താണിശ്ശേരി വിമല സെൻട്രൽ സ്കൂൾ രജത ജൂബിലിയുടെ നിറവിൽ

താണിശ്ശേരി : വിമല സെൻട്രൽ സ്കൂളിന്‍റെ 25 വർഷം ആഘോഷിക്കുന്നതിന്‍റെ തുടക്കം കുറിക്കുന്നതിനായി ചേർന്ന യോഗം ഇരിങ്ങാലക്കുട രൂപത വികാരി ജനറൽ ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. സ്കൂളിന്‍റെ ആദ്യ പ്രിൻസിപ്പൽ സിസ്റ്റർ മേഴ്‌സി പുല്ലൻ, ആദ്യ സ്ഥാപകയായ കോൺവെന്റ് മദർ ജോർജീന, ആദ്യ അദ്ധ്യാപിക മേഴ്‌സി ടി ജി, ആദ്യ ഡ്രൈവർ ലോനപ്പൻ, ആദ്യ അനധ്യാപിക റീന

റോഡരുകില്‍ കാന നിര്‍മ്മിക്കുന്നതിന് മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതിനാല്‍ സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു

അരിപ്പാലം : റോഡരുകില്‍ കാന നിര്‍മ്മിക്കുമ്പോള്‍ വണ്ടികളും ആളുകളും അപകടത്തില്‍പ്പെടാതിരിക്കാന്‍ വേണ്ട യാതൊരുവിധ മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിക്കാത്തത് മൂലം തോപ്പ് ചാമകുന്ന് റോഡില്‍ സ്‌കൂട്ടറടക്കം കാനയില്‍ വീണ് യുവാവിന് പരിക്കേറ്റു. തേപ്പ് സ്വദേശി ജെസ്റ്റിനാണ് പരിക്കേറ്റത്. സ്‌കൂട്ടര്‍ കാനയിലേക്ക് തലകീഴായി മറിഞ്ഞു. തോപ്പ് ചാമകുന്ന് റോഡില്‍ തോപ്പ് ഭാഗത്ത് നടക്കുന്ന കാനനിർമ്മാണ സ്ഥലത്താണ് സംഭവം. അപകടത്തില്‍ ജെസ്റ്റിന്റെ നട്ടെല്ലിന് പരിക്കേറ്റു. സമീപവാസികള്‍ ഓടിയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. നേരത്തെ അശാസ്ത്രീയ രീതിയിലാണ്

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തി

വെള്ളാങ്ങല്ലൂര്‍ : കാസർകോട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരൂപ്പടന്ന, പള്ളിനട, കോണത്ത്കുന്ന്, വെള്ളാങ്ങല്ലൂര്‍ ജംഗ്ഷനുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന , ധര്‍മ്മജന്‍ വില്ലാടത്ത് , അനില്‍ മാന്തുരുത്തി, എ.എ.മുസമ്മിൽ, കെ.എസ്. അബ്ദുള്ളക്കുട്ടി , ഗഫൂര്‍ മുളംപറമ്പില്‍, സി.കെ.റാഫി , ഇ.കെ.ജോബി, എം.എം.എ.നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Top