‘എ ട്വൽവ് ഇയർ നൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ ശ്രദ്ധ നേടിയ ഉറുഗ്വയിൽ നിന്നുള്ള സ്പാനിഷ് ഭാഷയിലുള്ള ചിത്രമായ 'എ ട്വൽവ് ഇയർ നൈറ്റ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 8 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. എഴുപതുകളിലെ ഉറുഗ്വയിലെ രാഷ്ട്രീയമാണ് ചിത്രം പറയുന്നത്. പട്ടാള ഭരണത്തെ തുടർന്ന് പന്ത്രണ്ട് വർഷത്തോളം തടവിൽ ഭീകര പീഡനങ്ങൾക്ക് ഇരയായ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ പട്ടാള

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25-മത് സ്കൂൾ വാർഷികം 8ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ 25-മത് സ്കൂൾ വാർഷികം ഫെബ്രുവരി 8 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ ജനറൽസെക്രട്ടറി ഡോക്ടർ ഇന്ദിര രാജൻ ഉദ്ഘാടനം നിർവഹിക്കും. എസ് എൻ എസ് ചെയർമാൻ കെ ആർ നാരായണൻ അധ്യക്ഷത വഹിക്കും ചടങ്ങിൽ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് എസ് എം സി ചെയർമാൻ അഡ്വക്കേറ്റ് കെ ആർ

എസ് ഡി പി ഐ പ്രവർത്തകന് മർദ്ദനം : ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

ഇരിങ്ങാലക്കുട : എസ് ഡി പി ഐ സംഘടനയിൽ പ്രവർത്തിക്കുന്നതിലുള്ള വിരോധം വച്ച് കോതപറമ്പ് ഐരാട്ട് വീട്ടിൽ അനന്തകൃഷ്ണനെ (26) മർദ്ദിച്ച കേസിൽ പ്രതികളായ എസ് എൻ പുരം വില്ലേജ് കോതപറമ്പ് വിഷ്ണു (25) , എടവിലങ്ങ് തളിപ്പറമ്പിൽ ഗോപിനാഥൻ (25 ) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഒരു വർഷം കഠിന തടവിനും 10,000 രൂപ വീതം പിഴ അടക്കുന്നതിനും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ

അവിട്ടത്തൂർ ഹോളിഫാമിലി എൽ പി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ ഹോളിഫാമിലി എൽ പി സ്കൂളിൽ പഠനോത്സവം പരിപാടി സംഘടിപ്പിച്ചു. റിട്ടയേർഡ് അദ്ധ്യാപിക ശോശ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ടോജോ തൊമ്മാന അധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർമാരായ വിനയൻ കെ കെ, മേരി ലാസർ, ഓ എസ് എ പ്രസിഡൻറ് പാട്രിക്ക് തൊമ്മാന എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെറിൻ വർഗീസ് സ്വാഗതവും എസ് ആർ ജി കൺവീനർ സീന സി വി നന്ദിയും

സദനം കൃഷ്ണന്‍കുട്ടിക്ക് മുംബൈ കേളിയുടെ സുവര്‍ണ ശംഖ്

ഇരിങ്ങാലക്കുട : കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിയെ മുംബൈയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേളി, സുവര്‍ണ ശംഖ് നല്‍കി ആദരിക്കും. കേളിയുടെ ഈവര്‍ഷത്തെ കഥകളിയുത്സവത്തോടനുബന്ധിച്ചാണ് ആദരണം. വൈ.ബി. ചവാന്‍ സെന്‍ററില്‍ വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ഹിന്ദുസ്ഥാനി സംഗീത പണ്ഡിതന്‍ അരുണ്‍ കേശല്‍ക്കര്‍ സുവര്‍ണ ശംഖ് സമ്മാനിക്കും. തുടര്‍ന്ന് മൂന്നുദിവസമായി നടക്കുന്ന കഥകളി അവതരണത്തിന് സദനം കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കും. നരകാസുരവധം, ലവണാസുരവധം,കിരാതം എന്നീ കഥകള്‍ വൈ.ബി. ചവാന്‍ സെന്റര്‍, ഡിഎഇ

സര്‍ക്കാര്‍ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കണം : മുസ്ലിം ലീഗ്

