ദർശിച്ചു

ഇരിങ്ങാലക്കുട : സെന്‍റ് മേരീസ് ഹൈസ്ക്കൂൾ ജൂനിയർ റെഡ് ക്രോസ്സ് വിദ്യാർത്ഥികൾ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മാമ്മമാരുടെ ശാന്തി സദനം സന്ദർശിച്ചു. അവർക്ക് വേണ്ട പലവ്യഞ്ജനങ്ങളും പലഹാരങ്ങളും, ഓറഞ്ചും, തോർത്തും സാരികളും, ചെറിയ സംഭാവനയും പി ടി എ പ്രസിഡന്റ് തോമസ് തൊകലത്തും ,റെഡ് ക്രോസ് സ്ക്കൂൾ ക്യാപ്റ്റൻ അനീറ്റ് പി പി എന്നിവർ ചേർന്ന് കൈമാറി. പ്രധാന അധ്യാപിക ലിസി സി ഐ, ജൂനിയർ റെഡ് ക്രോസ് ഇൻ

ബി.ആര്‍.സി യുടെ നേതൃത്വത്തിൽ രക്ഷകര്‍തൃശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍.സി യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലയുടെ  ഉദ്ഘാടനം ബി.പി.ഒ. എന്‍.എസ്. സുരേഷ് ബാബു നിര്‍വഹിച്ചു.  എല്‍.പി. , യു.പി, ഹൈസ്‌ക്കൂള്‍, എച്ച്.എസ്.എസ് എന്നീ വിഭാഗം രക്ഷിതാക്കള്‍ക്കായാണ് ശില്‍പ്പശാല നടന്നത്. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസ്സിന് അന്തിക്കാട് സ്‌റ്റേഷന്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എസ്. മണി, കൗണ്‍സിലര്‍മാരായ . എം.എ, പി.എച്ച്.ഡി ഡി.ലിറ്റ് മുരളീധരന്‍എം എസ്‌, എം.എ,

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്ഫെസ്റ്റിനു തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്ഫെസ്റ്റ് - 'ട്ടെക്‌ലെറ്റിക്സ് 2k 19' - പ്രശസ്ത സാമൂഹ്യ പ്രവർത്തകനും “ഹാം” റേഡിയോഗ്രാഫറുമായ മുരുകൻ നിർവഹിച്ചു. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീര ജവാന്മാർക്ക് മുൻപിൽ ഒരു നിമിഷം നിശബ്ദമായി ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ദേവമാതാ പ്രോവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ക്രൈസ്റ്റ് ആശ്രമാധിപൻ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ്

ഇരിങ്ങാലക്കുടയിൽ പുതിയ ജുഡീഷ്യൽ കോംപ്ലെക്സ് നിർമ്മാണണോദ്‌ഘാടനം 26ന്

ഇരിങ്ങാലക്കുട : ഏഴു നിലകളിലായി 168555 ചതുരശ്ര അടിയിൽ രൂപകൽപന ചെയ്ത ഇരിങ്ങാലക്കുട ജുഡീഷ്യൽ കോംപ്ലെക്സിന്റെ നിർമ്മാണ ഉദ്‌ഘാടനം നിലവിലെ സിവിൽ സ്റ്റേഷനിലെ കോർട്ട് കോംപ്ലെക്സിന് സമീപം ഫെബ്രുവരി 26 ചൊവ്വാഴ്ച രാവിലെ 9:30ന് പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവ്വഹിക്കുന്നു. നേരത്തെ മൂന്നു നിലകളിൽ വിഭാവനം ചെയ്തിരുന്ന ഈ കെട്ടിട സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് കണ്ട് പ്ലാൻ എസ്റ്റിമേറ്റ് എന്നിവ പുതുക്കി സമർപ്പിച്ചാണ് 29.25 കോടി

Top