കേരള ലളിതകലാ അക്കാദമിയുടെ ഏകദിന ചിത്രകലാ ക്യാമ്പ് ശനിയാഴ്ച ഇരിങ്ങാലക്കുട കച്ചേരി വളപ്പിൽ

ഇരിങ്ങാലക്കുട : കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പ് "ധ്വനി - 2019" ഇരിങ്ങാലക്കുട കച്ചേരിവളപ്പിൽ ഫെബ്രുവരി 9 ശനിയാഴ്ച രാവിലെ 9:30ന് രേണു രാമനാഥ് ഉദ്ഘാടനം ചെയ്യും. ഏകദിന ചിത്രകലാ ക്യാമ്പിൽ അനൂപ് കെ ടി, അമിൻ ഖലീൽ, അയ്യപ്പൻ എം വി, കമലൻ ടി കെ, ഗിരീഷ് കെ സി, ജാൻസി ജോസഫ്, ജിതിൻ എം ആർ, ജോഷി പി കെ, ടി

ഗാന്ധി ഘാതകരെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ… – എ ഐ വൈ എഫ് യുവജന സദസ്സ് സംഘടിപ്പിച്ചു

കാട്ടൂർ : ഗാന്ധി ഘാതകരെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... എന്ന മുദ്രവാക്യം ഉയർത്തി എ ഐ വൈ എഫ് കാട്ടൂർ പഞ്ചായത്ത് കമ്മിററി സംഘടിപ്പിച്ച യുവജന സദസ്സ് എ ഐ വൈ എഫ് തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് പഞ്ചായത്ത് കമ്മിററി സെക്രട്ടറി കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ.രമേഷ് അദ്ധ്യക്ഷത വഹി ച്ചു . യോഗത്തില്‍ എ ഐ വൈ

വാഹനപകടത്തില്‍ മരിച്ച ഹിന്ദു ഐക്യവേദി ഭാരവാഹി മിനി മനോഹരന് നാടിന്‍റെ അന്ത്യപ്രണാമം

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം മാപ്രാണത്ത് വാഹനപകടത്തില്‍ പരിക്കേറ്റു മരിച്ച ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് വൈസ് പ്രസിഡണ്ടും മൂര്‍ക്കനാട് ശിവക്ഷേത്രഭൂമി സമരനായികയുമായ മിനി മനോഹരന് നാടിന്റെ അന്ത്യാഞ്ജലി. വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാമൂദായിക നേതാക്കന്മാരും ജനപ്രതിനിധികളും വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എംഎല്‍എ പ്രൊഫ. കെ.യു.അരുണന്‍, മുന്‍എംഎല്‍എ അഡ്വ.തോമസ് ഉണ്ണിയാടന്‍, ആര്‍എസ്എസ് പ്രാന്ത്രീയ സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍, വിഭാഗ് സംഘചാലക് കെ.എസ്.പത്മനാഭന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍, സംസ്ഥാന

നഗരസഭയുടെ 83-ാമത് ജന്മദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ 83 -ാമത് ജന്മദിനം നഗരസഭ കൗൺസിൽ ഹാളിൽ മുനിസിപ്പൽ റിക്രിയിഷേൻ ക്ലബ്ബിന്റെ (മെർക്ക്) നേതൃത്വത്തിൽ കൗൺസിലർമാരും ജീവനക്കാരും ചേർന്ന് ആഘോഷിച്ചു. നഗരസഭയുടെ ജന്മദിനം കേക്കുമുറിച്ചു കൊണ്ട് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു നിർവ്വഹിച്ചു. ആധുനിക രീതിയിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനമായ ഒരു മുനിസിപ്പാലിറ്റി സ്ഥാപിച്ചു കിട്ടുവാനായി ഇരിങ്ങാലക്കുട നിവാസികൾ പരിശ്രമിച്ചതിന്റെ ഫലമായി അന്നത്തെ നാടു വാണിരുന്ന കൊച്ചി മഹാരാജാവിന്റെയും കൊച്ചി ദിവാൻജിയായിരുന്ന സർ ഷൺമുഖം ചെട്ടിയുടെ

