ഇരിങ്ങാലക്കുട : വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും ഗവേഷണ പാടവവും വളർത്തുകയും പുതിയ തലമുറയ്ക്ക് അതിൻറെ ആവശ്യകതയെ കൂടുതൽ മനസ്സിലാക്കി കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം, കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ആസൂത്രണം ചെയ്ത് ശാസ്ത്രം എന്ന പരിപാടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സമാപിച്ചു. തൃശൂർ ജില്ലയിലെ വിവിധ ഹയർസെക്കൻഡറി വിദ്യാലയങ്ങളിൽ നിന്നും
Day: February 4, 2019
ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിൽ കമ്പ്യൂട്ടേഷണൽ കെമിസ്ട്രിയിൽ ദ്വിദിന ദേശീയ സെമിനാർ
ഇരിങ്ങാലക്കുട : കെ എസ് സി എസ് ടി ഇ യുടെ സഹകരണത്തോടെ രസതന്ത്ര വിഭാഗത്തിന് നേതൃത്വത്തിൽ നടന്ന ദേശീയസെമിനാർ കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോക്ടർമാർ പ്രതാപചന്ദ്രൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സി ഇസബെൽ, രസതന്ത്ര വകുപ്പ് മേധാവി ഡോക്ടർ ജെസ്സി ഇമ്മാനുവൽ, സെമിനാർ കൺവീനർ ഡോക്ടർ ഡോ.ബിബിത ജോസഫ്, തൃശൂർ സെന്റ് തോമസ് കോളേജ് രസതന്ത്ര വകുപ്പ് മേധാവി ഡോ. ജോബി തോമസ്
വ്യാപാരിയെ കവർച്ച ചെയ്ത കേസിൽ പ്രതിയെ 7 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു
ഇരിങ്ങാലക്കുട : തൃപ്രയാർ അമ്പലത്തിനു സമീപം ചാക്കോളാസ് എന്നപേരിൽ സിമൻറ് വ്യാപാരം നടത്തിവന്നിരുന്ന നാട്ടിക ചാലയ്ക്കൽ വീട്ടിൽ റോബിൻ എന്ന വ്യാപാരിയെ ദേഹോപദ്രവം ഏൽപ്പിച്ച് മുപ്പതിനായിരം രൂപ അടങ്ങിയ ബാഗ് കവർച്ചചെയ്ത കേസിൽ ആറാം പ്രതിയായ കൊടുങ്ങല്ലൂർ പടുവത്തിൽ അൻസാർ എന്നയാളെ 7 വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴയൊടുക്കാനും ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷ വിധിച്ചു. 2008 ആഗസ്റ്റിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കാറളം പഞ്ചായത്ത്തല പഠനോത്സവം
കാറളം : കാറളം പഞ്ചായത്ത്തല പഠനോത്സവം ആര്.എം.എല്‍.പി.എസ് കിഴുത്താണിയില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പ്രധാനാധ്യാപിക ജ്യോതിരാജ് , എ.ഇ.ഒ ടി.രാധ, ബി.പി.ഒ എന്‍.എസ് സുരേഷ്ബാബു, സ്കൂള്‍ മാനേജര്‍ അപ്പുമാഷ്, വാര്‍ഡ് മെമ്പര്‍മാരായ ടി.പ്രസാദ്, ഷെമീര്‍, ഐ.ഡി ഫ്രാന്‍സീസ്, ധനേഷ്ബാബു, ഷൈജു വെട്ടിയാട്ടില്‍,വിനീഷ്.കെ.വി, സരിത വിനോദ്, പി.ടി.എ പ്രസിഡന്റ് സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
ക്രൈസ്റ്റിന്റെ പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ഒത്തുചേർന്നു
