പൂമംഗലം ഇനി സമ്പൂർണ ഭക്ഷ്യസുരക്ഷാ ഗ്രാമപഞ്ചായത്തായി മാറ്റാൻ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തായി മാറ്റാൻ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ പൂമംഗലം ഗ്രാമപഞ്ചായത്തിനെ കേരള സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് ദത്തെടുക്കുന്നു. വിഷമില്ലാത്ത, മാലിന്യമില്ലാത്ത, രാസവസ്തുക്കളില്ലാത്ത, ശുദ്ധമായ ഭക്ഷണം ഏവർക്കും ലഭ്യമാക്കാനുള്ള ഭക്ഷ്യസുരക്ഷാവകുപ്പ് പദ്ധതിപ്രകാരമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇരിങ്ങാലക്കുട സർക്കിൾ വിവിധ പരിപാടികൾ ആവിഷ്കരിക്കുന്നത്. ഇതിൻറെ ഭാഗമായി ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ 10:30ന് പൂമംഗലം ഗ്രാമപഞ്ചായത്ത് ഹാളിൽ കുടുംബശ്രീ അംഗൻവാടി അംഗങ്ങൾ ഭക്ഷ്യസുരക്ഷാ ക്ലാസുകൾ സംഘടിപ്പിക്കുന്നു. അന്നേദിവസം തന്നെ പൂമംഗലത്തെ റസിഡൻസ്

രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി ഫെല്ലൊഷിപ്പ് വെട്ടികുറക്കുന്നത് അവസാനിപ്പിക്കണം – എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി, ഹൈദരാബാദ് സെന്റ്രൽ യൂണിവേഴ്സിറ്റി അടക്കം രാജ്യത്തെ പ്രമുഖമായ യൂണിവേഴ്സിറ്റികളിലെ ദളിത് വിദ്യാർത്ഥികളടക്കമുള്ളവരുടെ ഫെല്ലോഷിപ്പ് സംഘപരിവാർ ഇടപെട്ട് തടഞ്ഞ് വക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി സുബിൻ നാസർ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും സംവരണം ഏർപ്പെടുത്തണം. ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയിട്ടുള്ള മുഴുവൻ ആളുകൾക്കും ഇന്ത്യയിൽ തന്നെ ജോലി ഉറപ്പാക്കുന്ന ഭഗത്സിഗ് നാഷ്ണൽ എംപ്ളോയ്മെന്റ്

പള്ളിക്കപ്പാടം- എസ്.എൻ. ഡി. പി പുതിയ റോഡ് യാഥാർത്ഥ്യത്തിലേക്ക്

ഇരിങ്ങാലക്കുട : നാട്ടുകാർ ഏറെ കാത്തിരുന്ന പള്ളിക്കപ്പാടം- എസ്.എൻ. ഡി. പി പുതിയ റോഡ് യാഥാർത്ഥ്യത്തിലേക്ക്. പ്രൊഫ കെ. യു. അരുണൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച 15 ലക്ഷം ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്‍റെ നിർമ്മാണോദ്ഘാടനം എം എൽ എ പ്രൊഫ കെ. യു. അരുണൻ നിർവഹിച്ചു.. 2016--17 ലെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനയോഗിച്ചാണ് റോഡ്

ബിജോയ് ചന്ദ്രൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : യുവ വ്യവസായിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനും പ്രശസ്ത സിനിമാ- സീരിയൽ നിർമാതാവുമായിരുന്ന നെല്ലിക്കത്തറ ബിജോയ് ചന്ദ്രന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സൗഹൃദ കൂട്ടായ്മ അനുസ്മരണം സമ്മേളനം നടത്തി. മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. നടന്മാരായ അരുൺ ഘോഷ്, കലാഭവൻ ഫൈസൽ, എസ്എൻഡിപി യോഗം താലൂക്ക് സെക്രട്ടറി പി.കെ.പ്രസന്നൻ, കെ.വി.കണ്ണൻ, ഷൈജോ ഹസൻ, വിജയ് ഹരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് ഒരു നാടിന്‍റെ സ്വത്വം തിരിച്ചറിയൽ: ബാലചന്ദ്രൻ വടക്കേടത്ത്

ഇരിങ്ങാലക്കുട : പ്രാദേശിക ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് ഒരു നാടിന്‍റെ സ്വത്വം തിരിച്ചറിയലാണെന്ന് പ്രശ്സ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. നിശാഗന്ധി ഇരിങ്ങാലക്കുട മാന്വലിന്റെ വിതരണോൽഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ അതിതീവ്രമായി വളച്ചൊടിക്കുന്ന പുതിയ കാലത്ത് ഇരിങ്ങാലക്കുട മാന്വൽ നിർവ്വഹിച്ചത് ഒരു വലിയ പ്രതിരോധ ധർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവി പി.എൻ.സുനിലിന് മാന്വലിന്റെ ആദ്യ കോപ്പി നൽകി പ്രൊ.കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ വിതരണോൽഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട

Top