വല്ലക്കുന്നിൽ അപകടങ്ങൾ വിട്ടൊഴിയുന്നില്ല, നിയന്ത്രണം തെറ്റിയ കാർ മരത്തിൽ ഇടിച്ചുതകർന്നു

വല്ലക്കുന്ന് : ഇരിങ്ങാലക്കുട- പോട്ട സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ അപകടങ്ങൾ ഇപ്പോഴും തുടർകഥ. തിങ്കളാഴ്ച രാത്രി പത്തരയോടെ കൂടി കല്ലേറ്റുംകര ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാർ തൊമ്മാന പാടത്തിനു സമീപം വല്ലക്കുന്ന് ഇറക്കത്ത് നിയന്ത്രണംതെറ്റി സമീപത്തെ പുളിമരത്തിൽ ഇടിച്ചുതകർന്നു. കാറിലുണ്ടായിരുന്ന രണ്ടുപേർ അപകടങ്ങൾ കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തകർന്നു കിടന്ന സംസ്ഥാനപാത മാസങ്ങൾക്കു മുൻപാണ് റീടാർ ചെയ്തത് . വാഹനങ്ങൾക്ക് ഇവിടെ അമിതവേഗതയാണ് എന്ന പരാതി നിലനിൽക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ

ഇ-മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വഴി വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ ആദ്യ ഇ-മാലിന്യ മുക്ത ജില്ലയാകുന്നതിനായി തൃശൂർ ജില്ലാ ഭരണകൂടവും ഇരിങ്ങാലക്കുട നഗരസഭയുമായി ചേർന്ന് ഫെബ്രുവരി 13, 14, 15 തീയ്യതികളിൽ നഗരസഭാ പരിധിയിൽ വരുന്ന വാർഡുകളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ ( ഇലക്ടോണിക്സ്, ഇലക്ട്രിക്ക്, ഹസാർഡസ് മാലിന്യങ്ങൾ) ഹരിത കർമ്മ സേനാംഗങ്ങൾ വഴി വീടുകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നു. ഇതു കൂടാതെ മേൽ ദിവസങ്ങളിൽ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും മേഖലാഓഫീസിലും ഇ-മാലിന്യങ്ങൾക്കായി രാവിലെ 10 മുതൽ വൈകീട്ട്

കൊല്ലാട്ടി അമ്പലത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതി സംഭാര വിതരണം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊല്ലാട്ടി അമ്പലത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ സംഭാര വിതരണം എസ് എൻ ബി എസ് പ്രസിഡന്റ് വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി അംഗങ്ങളായ പി കെ ഭാസ്കരൻ ,എം .സുധാകരൻ, സത്യൻ, ഷിബു, രാഗേഷ്, ശ്രീജേഷ്, മധു എന്നിവർ നേതൃത്വം നൽകി.

മുകുന്ദപുരം പബ്ലിക്ക് സ്കൂളിൽ 16 -ാമത് വാർഷികദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മുകുന്ദപുരം പബ്ലിക് സ്കൂളിൽ 16 -ാമത് വാർഷികദിനം “ഫീലിയ” സ്കൂൾ മാനേജ്‌മന്റിന്റെയും രക്ഷിതാക്കളുടെയും സഹായ സഹകരണത്തോടെ ഭംഗിയായി ആഘോഷിച്ചു. ഡോ . ഇ.പി. യെശോദരൻ ഉദ്‌ഘാടനം നിർവഹിച്ചു . മണപ്പുറം എം. ഡി. . വി . പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം സ്കൂളുകളുടെ ഡയറക്ടർ ഡോ.ഷാജി മാത്യു മുഖ്യ സന്ദേശം നൽകി. മണപ്പുറം ഫൌണ്ടേഷൻ സി ഇ ഒ പവൽ പൊദേർ സന്ദേശം നൽകി

ഫാദർ ഡോക്ടർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ്, ഡോക്ടർ സി കൃഷ്ണന് സമർപ്പിച്ചു

ഇരിങ്ങാലക്കുട : വിദ്യാർത്ഥികളെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് മികച്ച അധ്യാപകരുടെ ധർമ്മമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അൽഫോൺസ് കണ്ണന്താനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ സ്മരണക്കായി ഏർപ്പെടുത്തിയ ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡ് കോടഞ്ചേരി കോളേജ് അദ്ധ്യാപകൻ ഡോക്ടർ സി കൃഷ്ണന് സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ പക്ഷത്ത് ഉറച്ചുനിന്നു പ്രവർത്തിച്ച ദീർഘവീക്ഷണമുള്ള മികച്ച അധ്യാപകനായിരുന്നു തെക്കനച്ഛനെന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ

ആനന്ദപുരം ഗവൺമെൻറ് യു.പി സ്കൂളിൽ ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി

ആനന്ദപുരം : ആനന്ദപുരം ഗവൺമെൻറ് യു.പി സ്കൂളിൽ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ശീതകാല പച്ചക്കറികളുടെ വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് കെ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. പി ടി എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ടി എസ് സ്വാഗതവും സ്കൂൾ ലീഡർ ദേവിചന്ദന നന്ദിയും പറഞ്ഞു.

Top