പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ഉപകരണങ്ങൾ കൈമാറി

പൊറത്തിശ്ശേരി : പ്രളയം പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഫൈസർ ഇന്ത്യ ലിമിറ്റഡ്, അമേരികെയേഴ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി 25 ലക്ഷം രൂപ വിലവരുന്ന ലാബ് ഉപകരണങ്ങൾ ഫൈസർ സി ഇ ഓ , എസ് ശ്രീധർ, അമേരികെയേഴ്‌സ് ലിമിറ്റഡ് സർവീസ് ഡയറക്ടർ ഓപ്പറേഷൻ അഹിർബാൾ മിത്ര എന്നിവർ ചേർന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ ജെ റീനയ്ക്ക് കൈമാറി. നഗരസഭ ആരോഗ്യ

മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനോത്സവം 15 മുതൽ 17 വരെ

നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 15,16,17 തിയ്യതികളിലായി ആഘോഷിക്കുന്നു. വെള്ളി, ശനി രാവിലെ 5ന് നിർമാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ. 15ന് വൈകീട്ട് ആറേകാലിന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, ശുദ്ധി, ഹോമങ്ങൾ, നൃത്തസന്ധ്യ, ശാസ്ത്രീയസംഗീതം, വിവിധയിനം കലാപരിപാടികൾ എന്നിവയും . 16-ാം തിയ്യതി രാവിലെ ശുദ്ധി, ധാര, പ ഞ്ചകം, പഞ്ചഗവ്യം, ഉച്ചപൂജ. വൈകീട്ട് 6.30ന്.നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, നൃത്തസന്ധ്യയും ഞായറാഴ്ച രാവിലെ നാലരയ്ക്ക് നിർമാല്യ

എസ്.എൻ.ജി.എസ്.എസ്. യു.പി സ്കൂളിൽ കെട്ടിട നിർമ്മാണോദ്ഘാടനം

എടക്കുളം : എടക്കുളം എസ്.എൻ.ജി.എസ്.എസ്. യു.പി എസിൽ സർക്കാർ ചലഞ്ച് ഫണ്ടിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപയുടെ സ്കൂൾ കെട്ടിട നിർമ്മാണത്തിന്റെ നിർമ്മാണോദ്ഘാടനം . എം.എൽ.എ പ്രൊഫ.കെ.യു അരുൺ മാസ്റ്റർ നിർവ്വഹിച്ചു. മാനേജ്മെന്‍റ് വിഹിതമായ 25 ലക്ഷം രൂപയും സർക്കാർ വിഹിതമായ 25 ലക്ഷം രൂപയും ചേർത്താണ് പദ്ധതി പൂർത്തീകരിക്കേണ്ടത്. സ്കൂൾ മാനേജർ കെ.വി.ജിന രാജദാസൻ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥി ഡോ. പുഷ്പ സുഗതൻ മുഖ്യാതിഥിയായി. പൂമംഗലം ഗ്രാമ

റോട്ടറി സെൻട്രൽ ക്ലബ് ബ്ലഡ് ഡൊണേഷൻ നടത്തി

ഇരിങ്ങാലക്കുട :  ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് റോട്ടറി സെൻട്രൽ ക്ലബ് രക്തദാന ക്യാമ്പ് നടത്തി. റോട്ടറി അസിസ്റ്റന്റ് ഗവർണ്ണർ മേജർ ജനറൽ പി വിവേകാനന്ദൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് ടി എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജി ജി ആർ എ ഡി ഫ്രാൻസിസ്, കോക്കാട്ട് ഷാജു ജോർജ്ജ്, ടി ജെ പ്രിൻസ്, സി ഡി ജോണി, സി ജെ സെബാസ്റ്റ്യൻ, മധു, അനിൽ മാത്യു,

ഇലക്ട്രോണിക്‌സ് വേസ്റ്റ് സംസ്കരിക്കുന്നതിന്‍റെ ഭാഗമായി ഇ വേസ്റ്റ് കളക്റ്റ് ചെയുന്നു

ആളൂർ : കേരള സർക്കാർ ഇലക്ട്രോണിക്‌സ് വേസ്റ്റ് സംസ്കരിക്കുന്നതിന്റെ ഭാഗമായി ഭാഗമായി ഫെബ്രുവരി 15-ാം തിയ്യതി വെള്ളിയാഴ്ച ആളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലും കൊമ്പിടി ജില്ലാ വിപണന കേന്ദ്രത്തിലും ( കൃഷി ഭവൻ പരിസരം ) 11 മണി മുതൽ 2 മണി വരെ ഇ വേസ്റ്റ് കളക്റ്റ് ചെയ്യുന്നാതായിരിക്കും എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

