ഇരിങ്ങാലക്കുട ഫെഡറൽ ബാങ്കിന്‍റെ 41-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫെഡറൽ ബാങ്കിന്‍റെ 41-ാം വാർഷികാഘോഷം ഠാണാ മെയിൻ ബ്രാഞ്ചിൽ ആഘോഷിച്ചു. ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാദർ. ജോൺ പാലിയേക്കര മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ, അസിസ്റ്റൻറ് വൈസ് പ്രസിഡണ്ട് ടി.എസ്‌.സുരേഷ് സ്വാഗതമാശംസിച്ചു. ഇരിങ്ങാലക്കുട റീജിയണൽ ഹെഡ് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് നിഷ കെ ദാസ് അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ സെന്റ് സേവിയേർസ് സ്കൂൾ ഡയറക്ടർ ഫാ. ടെന്നി പാറയ്ക്കൻ ചടങ്ങിൽ പങ്കെടുത്തു.

വാർഡുകളോടുള്ള അവഗണനയിൽ പ്രതിഷേധസംഗമം നടത്തി

മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭയിലെ 5, 6 വാർഡുകളിൽ ഉൾപ്പെടുന്ന പീച്ചംപിള്ളിക്കോണം, പൈക്കാടം മേഖലയിലെ ജനങ്ങളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു ബിജെപി പീച്ചംപിള്ളിക്കോണം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, പ്രതിഷേധ സംഗമവും നടത്തി. യുവമോർച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്‌ണു ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സൂരജ് നമ്പ്യാങ്കാവ്, ശ്യാംജി മടത്തിങ്കൽ, സ്വരൂപ്, ശ്രീജേഷ്‌ എന്നിവർ നേതൃത്വം നൽകി.

Top