കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം 24ന്

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വീടില്ലാത്ത വിദ്യാർത്ഥികൾക്ക് വീട് നിർമ്മിക്കുന്ന സഹപാഠിക്കൊരു സ്നേഹകൂട് പദ്ധതിയിലൂടെ നിർമ്മാണം പൂർത്തിയാക്കിയ വീടിന്‍റെ താക്കോൽദാനം ഫെബ്രുവരി 24 ഞായറാഴ്ച മൂന്നുമണിക്ക് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കും. പൂർവ്വവിദ്യാർത്ഥികൾ, സ്റ്റാഫ്, പി ടി എ, എൻ എസ് എസ് എന്നിവരുടെ സഹകരണത്തോടെയാണ് വീടുപണിക്കുള്ള 4 . 5 ലക്ഷം രൂപ സമാഹരിച്ച് വീടിന്റെ പണി പൂർത്തിയാക്കിയത്. പ്രൊഫസർ കെ

വടക്കുംകര ഗവൺമെന്‍റ് യു പി സ്കൂളിൽ 5 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണോദ്ഘാടനം നടത്തി

പൂമംഗലം : സംസ്‌ഥാന സർക്കാരിന്‍റെ 1000 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങൾ നടത്തുന്ന വടക്കുംകര ഗവൺമെന്‍റ് യു പി സ്കൂളിന്‍റെ 5 ക്ലാസ്സ്‌ മുറികളുടെ നിർമ്മാണോദ്ഘാടനം പ്രൊഫ കെ യു അരുണൻ എം എൽ എ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്‍റെ ഭാഗമായി 49 ലക്ഷം രൂപയാണ് പ്രവൃത്തിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. വടക്കുംകര ഗവണ്മെന്‍റ് യു പി സ്കൂളിൽ വച്ചു നടന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ലോക മാതൃഭാഷാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ലോക മാതൃഭാഷ ദിനാചരണത്തിന്‍റെ ഭാഗമായി തൃശൂർ ഡയറ്റിലെ അധ്യാപകനും എഴുത്തുകാരനുമായ സനോജ് രാഘവൻ മാതൃഭാഷയെ കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. മലയാള ഭാഷയെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ലോകസാഹിത്യത്തെ കുറിച്ചുമെല്ലാം സമഗ്രമായ അറിവ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകി. കുട്ടികളിൽ മാതൃഭാഷയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നതിനും സർഗാത്മകതയെ പരിപോഷപ്പിക്കുന്നതിനും, വായനാശീലം വളർത്തുന്നതിനും ഈ ക്ലാസ് ഏറെ പ്രയോജനപ്പെട്ടു. പ്രിൻസിപ്പൽ ഗോപകുമാർ, കെ ബി ബീന, ഷൈനി പ്രദീപ്‌, കെ വി

കെ എൽ ഡി സി ബണ്ട് സ്വകാര്യ വ്യക്തി കൈയേറിയതിൽ പരാതി

കിഴുത്താണി : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലെ കിഴുത്താണി പാലത്തിനു ചേർന്ന് കെ എൽ ഡി സി യുടെ ബണ്ട് സ്വകാര്യ വ്യക്തി കൈയേറി റോഡ് നിർമ്മാണം നടത്തുന്നതായി പരാതിഉയർന്നു. പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട് ഇത് സംബന്ധിച്ച് കെ എൽ ഡി സി ഓഫീസർക്ക് പരാതി നൽകി. യാതൊരു നിയമങ്ങൾ പാലിക്കാതെയാണ് സ്വകാര്യാ വ്യക്തി തന്റെ വീട്ടിലേക്കും മരമില്ലിലേക്കും കോൺക്രീറ്റ് വഴി സ്ഥാപിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഈ ബണ്ട് പുനഃസ്ഥാപിക്കണമെന്നും ഇതിന്റെ

കാസർക്കോഡ് ഇരട്ടക്കൊലപാതകം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുശോചന സദസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അനുശോചന സദസ് കെ പി സി സി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്‍റ് ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രെട്ടറിമാരായ ആന്റോ പെരുമ്പിള്ളി , സോണിയ ഗിരി ,ബ്ലോക്ക് ഭാരവാഹികളായ സുജ സജീവ്കുമാർ, എം.ആർ ഷാജു, എം എസ്

ഹൈസ്കൂൾ ഹയർ സെക്കൻഡറി ലയനത്തിനെതിരെ സായാഹ്ന ധർണ്ണ

ഇരിങ്ങാലക്കുട : ഹൈസ്കൂൾ ഹയർസെക്കൻഡറി ലയനത്തിനെതിരെ ഹയർസെക്കൻഡറി സംരക്ഷണസമിതി സായാഹ്ന ധർണ്ണ നടത്തി. ഡിസിസി വൈസ് പ്രസിഡൻറ് രാജേന്ദ്രൻ അരങ്ങത്ത് ധർണ്ണ ഉദ്ഘാടനംചെയ്തു. സംരക്ഷണസമിതി ചെയർമാൻ ഡോ മഹേഷ് ബാബു എൻ എസ് അധ്യക്ഷതവഹിച്ചു. കെ എ വർഗീസ് വിഷയാവതരണം നടത്തി. അഞ്ഞൂറോളം കറുത്ത ബലൂണുകൾ ആകാശത്തേക്ക് പറത്തി കൊണ്ട് ലയനം ആവശ്യപ്പെടുന്ന കമ്മിറ്റി റിപ്പോർട്ടിൽ ഉള്ള പ്രതിഷേധം അധ്യാപകർ രേഖപ്പെടുത്തി. യോഗത്തിൽ സന്തോഷ് ടി ഇമ്മട്ടി, ആന്റോ പി

ഗോൾഡൺ പാം പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രമായ “ഐ, ഡാനിയൽ ബ്ലേക്ക് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2016 ലെ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൺ പാം പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രമായ "ഐ, ഡാനിയൽ ബ്ലേക്ക് " ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 22 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. 59 കാരനായ മരപ്പണിക്കാരൻ ഡാനിയൽ ബ്ലേക്കിന് ഹ്യദയാഘാതം വന്ന് ജോലി ചെയ്യാൻ കഴിയാതെ വരുമ്പോൾ അർഹതയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് വേണ്ടി അധികാര സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ടി വരുന്നതും

Top