ഷഷ്ടിയോടനുബന്ധിച്ച് പോലീസിന്‍റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ 2 യുവാക്കൾ പിടിയിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞദിവസം രാത്രി കൊല്ലാട്ടി ഷഷ്ഠി മഹോത്സവത്തിനിടെ പോലീസിന്‍റെ ഔദ്യേഗിക കൃത്യത്തിന് തടസ്സം സൃഷ്ടിച്ച 2 യുവാക്കൾ പിടിയിൽ. കോമ്പാറ സ്വദേശി പയ്യപ്പിള്ളി വീട്ടിൽ അജിത്ത് (25 ), കനാൽ ബേസ് കോളനിയിൽ താമസിക്കുന്ന ചെതലൻ വീട്ടിൽ ബിജോ ബേബി (25) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറും, എസ്സ് .ഐ . ബിബിൻ സി.വിയും ചേർന്ന് അറസ്റ്റു ചെയ്തു. ഷഷ്ഠി ദിവസം രാത്രി 12 മണിക്ക്

ആളൂർ ഗ്രാമപഞ്ചായത്തിലെ 2019-20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

ആളൂർ : ആളൂർ ഗ്രാമ പഞ്ചായത്തിൽ 2019 -20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡണ്ട് എആർ ഡേവിസ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അംബിക ശിവദാസൻ, കെ എംമുജീബ്, ടി വി ഷാജു, സ്റ്റെല്ല വിൽസൺ, മിനി ജോൺസൺ, എന്നിവർ ചർച്ചയിൽ സംസാരിച്ചു. ബഡ്ജറ്റിൽ ഉൽപ്പാദന മേഖലയ്ക്ക് 18129940 രൂപയും, സേവന മേഖലയ്ക്ക് 66410609 രൂപയും പശ്ചാത്തല മേഖലയ്ക്ക് 16762030 രൂപയും, മെയിൻറനൻസ്

കൂടൽമാണിക്യം ക്ഷേത്ര പ്രതിഷ്ഠാദിനം ഞായറാഴ്ച

ഇരിങ്ങാലക്കുട :  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഈവർഷത്തെ പ്രതിഷ്ഠാദിനം ഫെബ്രുവരി പതിനേഴാം തീയതി ഞായറാഴ്ച ആഘോഷിക്കുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് 14-ാം തീയതി മുതൽ ശുദ്ധി കർമങ്ങൾ ആരംഭിക്കുന്നു. കലാശാഭിഷേകങ്ങൾ, അന്നദാനം എന്നീ വഴിപാടുകൾ ഭക്തജനങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. പ്രതിഷ്ഠാദിനത്തിന് ഉച്ചപൂജയ്ക്കുശേഷം ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദഊട്ടും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് പഞ്ചാരിമേളം, നൃത്തനൃത്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

Top