ഇരിങ്ങാലക്കുടയിലെ പ്രഥമ ദേശീയ പുസ്തകോത്സവത്തിനു ലോഗോ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സാമൂഹ്യ സേവന രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇടപെട്ടു പ്രവർത്തിക്കുന്ന സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലാദ്യമായി ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പുസ്തകോത്സവമായാ "ഇരിങ്ങാലക്കുട ബുക്ക് ഫെസ്റ്റിവലിന്‍റെ " ഭാഗമായി മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു. ഫെബ്രുവരി 25ന് മുമ്പായി ലോഗോ ഇമെയിൽ വിലാസത്തിൽ ലഭിക്കണമെന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 3001 രൂപ സമ്മാനം നൽകുമെന്നും സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ സമദ്, ജനറൽ

മുസ്ലീം ലീഗിന്റെ പേര് നിരോധിക്കണം – എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി

ഇരിങ്ങാലക്കുട : രാഷ്ട്രീയ പാർട്ടികൾ മത-സാമുദായിക സംഘടനകളുടെ പേര് കൂട്ടി ചേർത്ത് ഉപയോഗിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യം എന്നതിനാൽ , ഒരു മത വിഭാഗത്തെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നു എന്ന ധ്വനി ഉയർത്തുന്നതിനാൽ മുസ്ലീം ലീഗ് എന്ന പാർട്ടിയുടെ പേരിലെ മുസ്ലീം ഒഴിവാക്കുന്ന നടപടികൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. പാർട്ടിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഢലം

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി നിർമ്മിച്ചു നൽകുന്ന വീടിന്‍റെ കട്ടിലവെപ്പ് നടന്നു

ചെമ്മണ്ട : ഇരിങ്ങാലക്കുട സേവാഭാരതി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെമ്മണ്ടയിൽ രമണിമാളിയേക്കലിന് നിർമിച്ച് നൽകുന്ന വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹകാര്യവാഹ് എം .രാധാകൃഷ്ണൻ , കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ്, സേവാഭാരതി പ്രസിഡണ്ട്ര കെ രവീന്ദ്രൻ, ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ, മഹാരാജാസ് കോളേജ് റിട്ട. പ്രൊഫ. ഉമാദേവി, കൃപേഷ് ചെമ്മണ്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ പഠനോത്സവം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽപി സ്കൂളിൽ പഠനോത്സവം ഇരിങ്ങാലക്കുട മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ ബിജു ലാസർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി. ജീസ് റോസ്, പിടിഎ പ്രസിഡണ്ട് പി വി ശിവകുമാർ, എസ് ആർ ജി കൺവീനർ ആലീസ് ജെകെ, ബി ആർ സി ട്രെയിനർ ആലിസ് ടീച്ചർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ അക്കാദമിക്ക് കഴിവുകളുടെയും സർഗാത്മക കഴിവുകളുടെയും പ്രദർശനവും നടത്തി.

വി.ടി.ഭട്ടതിരിപ്പാട് അനുസ്മരണം നടത്തി

ഇരിങ്ങാലക്കട : യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള നവോത്ഥാന നായകരിൽ പ്രമുഖനായ വി.ടി.ഭട്ടതിരിപ്പാടിന്റെ 37ാം ചരമവാർഷിക ദിനം ആചരിച്ചു.യോഗത്തിൽ മേഖല പ്രസിഡണ്ട് കൃഷ്‌ണാനന്ദബാബു അദ്ധ്യക്ഷത വഹിച്ചു. സി. അച്ച്യുതമേനോൻ സ്മാരക ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ വി.ടി.യുടെ കൃതികളുടെ മൂല്യങ്ങളെ കുറിച്ച് ചർച്ചകൾ നടന്നു. .അഡ്വ രാജേഷ് തമ്പാൻ - റഷീദ് കാറളം, രാധാകൃഷ്ണൻ വെട്ടത്ത്, നിഷബാലകൃഷ്ണൻ, എം.സി രമണൻ എന്നിവർ സംസാരിച്ചു.

ക്രൈസ്റ്റ് കോളേജിൽ സ്പോർട്സ് ഇഞ്ചുറി മാനേജ്‌മെന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഓർത്തോപീഡിക്, ഫിസിയോ തെറാപ്പി ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്ററിന്‍റെ സഹകരണത്തോടെ സ്പോർട്സ് ഇഞ്ചുറി മാനേജ്‌മന്‍റ് എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സെമിനാർ ഹാളിൽ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് അസ്സോസിയേറ്റ് പ്രൊഫസർ ഡോ.ടി വിവേകാനന്ദൻ, ഒ എസ് എ വൈസ് പ്രസിഡന്റ് ജെയ്സൺ പാറേക്കാടൻ,

Top