ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ കരൂപ്പടന്ന സ്വദേശിനി ജിദ്ദയില്‍ നിര്യാതയായി

ഇരിങ്ങാലക്കുട : ഉംറ കഴിഞ്ഞ് മദീന സന്ദർശനവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി ജിദ്ദയില്‍ നിര്യാതയായി. കഴിഞ്ഞ രണ്ടാഴ്ച മുൻപ് സ്വകാര്യ ഗ്രൂപ്പിൽ ഉംറക്ക പോയ കരൂപ്പടന്ന പെഴുംകാട് കരിപ്പാക്കുളം അബ്ദു സലാം മൗലവിയുടെ ഭാര്യയും എറിയാട് യൂ ബസാർ മുടവൻകാട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകളുമായ സഫിയ (41) യാണ് മദീന സന്ദർശനം കഴിഞ്ഞ് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ പനി ബാധിച്ച് ജിദ്ദയില്‍ നിര്യാതയായത്. പരേതയായ ഖദീജയാണ് മാതാവ്.

ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ പ്രഥമ പുരസ്കാരം കോടഞ്ചേരി ഗവൺമെൻറ് കോളേജ് അധ്യാപകൻ ഡോക്ടർ സി കൃഷ്ണന്

ഇരിങ്ങാലക്കുട : കേരളത്തിലെ ഗവൺമെൻറ് എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകനെ കണ്ടെത്തി ആദരിക്കുന്നത് മുൻ പ്രിൻസിപ്പലിന്റെ ഓർമ്മയ്ക്കായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാദർ ജോസ് തെക്കൻ ബെസ്റ്റ് ടീച്ചർ അവാർഡിന്റെ ആദ്യവിജയിയായി കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗവൺമെൻറ് കോളേജ് ഇക്കണോമിക്സ് വിഭാഗം അധ്യക്ഷൻ ഡോ ശ്രീകൃഷ്ണനെ തിരഞ്ഞെടുത്തു. ഐ എസ് ആർ ഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ, കലാമണ്ഡലം ഡീംഡ് സർവകലാശാല വൈസ് ചാൻസിലർ ഡോക്ടർ ടി

Top