കാട്ടൂർ പൊഞ്ഞനം ഭഗവതിക്ഷേത്രത്തിലെ നവീകരണകലശം 14 വരെ

കാട്ടൂർ : കൊച്ചിൻ ദേവസ്വം ബോർഡ് കാട്ടൂർ പൊഞ്ഞനം ഭഗവതിക്ഷേത്രത്തിലെ നവീകരണകലശം ക്ഷേത്രം തന്ത്രി മണക്കാട് പരമേശ്വരൻ നമ്പൂതിരിയുടെയും, ആചാര്യൻ മണക്കാട് കൃഷ്ണൻ(അഖിൽ) നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ഫെബ്രുവരി 14 വ്യാഴാഴ്ച വരെ വിപുലമായ ചടങ്ങുകളോടു കൂടി നടത്തുന്നു. ഫെബ്രുവരി 11ന് രാവിലെ 9നും 10നും ഇടയിൽ  പുനഃപ്രതിഷ്ഠ. ഫെബ്രുവരി 14 ന് രാവിലെ 4 മണിക്ക് നടതുറപ്പ്. .

കുടിവെള്ള പദ്ധതികളുടെയും ഷട്ടറുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു

  മുരിയാട് : മുരിയാട് കപ്പാറ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി ജനകീയാസൂത്രണ പദ്ധതി പ്രകാരം 22 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തികരിച്ച ആനക്കല്ലിച്ചിറ-മുരിയാട് ചിറ എന്നിവക്ക് സ്ഥിരം ഷട്ടർ സംവിധാനത്തിന്റെയും 32 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആരംഭനഗർ -കപ്പാറ കുടിവെള്ള പദ്ധതികൾ എന്നിവയുടെ ഉദ്‌ഘാടനം പഞ്ചായത്ത് ഹാളിൽ വെച്ച് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിർവഹിച്ചു. ഇരിങ്ങാലക്കുട എംഎൽഎ പ്രൊഫസർ കെ യു അരുണൻ

മുരിയാട് എ.യു.പി.എസ് സ്കൂളിൽ പഞ്ചായത്ത്തല പഠനോത്സവം നടത്തി

മുരിയാട് : സമഗ്ര ശിക്ഷ കേരളം ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ മുരിയാട് പഞ്ചായത്ത്തല പഠനോത്സവം എ.യു.പി.എസ് മുരിയാട് സ്‌കൂളില്‍ നടന്നു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണം നടത്തി. ഹലോ ഇംഗ്ലീഷ് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനവും നടത്തി. വാര്‍ഡ് മെമ്പര്‍മാരായ ജസ്റ്റിന്‍ ജോര്‍ജ്ജ്, ശാന്ത മോഹന്‍ദാസ്, സി.ആര്‍.സി.സിമാരായ ബിന്ദു.ജി.കുട്ടി,

കൊരമ്പ് മൃദംഗ കളരിയുടെ മൃദംഗ മേളയും സംഗീതകച്ചേരിയും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തിൽ കണ്ടേശ്വരത്ത് ആരംഭിക്കുന്ന മൃദംഗ ക്ലാസ്സിന്റെ ഉദ്‌ഘാടനം നഗരസഭാ കൗൺസിലർ ടിവി ശിവകുമാർ നിർവ്വഹിച്ചു. തുടർന്ന് കളരിയിലെ നാല്പതോളം വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച മൃദംഗ മേളയും ദിവ്യ മണികണ്ഠൻ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ഉണ്ടായി. വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി.

മുരിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച

മുരിയാട് : മുരിയാട് ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 10 ഞായറാഴ്ച വൈകീട്ട് 4മണിക്ക് സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്ണൻ നിർവഹിക്കും. സ്മാരക ഹാൾ സമർപ്പണം സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസും സ്മാരക ഗ്രന്ഥശാല സമർപ്പണം സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലനും നിർവഹിക്കും.

Top