എടക്കുളം കൊലപാതകം മൂന്ന് പേര്‍ അറസ്റ്റില്‍ : കൊലചെയ്യപ്പെട്ടത് തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ വന്നയാള്‍

ഇരിങ്ങാലക്കുട : ഇപ്പോൾ അറസ്റ്റിലായ പ്രതികളിൽ ഒരാളുമായി കൊലചെയ്യപ്പെട്ട ബിബിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസങ്ങളിൽ സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു, ഇയാളെ ആക്രമിക്കാൻ തയാറായ സംഘത്തിന് മുന്നിൽ തര്‍ക്കം പറഞ്ഞ് തീര്‍ക്കാന്‍ വന്ന ബിബിനുമായി വീണ്ടും വാക്ക് തര്‍ക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമാണ് ഉണ്ടായത്. എടക്കുളം സ്വദേശികളായ പുതിയേടത്ത് വീട്ടില്‍ ജിതേഷ് മേനോന്‍ (27),ഓട്ടത്ത് വീട്ടില്‍ നിധിന്‍ കൃഷ്ണ(34),പഴംമ്പിള്ളി വീട്ടില്‍ അഭിലാഷ്(23) എന്നിവരാണ് ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസിന്റെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ എസ്

നിയമവിരുദ്ധമായി ഹർത്താൽ പ്രഖ്യാപിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ തക്കതായ ശിക്ഷ നൽകണം – ശക്തി സാംസ്കാരികവേദി

ഇരിങ്ങാലക്കുട : യാതൊരു മുന്നറിയിപ്പുമില്ലാതെ ഹൈക്കോടതി തീരുമാനംപോലും കാറ്റിൽപറത്തി ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തി യാത്രാസൗകര്യം നിഷേധിക്കുന്ന ഹർത്താലുകൾക്ക് മാതൃകാപരമായി ശിക്ഷ നൽകണമെന്ന് ശക്തി സാംസ്കാരികവേദി ആവശ്യപ്പെട്ടു. കക്ഷി രാഷ്ട്രീയ കുടിപ്പകകൾക്കനുസൃതമായി ജനദ്രോഹനടപടികൾ കൈക്കൊള്ളുന്നവർക്കെതിരെ ജാഗ്രത പുലർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വമേകാനുള്ള ബാധ്യത സർക്കാരിന്റെതാണെന്നും ശക്തി സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. കേരളം കുരുതിക്കളമാകാതിരിക്കുവാനുള്ള സത്വരനടപടികൾ ഉത്തരവാദപ്പെട്ടവർ കൈക്കൊള്ളണമെന്നും വേദി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ശക്തി സാംസ്കാരിക വേദി പ്രസിഡന്റ് ഉണ്ണികൃഷ്‌ണൻ കിഴുത്താനി അദ്ധ്യക്ഷത

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കോളേജ്തല ജനറൽ ക്വിസ് മത്സരം 20ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് 'ടെക്‌ഫെസ്ററ് ടെക്‌ലെറ്റിക്സ് 19 ' ന്‍റെ ഭാഗമായി നടക്കുന്ന കോളേജ്തല ജനറൽ ക്വിസ് മത്സരം 20-ാം തിയതി ബുധനാഴ്ച രാവിലെ 9 മണിക്ക് നടത്തുന്നു. സമ്മാനത്തുക 18,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് : 9446906191 , 9074813598

കല്ലേറ്റുംകര സബ്ബ്‌രജിസ്ട്രാർ ഓഫിസ് പുതിയ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്‌ഘാടനം ഇന്ന്

കല്ലേറ്റുക്കര : കല്ലേറ്റുംകര സബ്ബ്‌രജിസ്ട്രാർ ഓഫിസ് പുതിയ മന്ദിരത്തിന്‍റെ നിർമ്മാണ ഉദ്‌ഘാടനം ഫെബ്രുവരി 19 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും. സബ്ബ്‌രജിസ്ട്രാർ ഓഫിസിന്‍റെ ശിലാഫലകം അനാച്ഛദനം തൃശൂർ എം പി സി എൻ ജയദേവൻ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി

കേരള ബ്രാഹ്മണ സഭയുടെ ഭജനോത്സവം 24ന് ഗായത്രിഹാളിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : കേരള ബ്രാഹ്മണ സഭയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള ഭജനോത്സവം ഫെബ്രുവരി 24 ഞായറാഴ്ച ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ  സമ്പ്രദായ ഭജന 2019, രാധാ മാധവ കല്യാണോത്സവമായി ആഘോഷിക്കുന്നു. ബ്രഹ്മശ്രീ ഗോവിന്ദപുരം ജ്ഞാനേശ്വർ രാമകൃഷ്ണ ഭഗവതരുടെ നേതൃത്വത്തിലാണ് രാധാ മാധവകല്യാണോത്സവം അരങ്ങേറുന്നത് . രാവിലെ 8.30ന് വനിതാ വിഭാഗം അവതരിപ്പിക്കുന്ന സ്ത്രോത്ര പാരായണത്തോടെ പരിപാടികൾക്ക് തുടക്കമാകും. 9.30 മുതൽ തോടയ മംഗളം ഗുരുധ്യാനം ,അഷ്ടപദി പഞ്ചപദി , തരംഗം

ലഹരിമുക്ത കേന്ദ്രത്തിനായി കൈനില പിഷാരം സൗജന്യമായി കാറളം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിക്ക് ഭൂമി നൽകി

ഇരിങ്ങാലക്കുട : കുഞ്ഞുങ്ങളേയും സ്ത്രീകളേയും അനാഥരാക്കുന്ന മദ്യത്തിനേയും, മയക്കുമരുന്നിനേയും തടുത്തു നിറുത്തുന്നതിനും, അടിമപ്പെട്ടവരെ രക്ഷിക്കുന്നതിനും സേവാഭാരതി ഏറ്റെടുക്കുന്ന പ്രവർത്തനം മഹത്തരമാണ് എന്ന് പ്രമുഖ സിനിമ സംവിധായകൻ അലി അക്ബർ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സേവാഭാരതി ആരംഭിക്കുന്ന ലഹരിമുക്ത കേന്ദ്രത്തിനായി കൈനില പിഷാരം സൗജന്യമായി കാറളം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിക്ക് നൽകിയ ഭൂമി ഏറ്റെടുക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അലി അക്ബർ. സേവാഭാരതി സെക്രട്ടറി പി കെ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് പ്രകാശൻ കൈമാപറമ്പിൽ, കാറളം ഗ്രാമപഞ്ചായത്ത്

Top