ഇരിങ്ങാലക്കുട : നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് ദൂര യാത്ര ഒഴിവാക്കി ചുരുങ്ങിയ നിലയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിൽ അടിയന്തിരമായ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗം ജില്ല ജനറല്‍ സെക്രട്ടറി പി.എം അമീര്‍ ഉദ്ഘാടനം ചെയ്തു. കെ.എ റിയാസുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ്,വി.എം സുലൈമാന്‍, വി.എം അബ്ദുല്ല, സി.പി അബ്ദുല്‍കരീം, പി.ബി അലിയാര്, വി.എസ് റഷീദ്,

സെന്‍റ് ജോസഫ് കോളേജിൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും സംഘടിപ്പിച്ചു. തൃശൂർ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. കോളേജ് വൈസ് പ്രിൻസിപ്പൽ സി. ബ്ലെസ്സി, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബാബു പാറക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടിവി എന്നിവർ നേതൃത്വം

പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ക്വിസ്സ് മൽസരത്തിൽ മുരിയാട് ഗ്രാമപഞ്ചായത്തിന് രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട : പഞ്ചായത്ത് ദിനാഘോഷത്തിന്‍റെ ഭാഗമായി തൃശൂർ ജില്ല പെർഫോമൻസ്  ഓഡിറ്റ് - 5 വെള്ളാങ്കല്ലൂർ യൂണിറ്റ് നടത്തിയ ക്വിസ്സ് മൽസരത്തിൽ മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനം പറപ്പൂക്കര പഞ്ചായത്തിനാണ്. പെർമോൻസ് ഓഡിറ്റ് സൂപ്പർവൈസർ പണ്ടു സിന്ധു, ജൂനിയർ സുപ്രണ്ട് ബാബു ഒ വി ,പ്രസാദ് എന്നിവർ നേതൃത്വം നൽകി

ഇരിങ്ങാലക്കുട മാന്വൽ വിതരണോദ്ഘാടനം വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രവും ജീവിതവും സമഗ്രമായി അടയാളപ്പെടുത്തുന്ന ഇരിങ്ങാലക്കുട മാന്വലിന്റെ വിതരണോദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ടൗൺഹാളിൽ കെ യു അരുണൻ മാസ്റ്റർ കവി പി എൻ സുനിലിന് നൽകി നിർവഹിക്കും. മാന്വൽ ചെയർമാൻ അഡ്വക്കേറ്റ് എം എസ് അനിൽകുമാർ അധ്യക്ഷത വഹിക്കും. ബാലചന്ദ്രൻ വടക്കേടത്ത് മുഖ്യപ്രഭാഷണവും ഡോക്ടർ പി ഹരിശങ്കർ പ്രഭാഷണവും നിർവഹിക്കും. ഹൈദരാബാദ് തിയ പബ്ലിക്കേഷൻ ചെയർമാൻ അശോക് കുമാർ ദേശു, സിപിഐ എം മുൻ

ഐശ്വര്യമണിയിലൂടെ തരണനെല്ലൂർ കോളേജിന് യൂണിവേഴ്സിറ്റി തലത്തിൽ കന്നി ഒന്നാം റാങ്ക്

ഇരിങ്ങാലക്കുട : തരണനെല്ലൂർ കോളേജിലെ ഐശ്വര്യമണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി . ഫുഡ് ടെക്നോളജിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. കോളേജ് ആരംഭിച്ചു ചുരുങ്ങിയ കാലത്തിനുള്ളിൽ വന്നെത്തിയ റാങ്ക് ക്യാമ്പസ്സിനു ആവേശമായി. ഫുഡ് ടെക്നോളജിയുടെ രണ്ടാം ബാച്ചിൽ തന്നെ റാങ്ക് ലഭിച്ചത് വളരെ ആഹ്ലാദമുണ്ടാക്കുന്നതാണെന്നു പ്രിൻസിപ്പൽ പ്രൊ.അഹമ്മദ്, മാനേജർ കെ പി .ജാതവേദൻ, എന്നിവർ പ്രതികരിച്ചു. പാലക്കൽ വെളിയന്നൂർ വീട്ടിൽ മണിയുടെയും,ജയന്തി മണിയുടെയും മകളായ ഐശ്വര്യമണിക്കു ഉപരിപഠനത്തിനു ന്യൂസിലൻഡിലെ

Top