ആളൂർ പഞ്ചായത്ത് പ്ലാസ്റ്റിക്-മാലിന്യമുക്ത യജ്ഞം ആരംഭിച്ചു

ആളൂർ : ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച ആളൂർ പഞ്ചായത്തിലെ പഞ്ചായത്തു തല പ്ലാസ്റ്റിക്-മാലിന്യമുക്ത യജ്ഞം ,പഞ്ചായത്തിലെ ഒന്നാം വാർഡ്  മെമ്പർ ഷാജൻ കള്ളിവളപ്പിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.ടി.പി.ആന്റോ തണ്ടിയെക്കലിന്റെ വസതിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുകൊണ്ടു പഞ്ചായത്തു വൈസ് പ്രസിഡന്റ് എ.ആർ.ഡേവിസ് യജ്ഞം ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് മെമ്പർ അംബിക ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർ പേഴ്സൺ രതി സുരേഷ് ആമുഖ പ്രഭാഷണം നടത്തി .ബ്ളോക് മെമ്പർ ഷൈനി

മഹാത്മാ എൽ പി യു പി സ്കൂൾ 59-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : മഹാത്മാ എൽ പി യു പി സ്കൂൾ 59-ാം വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും മാതൃദിനവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്‌ഘാടനം നിർവ്വഹിച്ചു. മഹാത്മാ എഡ്യൂക്കേഷൻ ട്രസ്റ്റി ചെയർമാൻ എം പി ഭാസ്‌ക്കരൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ പ്രജിത സുനിൽകുമാർ ഫോട്ടോ അനാച്ഛാദനം നടത്തി. എൽ എസ് എസ്, യു എസ് എസ് വിജയികളെ അനുമോദിക്കലും എൻഡോവ്മെന്റ് വിതരണവും

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിൽ പുതിയ ഇനം ചിലന്തിയെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ജൈവവൈവിധ്യ ഗവേഷണകേന്ദ്രം മേധാവി ഡോ സുധീർ കുമാർ എ വിയുടെ നേതൃത്വത്തിൽ കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സാമ്പത്തിക സഹായത്തോടെ നടത്തിയ പഠനത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ എന്നും പുതിയ ഇനം ചിലന്തിയെ കണ്ടെത്തി. ഗവേഷണ വിദ്യാർത്ഥികളായ സുധിൻ പി പി, നഫിൻ കെ എസ്, സുമേഷ് എൻ വി എന്നിവരും ഈ കണ്ടുപിടുത്തത്തിൽ പങ്കാളികളായി. പുതിയ ഇനം ചിലന്തി വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തിൽ നിന്നാണ്

നാരായണൻകുട്ടി കർത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു നീക്കുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ബിജെപി

ഇരിങ്ങാലക്കുട : ഭാരതീയ ജനതാപാർട്ടി എകെപി ജംഗ്ഷൻ ബൂത്ത് കമ്മിറ്റി നിർമ്മിച്ച നാരായണൻകുട്ടി കർത്ത സ്മാരക കാത്തിരിപ്പ് കേന്ദ്രം അനുമതിയില്ലാതെ നിർമ്മിച്ചെന്നാരോപിച്ച് പൊളിച്ചു മാറ്റുവാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റി പ്രതിഷേധിച്ചു. ചെമ്മണ്ട പൊറത്തിശ്ശേരി സിവിൽസ്റ്റേഷൻ പ്രദേശത്തേക്കുള്ള ബസ് യാത്രക്കാർക്കും ഇരിങ്ങാലക്കുട ആയുർവേദ ആശുപത്രിയിലെ സന്ദർശകർക്കും തണൽ ഒരുക്കുന്നതിന് വേണ്ടിയാണ് ബിജെപി പ്രവർത്തകർ ബസ്റ്റോപ്പ് നിർമ്മാണം നടത്തിയത്. ജനങ്ങൾക്ക് ഉപകാരപ്രദമായി ആർക്കുംതന്നെ ദോഷമില്ലാതെ നിർമ്മിച്ചിട്ടുള്ള ഈ കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിനു

എടതിരിഞ്ഞി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ 20ന് നടക്കുന്ന തിരുവുത്സവത്തിനു കൊടിയേറി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച് ഡി എച്ച് ഡി പി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി 20 ബുധനാഴ്ച നടക്കുന്ന തിരുവുത്സവത്തിന്‍റെ കൊടിയേറ്റം ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര നിർവഹിച്ചു. ഫെബ്രുവരി 20 ബുധനാഴ്ച തിരുവുൽസവദിനത്തിൽ പുലർച്ചെ നാലിന് നിർമ്മാല്യദർശനം, തുടർന്ന് മഹാഗണപതിഹോമം, പഞ്ചവിംശതി, കലശാഭിഷേകം എന്നിവയും ഉണ്ടായിരിക്കും. 11 :45 മുതൽ കാവടി വരവ്, നാലിന് കാഴ്ചശീവേലി, വൈകീട്ട് 7 :30ന് ദീപാരാധനയും അത്താഴപൂജയും ഉണ്ടായിരിക്കും. രാത്രി 12 :15

ക്രൈസ്റ്റ് വോളിബോൾ ടൂർണ്ണമെന്‍റ് സെമിയിലേക്ക്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് ഇരിങ്ങാലക്കുട അണിയിച്ചൊരുക്കുന്ന 44 -ാമത് ഓ എസ ഓ വോളീബോൾ ടൂർണമെന്‍റ് സെമി പോരാട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എംഎ കോളേജ് കോതമംഗലം എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയെ പരാജയപെടുത്തി കൊണ്ടു സെമിയിലേക്ക് പ്രവേശിച്ചപ്പോൾ മറുപക്ഷത്തു ശ്രീശങ്കരസംസ്കൃത യൂണിവേഴ്സിറ്റി കാലടിയെ മൂന്ന് സെറ്റുകൾക്ക് പരാജയപെടുത്തി കൊണ്ടു ആതിഥേയരായ ക്രൈസ്റ്റ് കോളേജ് സെമിയിലേക്ക് എൻട്രി നേടി. അവസാന

കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ വരവറിയിച്ച് ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര നടത്തി

ഇരിങ്ങാലക്കുട : കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ വരവറിയിച്ച് ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര നടത്തി. മണ്ഡലം പ്രസിഡന്‍റ് ജോസഫ്‌ ചാക്കോയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം സ്വീകരണ നഗരിയായ പൂതംകുളം മൈതാനത്ത് സമാപിച്ചു. എൽ ഡി ആന്റോ, എം.ആർ ഷാജു, ജോസ് മാമ്പിള്ളി, സിജു കെ.വൈ, എ.സി സുരേഷ്, ചന്ദ്രൻ കെ.കെ, തോമസ് കോട്ടോളി, ജയ്സൻ പാറേക്കടൻ, എൻ.കെ സണ്ണി,

Top