ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച വൈദ്യുതി മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സബ്‌സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ 2 സെക്ഷൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 6- ാം തിയ്യതി ബുധനാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപെടുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.

മോന്തചാലിൽ വിജയൻ കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയിൽ

. ഇരിങ്ങാലക്കുട : കനാൽ ബേസ് കോളനിയിൽ മോന്തചാലിൽ വിജയനെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി വെട്ടി കൊലപെടുത്തുകയും, പ്രായമായ രണ്ടു സ്ത്രീകളേയും വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരൻ കാറളം പുല്ലത്തറ സ്വദേശി മഞ്ഞനംകാട്ടിൽ കുറുക്കൻ സുജിത്ത് എന്ന സുജിത്ത് (33) നെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ .സുരേഷ് കുമാറും, എസ്സ് .ഐ .ബിബിൻ .സി.വി.യുo സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസം27

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ അന്താരാഷ്ട്ര ശില്പശാല നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളേജിൽ ബയോടെക്‌നോളജി ഡിപ്പാർട്ട്മെന്റിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ശില്പശാല നടത്തി. അമേരിക്കയിലെ ക്രെയ്റ്റൻ യൂണിവേഴ്സിറ്റിയിൽ സീനിയർ പോസ്റ്റ് ഡോക്ടറൽ റിസേർച്ച് ഫെല്ലോ ആയ ഡോ. ഫിനോഷ് ജി തങ്കം ഉദ്‌ഘാടനം ചെയ്തു. അസ്ഥി മാംസ - പേശി രോഗാവസ്ഥയായ ടെൻഡനോപതിയെക്കുറിച്ചും ടിഷ്യു എഞ്ചിനിയറിങ്ങിലൂടെ ഇതെങ്ങനെ പരിഹരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ആധുനിക ശാസ്ത്ര ഗവേഷണത്തിന് മുതൽകൂട്ടായ ഈ കണ്ടുപിടുത്തം ഭാവിയിൽ സമാനമായ മറ്റു രോഗാവസ്ഥകൾക്കും ഒരു പരിഹാരം ആകാമെന്ന്

മുരിയാട് കൃഷി ഭവനിൽ മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വർഷത്തിലെ ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ ഉൾപ്പെടുത്തി അമ്പത് വനിത ജെ എൽ ജി ഗ്രൂപ്പുകൾക്ക് മഞ്ഞൾ വിത്ത് വിതരണം ചെയ്തു. കൃഷി ആഫിസർ രാധിക കെ യു, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജെസ്റ്റിൻ ജോർജ്ജ്, കെ വൃന്ദ കുമാരി, കൃഷി അസ്സിസ്റ്റന്റ്മാരായ രമ്യ എ എം, സുകന്യ വി എസ്, ഷൈനി വി എ എന്നിവർ സംസാരിച്ചു.

Top