ഇഎസ്ഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ – ഇരിങ്ങാലക്കുട സേവാഭാരതി തിങ്കളാഴ്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട സാമൂഹ്യസേവനത്തിന്‍റെ ഭാഗമായി ഫെബ്രുവരി 18 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ സേവാഭാരതി ഓഫീസിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇഎസ്ഐ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും എന്ന വിഷയത്തിൽ തൃശൂർ ഇ എസ് ഐ റീജിയണൽ ഓഫീസ് അസിസ്റ്റൻറ് ഡയറക്ടർ ഗിരീഷ്‌, തൃശ്ശൂർ ഇഎസ്ഐ റീജിയണൽ ഓഫീസ് സോഷ്യൽ സെക്യൂരിറ്റി ഓഫീസർ ടി ചെക്കുട്ടി എന്നിവർ ക്ലാസുകൾ അവതരിപ്പിക്കും . കൂടുതൽ വിവരങ്ങൾക്ക് :

എം.ഈ.എസ്  മുകുന്ദപുരം താലൂക്ക് കമ്മറ്റി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

കടലായി : എം.ഈ.എസ്  മുകുന്ദപുരം താലൂക്ക് കമ്മിറ്റി  കൊച്ചിയിലെ  ക്യാന്‍കെയര്‍ കാന്‍സര്‍ കെയര്‍ സൊസെെറ്റിയുമായി സഹകരിച്ച് കടലായി റിംഗ് പ്ളാസ ഓഡിറ്റോറിയത്തിൽ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. വെള്ളാങ്ങല്ലുർ സെൻറ്  ജോസഫ് വികാരി ഫാ. സനീഷ് തെക്കേത്തല ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി . കടലായി മഹല്ല് ഖത്തീബ് അബ്ദുള്‍ ലത്തീഫ് അല്‍ഖാസിമി, കെ.കെ. കുഞ്ഞുമൊയ്തീന്‍, വി.എം. ഷെെന്‍,സലീം അറക്കല്‍, കെ.എ. മുഹമ്മദ്,

Top