യൂ ട്യൂബിലൂടെ ചാരായം നിർമ്മിക്കാൻ പ്രാവീണ്യം നേടി അനധികൃത ചാരായ വാറ്റ് നടത്തിയ 3 യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഇൻറർനെറ്റിലുടെയും യൂ ട്യൂബ് വീഡിയോകളിലൂടെയും ചാരായം നിർമ്മിക്കാൻ പ്രാവീണ്യം നേടി അനധികൃതമായി ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്ന മൂന്ന് യുവാക്കളെ കടലായിയിൽനിന്നും ഇരിങ്ങാലക്കട സി ഐ എം.കെ സുരേഷ് കുമാർ എസ് ഐ സി.വി ബിബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാരുമാത്ര തെക്കേ കടലായി സ്വദേശികളായ കണ്ണേങ്കലത്ത് ശ്രീജിത്ത് (27), രഞ്ചിത്ത് (30), കണിയങ്കാട്ടിൽ രാജേഷ് (38)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് അനധികൃതമായി

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല കബ്ബ്-ബുൾബുൾ ഉത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ജില്ല കബ്ബ്-ബുൾബുൾ ഉത്സവം സംഘടിപ്പിച്ചു. അഞ്ചുമുതൽ പത്തുവരെയുള്ള പ്രായ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളുടെ സ്കൗട്ടിംഗ് ശാഖയാണ് കബ്ബ്-ബുൾബുൾ. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ഓളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. വിദ്യാലയത്തിലെ വിവിധഭാഗങ്ങളിൽ ഒരുക്കിയ അഡ്വെഞ്ചർ ബേസ്കളിൽ വിദ്യാർത്ഥികൾ സാഹസിക പ്രകടനങ്ങൾ നടത്തി. വിദ്യാർഥകൾക്കായി വിവിധ മത്സരങ്ങളും ഘോഷയാത്രയും നടത്തി. ബുൾബുൾ വിഭാഗങ്ങൾ ചിത്രരചന നാടൻ പാട്ട്

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25 -ാമത് സ്കൂൾ വാർഷികമാഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25-മത് സ്കൂൾ വാർഷികവും രക്ഷാകർത്തൃ ദിനവും കേരള സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജനറൽസെക്രട്ടറി ഇന്ദിര രാജൻ ഉദ്ഘാടനം ചെയ്തു. എസ് എൻ ഇ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു തുടർന്ന് മുൻസിപ്പൽ കൗൺസിലർ സുജ സജീവ്കുമാർ എസ് എം സി ചെയർമാൻ അഡ്വ. കെ ആർ

റാഫേൽ അഴിമതിക്കെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ എ ഐ എസ് എഫ് – എ ഐ വൈ എഫ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേൽ അഴിമതിക്കെതിരെ ഇരിങ്ങാലക്കുട നഗരത്തില്‍ എ ഐ എസ് എഫ് - എ ഐ വൈ എഫ് പ്രവർത്തകർ പ്രതിഷേധം പ്രകടനം നടത്തി. അഴിമതിയിൽ പ്രധാനമന്ത്രി മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും രാജ്യ താല്പര്യത്തിനു വിരുദ്ധമായി റാഫേൽ കരാറിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ചും ഇതിൽ പ്രതിരോധ മന്ത്രാലയത്തിന്റെ എതിർപ്പ് രേഖപ്പെടുത്തിയും പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളേജിൽ ഓട്ടോ എക്സ്പോ “പ്രവേഗ 2019” ന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ഫെബ്രുവരി 22, 23ന് ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളെജ് നടത്തുന്ന ഇന്ത്യയിലേ ഏറ്റവും ദൈർഘ്യമേറിയ ടെക്ക് ഫെസ്റ്റായ *ടെക്‌ലെറ്റിക്സ് * ന്റെ ഭാഗമായി നടക്കുന്ന ഓട്ടോ എക്സ്പോ "പ്രവേഗ 2019" ന്റെ ലോഗോ യുവ സിനിമാതാരം ടോവിനോ തോമസ് പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുടയിലേ വാഹനപ്രേമികളുടെ മനം നിറക്കുന്ന കാഴ്ച്ച വിസ്മയമാണ് ക്രൈസ്റ്റിലെ ഈ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഒരുക്കുന്നത്. ക്രൈസ്റ്റ് എഞ്ചിനീയറിങ്ങ് കോളെജ് നടത്തുന്ന ഇന്ത്യയിലേ ഏറ്റവും

കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ പഞ്ചാരിമേളം അരങ്ങേറ്റം

ഇരിങ്ങാലക്കുട : പ്രസിദ്ധ മേള വിദ്വാൻ കലാമണ്ഡലം ശിവദാസിന്റെ കീഴിൽ അഭ്യസനം പൂർത്തിയാക്കിയ 26 കലാകാരന്മാരുടെ മേളം 9-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 6:30ന് കൂടൽമാണിക്യം കിഴക്കേ ഗോപുരനടയിൽ അരങ്ങേറും. ഹൃഷികേശ് സുധാമൻ, സാഗർ , ശ്രീ ഭരത്, അക്ഷിത്ത്, ശ്രീകർ, രാജേന്ദ്രൻ കുഞ്ഞുകുട്ടൻ കണിമംഗലം, അഭിഷേക്, ശ്രീരാഗ്, അഭിനവ് മേനോൻ, അദ്വൈത് വർമ്മ, ജിത്തു കണ്ണൻ, അനന്തകൃഷ്ണൻ, ദിൽജിത്ത്, അഭിനവ് കൃഷ്ണ, അമൽ നന്ദകുമാർ, സജിൽ, അർജ്ജുൻ, ഫെബിൻ

കടുപ്പശ്ശേരി പരത്തുപ്പാടത്തെ കൊയ്ത്തുത്സവം നടത്തി

കടുപ്പശ്ശേരി : കേരളത്തിലെ നെല്ലുത്പാദനം 10 ലക്ഷം ടണ്ണിലേക്ക് എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരി പരത്തുപ്പാടത്തെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നു വര്‍ഷത്തിനുള്ളില്‍ 49000 ഏക്കര്‍ തരിശുഭൂമി കൃഷിഭൂമിയാക്കി മാറ്റിയതായും സുനില്‍കുമാര്‍ പറഞ്ഞു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അധ്യക്ഷയായി. ചടങ്ങില്‍ ആളൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി.ജെ.നിക്സന്‍, ബ്ലോക്ക് പഞ്ചായത്തംഗം തോമസ്‌ കോലങ്കണ്ണി,

കേരള പ്രദേശ്‌ പ്രവാസി കോണ്‍ഗ്രസ് പ്രവർത്തകർ ഉപവാസ സമരം നടത്തി

കോണത്തുകുന്ന് : പ്രവാസി സമൂഹത്തോട് സര്‍ക്കാര്‍ കാണിക്കുന്ന നിരന്തരമായ അവഗണനകള്‍ക്കും, വാഗ്ദാന ലംഘനങ്ങള്‍ക്കും എതിരെയും പ്രവാസികളുടെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടും, രാഷ്ട്രപിതാ നിന്ദക്കെതിരെയും, വർഗീയ ഫാസിസത്തിനെതിരെയും കേരള പ്രദേശ്‌ പ്രവാസി കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണത്തുകുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. കെ.പി.സി.സി. ജനറല്‍സെക്രട്ടറി എം.പി.ജാക്സണ്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ ഫൗസി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാഹുല്‍ പണിക്കവീട്ടില്‍ മുഖ്യാതിഥിയായി. ഡി.സി.സി.

അയ്യങ്കാവ് മൈതാനം നികത്തരുതെന്നും മുനിസിപ്പൽ ഓഫീസിന് മുമ്പിലെ റോഡ് അടച്ചു കെട്ടരുതെന്നും കോടതി വിധി

ഇരിങ്ങാലക്കുട : പുതിയ മുനിസിപ്പൽ ഓഫീസ് കെട്ടിടം പണിത ശേഷം അതിനു മുമ്പിലെ പതിറ്റാണ്ടുകൾ പഴക്കമുള്ളതും അനേകർ വ്യായാമത്തിനായി നടക്കുന്നതും വാഹനങ്ങളിൽ ഉൾപ്പടെ ഗതാഗതം ചെയ്യുന്നതുമായ ടാർ റോഡ് അടച്ചു കെട്ടാനും തൊട്ടടുത്ത അയ്യങ്കാവ് മൈതാനത്തിന്റെ തെക്കെ ഭാഗം നികത്താനായി മണ്ണടിക്കുകയും ചെയ്തതിനെതിരെ 2014 ഫെബ്രുവരി 5ന് പൊതുതാൽപര്യത്തിൽ സി പി ഐ ഇരിങ്ങാലക്കുട ടൗൺ സെന്റർ ബ്രാഞ്ച് അംഗങ്ങളായ പി കെ സദാനന്ദൻ, കെ കെ. കൃഷ്ണാനന്ദ ബാബു

കോൺഗ്രസ് നേതാവ് കെ ഐ നജീബ് അന്തരിച്ചു

വെള്ളാങ്കല്ലൂർ : പ്രമുഖ കോൺഗ്രസ് നേതാവും മുൻ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്ന കെ ഐ നജീബ് (55) അന്തരിച്ചു, ദീർഘകാലമായി രോഗാവസ്ഥയിൽ ആയിരുന്നു. കോണത്തുകുന്ന് മനക്കലപ്പടിയിൽ ആണ് താമസം. നിലവിൽ കൊടുങ്ങല്ലൂർ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആണ്. ഹന്നാ പ്ലാസ്റ്റിക് കമ്പനി ഉടമയാണ് . ഖബറടക്കം ശനിയാഴ്ച 4 മണിക്ക് വെള്ളാങ്കല്ലൂർ ബ്ലോക്ക് മഹൽ ഖബർസ്ഥാനിൽ

Top