ഡോക്ടറുടെ സേവനത്തോടു കൂടിയ കിടത്തി ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കാട്ടൂർ ആശുപത്രി ജനകീയ സംരക്ഷണ സമിതി പ്രതിഷേധ സംഗമം നടത്തി

കാട്ടൂർ : കാട്ടൂർ സർക്കാരാശുപത്രിയിൽ ഇരുപത്തിനാലുമണിക്കൂറും ഡോക്ടറുടെ സേവനത്തോടു കൂടിയ കിടത്തി ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആശുപത്രി ജനകീയ സംരക്ഷണ സമിതി ആശുപത്രി കവാടത്തിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ പരിപാടി മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഹാറൂൺ റഷീദ് ഉദ്ഘാടനം ചെയ്തു. സമരസമിതി പ്രസിഡണ്ട് ജോമോൻ വലിയ വീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂർ ആശുപത്രിയിൽ ഡോക്ടറുടെ സേവനത്തോടു കൂടിയ കിടത്തി ചികിത്സ നിർത്തലാക്കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ പ്രകാരം അറിയാൻ സാധിച്ചിട്ടുള്ളത്.

പായമ്മൽ ശ്രീ ശത്രുഘ്‌നസ്വാമി ക്ഷേത്രോത്സവം 21ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പായമ്മൽ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിൽ ഫെബ്രുവരി 21 വ്യാഴാഴ്ച നടക്കുന്ന തിരുവുത്സവത്തിന്റെ കൊടിയേറ്റം 18-ാം തിയ്യതി തിങ്കളാഴ്ച നടക്കും. തിരുവുത്സവദിനത്തിൽ രാവിലെ 5 മണിക്ക് മഹാഗണപതിഹോമവും 8 മണിക്ക് ശ്രീഭൂതബലി തുടർന്ന് ആനകളോടുകൂടിയ കാഴ്ച ശീവേലിയും കലാമണ്ഡലം ശിവദാസൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന മേളവും ഉണ്ടായിരിക്കും. വൈകീട്ട് 4 ന് ആറാട്ടുപുഴ പ്രദീപ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, രാത്രി 8 മണിക്ക് ആനകളോടുകൂടിയ വിളക്കിന് എഴുന്നള്ളിപ്പ്

ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നിർമ്മിച്ച പുതിയ ശുചിമുറി ബ്ലോക്കിന്‍റെ സമർപ്പണം നടന്നു

ഇരിങ്ങാലക്കുട : ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ നിർമ്മിച്ച പുതിയ ശുചിമുറി ബ്ലോക്കിന്‍റെയും വിദ്യാർത്ഥി ഹോസ്റ്റലിലേക്ക് പുതിയതായി പണിതീർത്ത കട്ടിലുകളുടെയും സമർപ്പണ ഉദ്ഘാടനം കലാനിലയം പ്രസിഡണ്ട് കെ രാജഗോപാൽ നിർവഹിച്ചു. സെക്രട്ടറി സതീഷ് വിമലൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ എസ് പത്മനാഭൻ, ട്രഷറർ എം ശ്രീകുമാർ, ഭരണസമിതി അംഗങ്ങളായ വിജയൻ ചിറ്റേത്ത്, ഇന്ദിരാദേവി ടീച്ചർ, എം മുകുന്ദൻ, പ്രിൻസിപ്പാൾ എം എൻ ഹരിദാസ് എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും

ഇരിങ്ങാലക്കുട നഗരസഭയിൽ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഇല്ലാതായിട്ട് മാസങ്ങൾ , വേനൽ കടുത്തതോടെ പ്രതിസന്ധി രൂക്ഷം

ഇരിങ്ങാലക്കുട : വിവിധ ആവശ്യങ്ങൾക്കായി ഇരിങ്ങാലക്കുട നഗരസഭയിൽ എത്തുന്ന പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഇല്ലാതായിട്ട് മാസങ്ങളാകുന്നു. നഗരസഭ ഫ്രണ്ട് ഓഫീസിനുസമീപം സ്വകാര്യസ്ഥാപനം സ്ഥാപിച്ചിരുന്ന കുടിവെള്ള സംവിധാനം പ്രവർത്തനരഹിതമായത് ശരിയാക്കാൻ ഇതുവരെ നഗരസഭ നടപടി കൊള്ളാത്തതാണ് ഈ വേനലിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. കൗൺസിലിൽ ഈ വിഷയം ഉന്നയിച്ചതാണെന്നും എന്നാൽ നഗരസഭാ ചെയർപേഴ്സൻ ഇതിനെ നിസ്സാരമായി തള്ളിക്കളയുകയാണ് ഉണ്ടായതെന്നും കൗൺസിലർ സിസി ഷിബിൻ ആരോപിക്കുന്നു, നഗരസഭയിൽ ഓഫീസ് ആവശ്യങ്ങൾക്ക് എത്തുന്ന പലർക്കും ഇവിടെ

വെള്ളക്കരം : സൗജന്യ അപേക്ഷകൾ പുതുക്കേണ്ട തിയ്യതി 28 വരെ

ഇരിങ്ങാലക്കുട : കേരള ജല അതോറിറ്റി ഇരിങ്ങാലക്കുട സബ് ഡിവിഷന് കീഴിൽ വരുന്ന ഇരിങ്ങാലക്കുട നഗരസഭ, പൊറത്തിശ്ശേരി, പടിയൂർ, പൂമംഗലം, കാറളം, വേളൂക്കര മുരിയാട് പഞ്ചായത്തുകളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളതും വെള്ളക്കരം സൗജന്യ അപേക്ഷ നൽകിയിട്ടുള്ളതുമായ ഉപഭോക്താക്കൾക്ക് തങ്ങളുടെ റേഷൻകാർഡ്, കൺസ്യൂമർ കാർഡ്, വില്ലേജിൽ കരമടച്ച രസീത്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ ഉപഭോക്താവ് നേരിട്ട് ഹാജരായി അപേക്ഷ പുതുക്കേണ്ടത് തീയതി ഫെബ്രുവരി 28 തീയതി

കിഴുത്താണി മനപ്പടി ലിങ്ക് റോഡ് കാനനിർമ്മാണോദ്‌ഘാടനം

കിഴുത്താണി : ജില്ലാപഞ്ചായത്ത് 17. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കാറളം 8-ാം വാർഡിലെ കിഴുത്താണി മനപ്പടി ലിങ്ക് റോഡിന്‍റെ കാന നിർമ്മാണോദ്‌ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ കെ ഉദയപ്രകാശ്, നിർവ്വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മല്ലിക ചാത്തുക്കുട്ടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പ്രസാദ്, മുൻ പ്രസിഡണ്ട് കെ എസ് ബാബു, കെ കെ

Top