ഇരിങ്ങാലക്കുട : 58-ാമത് ക്രൈസ്റ്റ്കോളേജ് കണ്ടംകുളത്തി ലോനപ്പന് സ്മാരക ട്രോഫിക്കും, ടി.എല്‍. തോമസ് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുളള സൗത്ത് ഇന്ത്യന്‍ ഇന്റര്‍കൊളീജിയറ്റ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി പഴയകാല ഫുട്ബോള്‍ താരങ്ങള്‍ ക്രൈസ്റ്റ് കോളേജിൽ ഒത്തുചേർന്നു. കായിക മേഖലയില്‍ നെടുംതൂണുകളായിരുന്ന മൺ മറഞ്ഞുപോയ പ്രൊഫ. ജോസഫ് പി. തോമസ്തരകനും, പ്രൊഫ. തോമസ് വര്‍ഗ്ഗീസ് തരകനും തമ്മില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകള്‍വീതം നേടി സമനില പാലിച്ചു. മുന്‍ കോച്ചുമാരായ ചാത്തുണ്ണി, പിതാംബരന്,
കളഹംസം പുരസ്കാരം കലാനിലയം ഗോപിക്ക്
ഇരിങ്ങാലക്കുട : എറണാകുളം കരയോഗം കഥകളി ക്ലബ്ബിനെ കളഹംസം പുരസ്കാരത്തിന് കലാനിലയം ഗോപി അർഹനായി. ഫെബ്രുവരി 9 ന് വൈകീട്ട് 5 മണിക്ക് എറണാകുളം ടിഡിഎം ഹാളിൽ നടക്കുന്ന വാർഷിക യോഗത്തിൽ കൊച്ചിൻ റിഫൈനറി ബി പി സി എൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ അവാർഡ് സമ്മാനിക്കും. കഥകളിയിൽ ഡോക്ടറേറ്റ് നേടിയ കലാമണ്ഡലം ഗോപിയെ തദവസരത്തിൽ ആദരിക്കും. അവാർഡ് ദാനത്തിനു ശേഷം നളചരിതം മൂന്നാം ദിവസം കഥകളിയും അരങ്ങേറും.
ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഗവ: ഗേൾസ് ഹൈസ്ക്കൂളിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിദ്യാത്ഥിനികൾക്ക് വേണ്ടി ശലഭക്കൂട്ടം എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വ്യക്തിത്വ വികസനം, നാടൻപാട്ട് ,കരകൗശല നിർമ്മാണം മുതലായ ക്ലാസുകൾ സംഘടിപ്പിച്ചു. പ്രശസ്ത കലാകാരൻ രാജേഷ് തംബൂരൂ ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപക ടി.വി.രമണി പി.ടി.എ പ്രസിഡന്റ് ജോയ് കേനേങ്ങാടൻ പ്രിൻസിപ്പൽമാരായ പ്യാരിജ എം. ഹേന കെ ആർ
58- ാം മത് കണ്ടംകുളത്തി ട്രോഫി സെന്റ് തോമസ് കോളേജ് തൃശ്ശൂരിന്
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന്റെ കണ്ടംകുളത്തി ട്രോഫി ഇത്തവണ സെന്റ് തോമസ് കോളേജ് തൃശൂരിന്. കഴിഞ്ഞ പ്രാവശ്യത്തെ നിർഭാഗ്യം ആണ് ഇന്നലെ ഭാഗ്യം ആയി മാറിയത് .ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട , സെന്റ് തോമസ് കോളേജ് സ്വപ്ന ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ സെന്റ് തോമസ് കോളേജ് ജയം സ്വന്തമാക്കി. കളിയുടെ മുഴുവൻ സമയവും എക്സ്ട്രാ സമയത്തും ഗോൾ മാറി നിന്നും അവസാനം പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ആണ്
പൈപ്പ്ലൈൻ പൊട്ടി കുടിവെള്ളം നഷ്ടപ്പെടുന്നു
പൊറത്തിശ്ശേരി : വാട്ടർ അതോററ്റി പൈപ്പ്ലൈൻ പൊട്ടി പൊറത്തൂർ അമ്പലത്തിന്റെ തെക്കുഭാഗത്ത് കുടിവെള്ളം നഷ്ടപ്പെടുന്നു. അധികൃതരെ വിവരം അറിയിച്ചെങ്കിലും അമ്പലത്തിന്റെ മുൻവശത്തെ പൈപ്പ് മാത്രം ശരിയാക്കി, പക്ഷെ ഇപ്പോഴും തെക്കുഭാഗം ഇറക്കത്തിൽ ഇതുവരെ ശരിയാക്കാൻ അധികൃതർ തുനിഞ്ഞില്ല. നേരത്തെ പൈപ്പ് പൊട്ടിയപ്പോൾ നേരെയാക്കിയതിന്റെ അപാകതയാണ് ഇപ്പോഴത്തെ അവസ്ഥക്കു കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അതിനു ശേഷം അമ്പലത്തിന്റെ സമീപം വലിയ രീതിയിൽ വെള്ളം പോകുന്ന രീതിയിൽ പൈപ്പ് വീണ്ടും പൊട്ടി. ഒരു