‘ഓൺ ബോഡി ആന്റ് സോൾ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 90-ാമത് അക്കാദമി അവാർഡിനായി മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംഗേറിയൻ ചിത്രമായ 'ഓൺ ബോഡി ആന്റ് സോൾ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. അറവ് ശാലയിൽ മാനേജർ ആയി ജോലി നോക്കുന്ന മധ്യവയസ്കനായ എൻഡ്രെ, ഹൈജീൻ ഇൻസ്പെക്ടർ ആയി എത്തുന്ന സുന്ദരിയായ മരിയ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾ. ഇരുവരുടെയും രാത്രി

പടിയൂരിലെ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം അവസാനിപ്പിക്കുക – എ ഐ വൈ എഫ്

പടിയൂർ : പടിയൂരിലെ സമാധാന അന്തരീക്ഷത്തെ തകർക്കുന്ന സാമൂഹ്യ ദ്രോഹികളെ ഒറ്റപ്പെടുത്തണമെന്നും പോലീസ് ഇവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നും എ ഐ വൈ എഫ് പടിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ എ ഐ എസ് എഫ് മണ്ഡലം പ്രസിഡണ്ട് പി എസ് മിഥുന്‍റെ വീട്ടിലേക്ക് കല്ലെറിഞ്ഞ് ജനൽചില്ലുകൾ പൊട്ടുകയുണ്ടായി. കുറേ നാളുകളായി ശാന്തമായിരുന്ന പടിയൂരിൽ ഗുണ്ടകളുടേയും സാമൂഹ്യ ദ്രോഹികളുടേയും ഇത്തരം ചെയ്തികൾ ആശങ്ക പടർത്തുന്നുണ്ട്. പോലീസ്

ചോദ്യപേപ്പറിന്‍റെ മാറുന്ന ഘടനക്കനുസരിച്ച് പഠനം ക്രമീകരിക്കുവാൻ സിവിൽ സർവീസ് പഠിതാക്കൾ ശ്രദ്ധിക്കണം – അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ജയാകാന്ത് ഐ ആർ എസ്

ഇരിങ്ങാലക്കുട : ചോദ്യപേപ്പറിന്‍റെ മാറുന്ന ഘടനക്കനുസരിച്ച് പഠനം ക്രമീകരിക്കുവാൻ സിവിൽ സർവീസ് പഠിതാക്കൾ ശ്രദ്ധിക്കണമെന്നു സിവിൽ സർവീസ് പഠിതാക്കൾക്കായി ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ സംഘടിപ്പിച്ച വിദ്യാസാഗരം വേദിയുടെ 48 -ാമത് എഡിഷനിൽ പങ്കെടുത്ത് കൊണ്ട് അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ജയാകാന്ത് ഐ ആർ എസ് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞ അദ്ദേഹം അക്കാദമി നടത്തിയ ഒമ്പതാമത് സിവിൽ സർവീസ് മോഡൽ പരീക്ഷയും ആദ്യമൂന്നു സ്ഥാനങ്ങൾ

പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്‍റ് യു പി സ്കൂളിൽ കുട്ടികളുടെ പാർക്കിന്‍റെയും പുതിയ കെട്ടിട നിർമ്മാണോദ്‌ഘാടനവും 15ന്

ഇരിങ്ങാലക്കുട : മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവൺമെന്റ് യു പി സ്കൂളിൽ ഫെബ്രുവരി 15 ന് കുട്ടികളുടെ പാർക്കിന്‍റെ നിർമ്മാണണോദ്‌ഘാടനം എം പി സി എൻ ജയദേവനും പുതിയ കെട്ടിട നിർമ്മാണോദ്‌ഘാടനം എം എൽ എ പ്രൊഫ. കെ യു അരുണനും നിർവ്വഹിക്കും. ഇതിനോട് അനുബന്ധിച്ച് "മലയാണ്മ" ആർട്ട് പോർട്രെയ്റ്റ് ഗ്യാലറിയുടെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ ബിജു ലാസറും "ദർപ്പണം" ശാസ്ത്രപാർക്കിന്റെ

യൂത്ത് കോൺഗ്രസ് ഷുഹൈബ് രക്തസാക്ഷിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് രക്തസാക്ഷിദിനം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അജോ ജോൺ ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി അസറുദീൻ കളക്കാട് അധ്യക്ഷത വഹിച്ചു. സന്ദീപ് ചന്ദ്രൻ, അസ്‌കർ കളക്കാട്, ശിരോജ് കളക്കാട്, വിൽസൺ, സിയാദ്കളക്കാട്, ലിവിൻ വിൻസെന്റ്, സുകു വെള്ളാനിക്കാരൻ എന്നിവർ പങ്കെടുത്തു.

Top